കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനിക്കും കമലിനും പിന്നാലെ പ്രകാശ് രാജും? വെല്ലുവിളിക്കുകയാണെങ്കില്‍ താനും രാഷ്ട്രീയത്തിലേക്ക്...

.രാജ്യത്ത് വാർഗീയരാഷ്ട്രീയം പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ നമ്മൾ ശബ്ദം ഉയർത്തണമെന്നും പ്രകാശ് രാജ് പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

ബെംഗളൂരു: രജനീകാന്തിന്റേയും കമൽഹാസന്റേയും പിന്നാലെ രാഷ്ട്രീയ പ്രവേശനത്തിന് സൂചന നൽകി ചലചിത്ര താരം പ്രകാശ് രാജ് .രാഷ്ട്രീയപാർട്ടികൾക്ക് കടുത്ത താക്കീതാണ് അദ്ദേഹം നൽകിയിരിക്കുന്നത്. രാഷ്ട്രീയപ്രവേശനത്തിന് തന്നെ ആരെങ്കിലും വെല്ലുവിളിച്ചാൽ താൻ അതിനും മടക്കില്ലെന്നും പ്രപകാശ് രാജ് പറഞ്ഞു. ബംഗ്ലളൂരു പ്രസ് ക്ലമ്പിന്റെ പേഴ്സൺ ഒഫ് ദ ഇയർ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് വാർഗീയരാഷ്ട്രീയം പിടിമുറുക്കി കൊണ്ടിരിക്കുകയാണ്. ഇതിനെതിരെ നമ്മൾ ശബ്ദം ഉയർത്തണമെന്നും പ്രകാശ് രാജ് പറഞ്ഞു.

 അതിര്‍ത്തിയില്‍ സംഘര്‍ഷം; ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ഉടനെ ഉണ്ടാകില്ലെന്നു കേന്ദ്രം അതിര്‍ത്തിയില്‍ സംഘര്‍ഷം; ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ഉടനെ ഉണ്ടാകില്ലെന്നു കേന്ദ്രം

prakash raj

രാജ്യത്തെ വർഗീയ ശക്തികൾക്കെതിരെ മുഖം നോക്കാതെ തുറന്ന നിലപാട് സ്വീകരിക്കുന്ന താരം രാഷ്ട്രീയ പ്രവേശനത്തിനില്ലെന്ന് നേരത്തെ തന്ന വ്യക്തമാക്കിയിരുന്നു. എന്നാൽ രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തോടെ പ്രകാശ് രാജിന്റെ പ്രസ്താവന ചർച്ചയായിട്ടുണ്ട്.

 ബിജെപിക്കെതിരെ വിമർശനം

ബിജെപിക്കെതിരെ വിമർശനം

ബിജെപിയ്ക്കെതിരെ വിമർശനവുമായി പ്രകാശ് രാജ് പല തവണ രംഗത്തെത്തിയിരുന്നു. അതോടെ സംഘപരിവാർ സംഘടനകളുടെ കണ്ണിലെ കരടായി താരം. നോട്ട് നിരോധനവുമായി ബന്ധപ്പെട്ടും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടും പ്രകാശ് രാജെടുത്ത നിലപാട് അദ്ദേഹത്തെ സംഘികളുടെ പൊതു ശത്രുവാക്കി മാറ്റിയിട്ടുണ്ട്.

ഗൗരി ലങ്കേഷിന്റെ മരണം

ഗൗരി ലങ്കേഷിന്റെ മരണം

മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനു ശേഷം സംഘപരിവാർ സംഘടനയ്ക്കെതിരെ വിമർശനവുമായി താരം രംഗത്തെത്തിയിരുന്നു. ഗൗരി ലങ്കേഷിന്റെ മരണത്തിനെ തുടർന്ന് ശക്തമായ വിമർശനമാണ് താരം സംഘപരിവാർ സംഘടനയ്ക്ക് നേരെ ഉയർത്തിയിരുന്നത്.മോദി തന്നെക്കാള്‍ മികച്ച നടനാണെന്നും ഗൗരിയുടെ വധത്തില്‍ മോദി ഇനിയും മൗനം തുടര്‍ന്നാല്‍ കിട്ടിയ ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ച് നല്‍കുമെന്ന് പ്രകാശ് രാജ് പറഞ്ഞിരുന്നു.

താരങ്ങൾ രാഷ്ട്രീയത്തിൽ വേണ്ട

താരങ്ങൾ രാഷ്ട്രീയത്തിൽ വേണ്ട

നേരത്തെ സിനിമ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിനെതിരെ പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു.സിനിമാ താരങ്ങള്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനോട് താന്‍ ഒരു വിധത്തിലും യോജിക്കുന്നില്ല. താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം രാജ്യത്തിന്റെ ദുരന്തമാണ്. രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുള്ളവരാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടത്. നിങ്ങള്‍ പ്രശസ്തനാണ് എന്നതല്ല രാഷ്ട്രീയ പ്രവേശനത്തിനുള്ള മാനദണ്ഡമെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

 പ്രകാശ് രാജിനെ ഭയക്കണം

പ്രകാശ് രാജിനെ ഭയക്കണം

ബിജെപിയുടെ കടുത്ത വിമർശകനാണ് തെന്നിന്ത്യൻ താരം പ്രാശ് രാജ്. അതു കൊണ്ട് തന്നെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിയ്ക്കോ അനുകൂല സംഘടനകൾക്കോ ശുഭമായിരിക്കില്ല. രാഷ്ട്രീയത്തിലേയ്ക്ക് ഇല്ല എന്ന് പറഞ്ഞ താരം ഇപ്പോൾ നിലപാടു മാറ്റിയിരിക്കുകയാണ്. ബിജെപിയ്ക്കെതിരെ ശബ്ദമുയർത്തുന്ന താരത്തിനെതിരെ ഒളിഞ്ഞു തെളിഞ്ഞു ബിജെപിയും സംഘപരിവാർ സംഘടനകളും രംഗത്തെത്തിയിരുന്നു. എന്നാൽ പ്രകാശ് രാജ് കൂടി രാഷ്ട്രീയത്തിൽ പ്രവേശിപ്പിച്ചാൽ സംഘപരിവാർ സംഘടനകൾക്ക്അത്ര സുഖകരമായിരിക്കുകയില്ല.

 കർണ്ണാടകയിൽ കോൺഗ്രസ്

കർണ്ണാടകയിൽ കോൺഗ്രസ്

ബിജെപിയ്ക്ക് കിട്ടാകനിയായ സംസ്ഥാനങ്ങളിലൊന്നാണ് കർണ്ണാടക. കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കർണ്ണാടകയിൽ ബിജെപി സ്ഥാനം ഉറപ്പിക്കാനുള്ള പഠിച്ച പണി പയറ്റുകയാണ്. കർണ്ണാടകയിൽ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. കർണ്ണാടക പിടിക്കാനുള്ള തന്ത്രങ്ങൾ മെനയുമ്പോൾ പ്രകാശ് രാജിന്റെ പ്രസ്താവന ബിജെപിയ്ക്കേറ്റ കടുത്ത പ്രഹരം തന്നെയാണ്. കർണ്ണാടകയുടെ രാഷ്ട്രീയ കാലവസ്ഥ ബിജെപിയ്ക്ക് അത്ര അനുകൂലമല്ല. അതിനിടെ പ്രകാശ് രാജ് കൂടി രാഷ്ട്രീയത്തിൽ വന്നാൽ കടുത്ത വെല്ലുവിളിയായിരിക്കും ബിജെപിയ്ക്ക് നേരിടേണ്ടി വരുക.

English summary
Lashing out at communal elements in some political parties, multi-lingual star Prakash Raj on Sunday asserted that he is even ready to take a plunge into politics if someone (communal elements) challenges him to do it.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X