കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജന്‍ ഗൊഗോയ് ബിജെപിയില്‍ ചേരുമോ? രാജ്യസഭാ അംഗമായതിന് ശേഷം തീരുമാനം, സാധ്യതകള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: രഞ്ജന്‍ ഗൊഗോയിയെ കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് കഴിഞ്ഞു. രാഷ്ട്രപതിയുടെ നാമനിര്‍ദേശത്തോടെ അദ്ദേഹം രാഷ്ട്രീയക്കാരനായി മാറുകയും ചെയ്യും. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെടുന്ന 12ാമത് എംപിയാണ് അദ്ദേഹം. എന്നാല്‍ ഇതൊന്നുമല്ല ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന ചോദ്യം. അദ്ദേഹം ബിജെപിയില്‍ ചേരുമോ എന്നാണ്. രാജ്യസഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷം അദ്ദേഹം ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസായിരിക്കെ ബിജെപി വേണ്ടി പ്രവര്‍ത്തിച്ചത് കൊണ്ടാണ് അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് നല്‍കിയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

1

അതേസമയം ചട്ടപ്രകാരം രാജ്യസഭിയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നവര്‍ക്ക്എംപി ആയ ശേഷം ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേരാം. ആറ് മാസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയാല്‍ മതി. ലോക്‌സഭയിലേത് പോലെ ബിജെപിക്ക് രാജ്യസഭയില്‍ അപ്രമാദിത്വമില്ല. അതുകൊണ്ട് അംഗ സംഖ്യ വര്‍ധിപ്പിക്കുക എന്നത് ബിജെപിയുടെ മുഖ്യ അജണ്ടയാണ്. അതുകൊണ്ട് ഗൊഗോയ് ബിജെപിയില്‍ ചേരാനുള്ള സാധ്യത വളരെ കുടുതലാണ്. അതേസമയം ഇതുവരെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട 135 പേരില്‍ 25 പേര്‍ മാത്രമാണ് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേര്‍ന്നിട്ടുള്ളൂ.

നിലവില്‍ രാജ്യസഭയില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട 12 പേരില്‍ വെറും നാല് പേര്‍ മാത്രമാണ് ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരാത്തതായിട്ടുള്ളൂ. ബാക്കി എട്ട് പേരും നിലവില്‍ ബിജെപിയുടെ എംപിമാരാണ്. ഗൊഗോയിക്ക് മുമ്പ് രണ്ട് സുപ്രീം കോടതി ജഡ്ജിമാര്‍ രാജ്യസഭയിലെത്തിയിട്ടുണ്ട്. 1983ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ജസ്റ്റിസ് ബാഹറുല്‍ ഇസ്ലാമിനെ രാജ്യസഭയിലെത്തിച്ചു. ജഡ്ജാവുന്നതിന് മുമ്പ് അദ്ദേഹം രണ്ട് തവണ രാജ്യസഭയിലെത്തിയിട്ടുണ്ട്. 1998ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജസ്റ്റിസ് രംഗനാഥ് മിശ്രയെ രാജ്യസഭയിലെത്തിച്ചിട്ടുണ്ട്. 1979ല്‍ ജസ്റ്റിസ് എം ഹിദായത്തുള്ളയെ ഉപരാഷ്ട്രപതിയായും തിരഞ്ഞെടുത്തിട്ടുണ്ട്.

അതേസമയം ചീഫ് ജസ്റ്റിസായി ഇരിക്കുമ്പോള്‍ തന്നെ ഗൊഗോയിയുടെ പല നടപടികളും സംശയാസ്പദമായിരുന്നു. 2018 നവംബര്‍ 26ന് ദേശീയ ഭരണഘടാ ദിനത്തില്‍ സുപ്രീം കോടതി ബിഐഎംഎസ്ടിഇസി രാജ്യങ്ങളിലെ ജഡ്ജിമാര്‍ക്ക് അത്താഴ വിരുന്നൊരുക്കിയിരുന്നു. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യമായിരുന്നു ഈ വിരുന്നിനെ വിവാദമാക്കി മാറ്റിയത്. സുപ്രീം കോടതി സംഘടിപ്പിക്കുന്ന ഇത്തരത്തിലൊരു പരിപാടിയില്‍ ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുത്തത്. അതിനും മുമ്പ് രാഷ്ട്രപതി ഭവനില്‍ വെച്ചും ഗൊഗോയിയുമായി മോദി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ക്ക് മോദി പങ്കെടുത്ത അത്താഴ വിരുന്നില്‍ ക്ഷണില്ലായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ ഇരുവരുടെയും കൂടിക്കാഴ്ച്ച വാര്‍ത്തയാക്കി. റാഫേല്‍ ഇടപാടില്‍ കേസ് സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്ന സമയത്തായിരുന്നു ഈ കൂടിക്കാഴ്ച്ച. റാഫേല്‍ കേസില്‍ മോദിക്ക് ഗൊഗോയ് പിന്നീട് ക്ലീന്‍ചിറ്റും നല്‍കിയിരുന്നു. ഗൊഗോയിയുടെ പല വിധികളും ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതായിരുന്നു എന്നാണ് പ്രധാന വിമര്‍ശനം.

English summary
will justice ranjan gogoi join bjp as rajya sabha mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X