കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം പള്ളികളില്‍ നന്ദിയുടെയും ഗണപതിയുടെയും വിഗ്രഹം?

Google Oneindia Malayalam News

ലഖ്‌നൊ: വിവാദ നായകനായ ബി ജെ പി എം പി യോഗി ആദിത്യനാഥ് വീണ്ടും വാര്‍ത്തകളില്‍. രാജ്യത്തെ മുസ്ലിം പള്ളികളിലെല്ലാം ഗൗരിയുടെയും ഗണേശന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കും എന്നാണ് ആദിത്യനാഥ് പറയുന്നത്. വാരാണസിയില്‍ നടന്ന വിരാട് ഹിന്ദു സമ്മേളനത്തിലാണ് യോഗി ആദിത്യനാഥ് ഈ പ്രസ്താവന നടത്തിയത്.

ലോകത്തെവിടെയെങ്കിലും മോസ്‌കിനകത്ത് ഗൗരിയുടെയും ഗണേശന്റെയും വിഗ്രഹങ്ങള്‍ കണ്ടിട്ടുണ്ടോ. ഞങ്ങള്‍ക്ക് അവസരം തരൂ, എല്ലാ പള്ളികളിലും ഞങ്ങള്‍ ഗണേശന്റെയും നന്ദിയുടെയും ഗൗരിയുടെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കാം. രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായ ഘര്‍ വാപസിയെ യോഗി ആദിത്യനാഥ് ന്യായീകരിച്ചു.

aditynath

മിഷനറിമാര്‍ ആദിവാസികളെയും പാവപ്പെട്ടവരെയും മതപരിവര്‍ത്തനം നടത്തിയപ്പോള്‍ ഈ പറയുന്ന മതേതരവാദികള്‍ എവിടെയായിരുന്നു. ഇന്ത്യയിലെ മതങ്ങളുടെ അസഹിഷ്ണുത കണ്ടാല്‍ മഹാത്മാഗാന്ധി പോലും ദുഖിക്കും എന്ന് പറഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയെ ആദിത്യനാഥ് വിമര്‍ശിച്ചു. അമേരിക്കയില്‍ ഈ അടുത്ത കാലം വരെ കടുത്ത വംശീയത കാണാനുണ്ടായിരുന്നു.

ഇന്ത്യയിലെ ജനങ്ങളെ ബരാക് ഒബാമ മതസഹിഷ്ണുത പഠിപ്പിക്കേണ്ട കാര്യമില്ല എന്നായിരുന്നു വി എച്ച് പി അമേരിക്കന്‍ പ്രസിഡണ്ടിന്റെ പ്രസ്താവനയോട് പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് ഗൊരഖ് പൂര്‍ എം പി യും ബി ജെ പിയുടെ തീപ്പൊരി നേതാവുമായ യോഗി ആദിത്യനാഥും ഒബാമയ്ക്ക് നേരെ തിരിഞ്ഞത്. ഇതാദ്യമായിട്ടല്ല യോഗി ആദിത്യനാഥ് വിവാദപ്രസ്താവനകള്‍ നടത്തുന്നത്.

English summary
Gorakhpur MP and firebrand BJP leader Yogi Adityanath has done it again. Kicking up the fresh round of controversy, the leader said that if given chance, he will install idols of Gauri-Ganesh in every mosque.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X