കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത നാലു ദിവസത്തിനകം ആശുപത്രി വിടും?

ജയലളിത പൂര്‍ണ്ണമായും സുഖം പ്രാപിച്ചെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ പ്രതാപ് റെഡ്ഡി അറിയിച്ചിരുന്നു.

  • By Afeef Musthafa
Google Oneindia Malayalam News

ചെന്നൈ: ദീര്‍ഘനാളായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത നാലു ദിവസത്തിനുള്ളില്‍ ആശുപത്രി വിടുമെന്ന് സൂചന. നേരത്തെ ജയലളിതയെ നവംബര്‍ 19 ശനിയാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ നവംബര്‍ 23 ഓടെ മാത്രമേ ജയലളിത ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജാവുകയുള്ളു എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.ജയലളിത പൂര്‍ണ്ണമായും സുഖം പ്രാപിച്ചെന്ന് അപ്പോളോ ആശുപത്രി ചെയര്‍മാന്‍ നവംബര്‍ 18 വെള്ളിയാഴ്ച പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ജയലളിത ശനിയാഴ്ച ആശുപത്രി വിടുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്.

jayalalitha

ജയലളിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അണുബാധ വരാതിരിക്കാനുള്ള മുന്‍കരുതലായാണ് ജയലളിതയെ ഐ സി യുവിലേക്ക് മാറ്റിയതെന്നും അപ്പോളോ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡി അറിയിച്ചു.

സെപ്റ്റംബര്‍ 22 നാണ് പനിയും നിര്‍ജലീകരണവും കാരണം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു ശേഷം ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഒട്ടേറെ കിംവദന്തികളാണ് പ്രചരിച്ചിരുന്നത്.

English summary
There is a likelihood of Tamil Nadu Chief Minister Jayalalithaa being discharged in the next four days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X