അധികാരത്തിലെത്തിയാല്‍ വദ്രയെ പൂട്ടും: ഉമ ഭാരതി
ഝാന്‍സി: അധികാരം കിട്ടിയാല്‍ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയെ ജയിലില്‍ അടക്കുമെന്ന് ബിജെപി നേതാവ് ഉമ ഭാരതി. എന്നാല്‍ അധികാരത്തിലെത്തിയാല്‍ ഒരു തരത്തിലും ഉള്ള പ്രതികാര നടപടികളും എടുക്കുകയില്ല എന്നാണ് ബിജെപിയുടെ നിലപാട്.
സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്കയുടെ ഭര്‍ത്താവാണ് റോബര്‍ട്ട് വദ്ര. എല്ലാനിയമങ്ങളും ലംഘിച്ച് വദ്ര കോടിക്കണക്കിന് രൂപയാണ് സമ്പാദിച്ചിരിക്കുന്നതെന്നാണ് ഉമാ ഭാരതിയുടെ ആരോപണം.

സോണിയ ഗാന്ധിയുടെ മരുമകനായതുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്കെല്ലാം തന്നെ റോബര്‍ട്ട് വദ്രയെ ഭയമാണ്. കേന്ദ്ര മന്ത്രിമാര്‍ പോലും വദ്രയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നവരാണ്. എല്ലാ നിയമങ്ങളും ലംഘിച്ചാണ് അയാള്‍ കോടികള്‍ സ്വന്തമാക്കിയത്- ഉമ ഭാരതി പറഞ്ഞു.
ഒരു പക്ഷേ തന്റെ പാര്‍ട്ടി ഈ പ്രസ്താവനയുടെ പേരില്‍ തന്നോട് ദേഷ്യപ്പെട്ടാക്കാം എന്നും ഉമ ഭാരതി പറയുന്നുണ്ട്. എന്നാലും തന്റെ കയ്യില്‍ അധികാരം കിട്ടിയാല്‍ റോബര്‍ട്ട് വദ്രയെ ജയിലിലേക്കയക്കുമെന്നും അവര്‍ പറഞ്ഞു.
സമാനമായ പ്രസ്താവന ആഴ്ചകള്‍ക്ക് മുമ്പ് ഉമ ഭാരതി നടത്തിയിരുന്നു. അന്ന് റോബര്‍ട്ട് വദ്രയെ തട്ടിപ്പുകാരന്‍ എന്നാണ് വിളിച്ചത്. അധികാരം കിട്ടിയാല്‍ വദ്രയെ ജയിലില്‍ അടക്കുമെന്ന് അന്നും ഉമാഭാരതി പറഞ്ഞിരുന്നു.
എന്നാല്‍ നരേന്ദ്ര മോദി ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു നിലപാടാണ് എടുക്കുന്നത്. രാഷ്ട്രീയമായ പ്രതികാര നടപടികള്‍ എടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications