കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയുള്ള അഞ്ച് വര്‍ഷം വ്യത്യസ്തം.... എല്ലാ അഴിമതികളും അന്വേഷിക്കുമെന്ന് ദുഷ്യന്ത്!!

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ അടുത്ത അഞ്ച് വര്‍ഷത്തെ ഭരണം കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പോലെയാകില്ലെന്ന് ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗത്താല. ബിജെപിയുടെ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഉണ്ടായ അഴിമതി കേസുകള്‍ എല്ലാം അന്വേഷിക്കുമെന്ന് ദുഷ്യന്ത് പറഞ്ഞു. പുതിയ സര്‍ക്കാര്‍ ബിജെപിയുടെ നേതൃത്വത്തില്‍ വന്നത് കൊണ്ട് അതെല്ലാം ഒഴിവാക്കുമെന്ന് കരുതരുതെന്നും ദുഷ്യന്ത് വ്യക്തമാക്കി. അതേസമയം ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്.

1

ഒരിക്കലും അഞ്ച് വര്‍ഷത്തെ അതേ ഭരണകൂടമല്ല ഇനി ഭരിക്കാന്‍ പോകുന്നത്. അക്കാര്യത്തില്‍ എനിക്ക് ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കും. എസ്‌സി എസ്ടി അഴിമതി, കല്‍ക്കരി അഴിമതി, മെഡിക്കല്‍ അഴിമതി തുടങ്ങി നിരവധി കേസുകള്‍ ഉണ്ട്. ഇതെല്ലാം അന്വേഷിക്കേണ്ട ആരോപണങ്ങളാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതില്‍ കാര്യമായ മാറ്റം വരേണ്ടതുണ്ടെന്നും ദുഷ്യന്ത് പറഞ്ഞു. സര്‍ക്കാര്‍ ഒരു കക്ഷി മാത്രം ചേര്‍ന്നല്ല ഭരിക്കുന്നതെന്നും ദുഷ്യന്ത് പറഞ്ഞു.

ബിജെപിയും ജെജെപിയും ഒരുമിച്ചാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അഴിമതി കേസുകള്‍ അന്വേഷിക്കുന്നതില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരുവരും ശ്രമിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ജെജെപി ഉന്നയിച്ചത് പോലെയുള്ള മാറ്റങ്ങള്‍ സംസ്ഥാനത്ത് ഉണ്ടാകുമെന്നും ദുഷ്യന്ത് പറഞ്ഞു. അതേസമയം താന്‍ മുന്‍ഗണന നല്‍കുന്നത് ഹരിയാന്‍വികള്‍ക്ക് സ്വകാര്യ തൊഴില്‍ മേഖലയില്‍ 75 ശതമാനം സംവരണം നല്‍കുന്നതിനാണെന്നും ദുഷ്യന്ത് വ്യക്തമാക്കി.

അടുത്ത നിയമസഭാ സെഷനലില്‍ തൊഴില്‍ മേഖലയിലെ അവസരത്തെ കുറിച്ച് ബില്‍ അവതരിപ്പിക്കും. അതിന് ശേഷം കമ്പനികളുമായും തൊഴില്‍ ദാതാക്കളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ദുഷ്യന്ത് പറഞ്ഞു. അതേസമയം ബിജെപിയും ജെജെപിയും പറഞ്ഞ കാര്യങ്ങളില്‍ 60 ശതമാനവും ഒരുപോലെയാണ്. ഇതിന്റെ അടിസ്ഥാന്‍ പൊതു മിനിമം പരിപാടി രൂപീകരിച്ചത്. കോണ്‍ഗ്രസിന്റെ സര്‍ക്കാരിന്റെ കാലത്തെ അഴിമതി ആവര്‍ത്തിക്കാതിരിക്കാനാണ് ബിജെപിയെ പിന്തുണച്ചതെന്നും ദുഷ്യന്ത് ചൗത്താല പറഞ്ഞു.

മഹാരാഷ്ട്രയില്‍ ഒരടി പിന്നോട്ടില്ല, കോണ്‍ഗ്രസ് എന്‍സിപി സഖ്യമുണ്ടെന്ന് ബിജെപി മറക്കേണ്ടെന്ന് ശിവസേനമഹാരാഷ്ട്രയില്‍ ഒരടി പിന്നോട്ടില്ല, കോണ്‍ഗ്രസ് എന്‍സിപി സഖ്യമുണ്ടെന്ന് ബിജെപി മറക്കേണ്ടെന്ന് ശിവസേന

English summary
will investigate all scan says dushyant chauthala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X