കമല്ഹാസന് ലോട്ടറി അടിക്കുമോ? ഡിഎംകെ തുണച്ചാല്‍ ഇനി തട്ടകം ഡല്‍ഹി, അണ്ണാമലൈ ത്രിശങ്കുവില്‍
ചെന്നൈ: ഉലകനായകന് കമല്ഹാസന് രാഷ്ട്രീയത്തില്‍ സജീവമായിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതുവരെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലോ പാര്‍ലമെന്റിലോ എത്താന്‍ ഭാഗ്യം ലഭിച്ചിട്ടില്ല. എംജിആറും ജയലളിതയും കരുണാനിധിയുമെല്ലാം സിനിമാ രംഗത്ത് നിന്നെത്തി തമിഴ് രാഷ്ട്രീയം വാണവരാണ്. എന്നാല്‍ സമാനമായ നേട്ടം കൊയ്യാന്‍ കമല്ഹാസന് ഇതുവരെ സാധിച്ചിട്ടില്ല.
കോയമ്പത്തൂര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം നേരത്തെ മല്‍സരിച്ചിരുന്നു എങ്കിലും തോല്‍ക്കുകയാണ് ചെയ്തത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ വച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും പങ്കാളിയായി. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാതെ വിട്ടുനില്‍ക്കുകയും ചെയ്തു.

രാജ്യസഭാ സീറ്റ് ഡിഎംകെ വാഗ്ദാനം ചെയ്തതുകൊണ്ടാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് കമല്ഹാസന് പിന്തുണ നല്‍കിയത് എന്നായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ജൂണ്‍ 19ന് എട്ട് സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇതില്‍ തമിഴ്നാട്ടില്‍ ആറ് സീറ്റും അസമില്‍ രണ്ട് സീറ്റുമാണുള്ളത്.
അന്‍പുമണി രാംദാസ് (പിഎംകെ), എന്‍ ചന്ദ്രശേഖരന് (എഐഎഡിഎംകെ), വൈക്കോ (എംഡിഎംകെ), ഡിഎംകെ അംഗങ്ങളായ എം ഷണ്മുഖം, പി വില്‍സണ്‍, മുഹമ്മദ് അബ്ദുല്ല എന്നിവരുടെ രാജ്യസഭാ കാലാവധിയാണ് ജൂലൈ 24ന് അവസാനിക്കുന്നത്. ഇവര്‍ തന്നെ വീണ്ടും മല്‍സരിക്കുമോ എന്ന് വ്യക്തമല്ല. കമല്ഹാസന്, അണ്ണാമലൈ എന്നിവര്‍ മല്‍സരിക്കുമെന്നും സൂചനയുണ്ട്.
34 വോട്ട് കിട്ടണം
രാജ്യസഭയിലേക്ക് ജയിക്കണം എങ്കില്‍ ഒരു സ്ഥാനാര്‍ഥിക്ക് 34 വോട്ടാണ് തമിഴ്നാട് നിയമസഭയില്‍ ആവശ്യം. 234 അംഗ നിയമസഭയില്‍ ഡിഎംകെ നേതൃത്വം നല്കുന്ന ഇന്ത്യ സഖ്യത്തിന് 158 സീറ്റുണ്ട്. നാല് സീറ്റില്‍ ജയിക്കാന്‍ ഇന്ത്യ സഖ്യത്തിന് സാധിക്കും. എന്‍ഡിഎക്ക് 75 സീറ്റുള്ളതിനാല്‍ രണ്ട് പേരെ ജയിപ്പിക്കാന്‍ കഴിയും. അതായത്, ഡിഎംകെ സഖ്യത്തിന് നാല് സീറ്റും അണ്ണാഡിഎംകെ സഖ്യത്തിന് രണ്ട് സീറ്റും കിട്ടുമെന്ന് ഉറപ്പാണ്.
പക്ഷേ, സ്ഥാനാര്‍ഥികള്‍ ആര് എന്ന ചോദ്യമാണ് ബാക്കിയാകുന്നത്. ഡിഎംകെ കമല്ഹാസന് സീറ്റ് കൊടുക്കുമോ എന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. വൈക്കോ വീണ്ടും മല്‍സരിക്കുമോ എന്ന ചോദ്യവും ഇന്ത്യ സഖ്യത്തിലുണ്ട്. രണ്ടിലും അന്തിമ തീരുമാനം മുഖ്യമന്ത്രി എംകെ സ്റ്റാലിന്റേതാണ്. അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞ കെ അണ്ണാമലൈക്ക് രാജ്യസഭയിലേക്ക് നോട്ടമുണ്ട്.
അണ്ണാഡിഎംകെ ഓകെ പറഞ്ഞാല്‍ മാത്രമേ അണ്ണാമലൈക്ക് മല്‍സരിക്കാന്‍ സാധിക്കൂ. ബിജെപിക്ക് പല സംസ്ഥാനങ്ങളിലും ഭരണമുള്ളതിനാല്‍ അണ്ണാമലൈയെ എവിടെ നിന്നും രാജ്യസഭയിലെത്തിക്കാന്‍ സാധിക്കും. ഇക്കാര്യം തന്നെയാണ് അണ്ണാഡിഎംകെ നേതാക്കള്‍ സൂചിപ്പിക്കുന്നതും. പാര്‍ട്ടി അധ്യക്ഷന്‍ എടപ്പാടി പളനിസ്വാമിയും അണ്ണാമലൈയും അത്ര സുഖത്തിലല്ല. എന്‍ഡിഎ സഖ്യത്തില്‍ അണ്ണാഡിഎംകെയെ കൊണ്ടുവരുന്നതിന് സംസ്ഥാന അധ്യക്ഷ പദവി ബലി നല്‍കേണ്ടി വന്നതാണ് നേതാവാണ് അണ്ണാമലൈ.
രാജ്യസഭയില്‍ നിലവില്‍ 128 അംഗങ്ങളാണ് എന്‍ഡിഎക്കുള്ളത്. പ്രതിപക്ഷത്തിന് 89 അംഗങ്ങളും. ഇരുസഖ്യത്തിലുമില്ലാത്ത വൈഎസ്ആര്‍പി, ബിആര്‍എസ്, ബിജെഡി, ബിഎസ്പി, എംഎന്‍എഫ് എന്നീ കക്ഷികള്‍ക്ക് മൊത്തമായി 20 സീറ്റുണ്ട്. എട്ട് സീറ്റ് രാജ്യസഭയില്‍ ഒഴിഞ്ഞു കിടക്കുകയാണ്.
അസമില്‍ ശക്തമായ പോരാട്ടം
അസമില്‍ രണ്ട് രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. എന്‍ഡിഎ സഖ്യകക്ഷിയായ അസം ഗണപരിഷത്തിന്റെ ബിരേന്ദ്ര പ്രസാദ് ബയ്ഷ്യ, ബിജെപിയുടെ മിഷന് രഞ്ജന്‍ ദാസ് എന്നിവരുടെ കാലാവധി ജൂണ്‍ 14ന് അവസാനിക്കും. 126 അംഗ നിയമസഭയാണ് അസമിലേത്. രാജ്യസഭയിലേക്ക് ഒരു അംഗം ജയിക്കണം എങ്കില്‍ 42 വോട്ട് കിട്ടണം.
എന്‍ഡിഎക്ക് 80 അംഗങ്ങളുണ്ട്. ഒരാളെ ജയിപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കും. 26 എംഎല്‍എമാരുള്ള കോണ്‍ഗ്രസിന് ഒരു സിപിഎം എംഎല്‍എയുടെ പിന്തുണയുണ്ട്. എഐയുഡിഎഫിന് 15ഉം, ബിപിഎഫിന് മൂന്നും അംഗങ്ങളുണ്ട്. ഈ രണ്ട് പാര്‍ട്ടികളുടെയും പിന്തുണ ലഭിച്ചാല്‍ പ്രതിപക്ഷ ചേരിക്ക് ഒരു രാജ്യസഭാ സീറ്റ് നേടാം. അതുകൊണ്ടുതന്നെ ശക്തമായ മല്‍സരമാണ് ഇത്തവണ അസമില്‍ നടക്കുക.
-
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റില്ല, വീട് പണി തടസ്സപ്പെടും, ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും, നാൾഫലം -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം










Click it and Unblock the Notifications