ജയലളിത നാലു ദിവസത്തിനകം ആശുപത്രി വിടും?
ജയലളിത പൂര്‍ണ്ണമായും സുഖം പ്രാപിച്ചെന്ന് അപ്പോളോ ആശുപത്രി ചെയര്മാന് പ്രതാപ് റെഡ്ഡി അറിയിച്ചിരുന്നു.
ചെന്നൈ: ദീര്‍ഘനാളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നാലു ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് സൂചന. നേരത്തെ ജയലളിതയെ നവംബര്‍ 19 ശനിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
എന്നാല്‍ നവംബര്‍ 23 ഓടെ മാത്രമേ ജയലളിത ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാവുകയുള്ളു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.ജയലളിത പൂര്‍ണ്ണമായും സുഖം പ്രാപിച്ചെന്ന് അപ്പോളോ ആശുപത്രി ചെയര്മാന് നവംബര്‍ 18 വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ജയലളിത ശനിയാഴ്ച ആശുപത്രി വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അണുബാധ വരാതിരിക്കാനുള്ള മുന്‍കരുതലായാണ് ജയലളിതയെ ഐ സി യുവിലേക്ക് മാറ്റിയതെന്നും അപ്പോളോ ചെയര്മാന് പ്രതാപ് റെഡ്ഡി അറിയിച്ചു.
സെപ്റ്റംബര്‍ 22 നാണ് പനിയും നിര്‍ജലീകരണവും കാരണം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഒട്ടേറെ കിംവദന്തികളാണ് പ്രചരിച്ചിരുന്നത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications