കാരാട്ടിന്റേയും പിണറായിയുടേയും തലയുരുളുമോ?
ദില്ലി: സിപിഎം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന് സാധ്യത തെളിയുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സ്ഥാനചലനം ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യുമ്പോള്‍ നേതൃമാറ്റവും ചര്‍ച്ച ചെയ്യുമെന്നാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന് പിള്ള ഇക്കാര്യം പിന്നീട് മാറ്റിപ്പറഞ്ഞു.

രഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് രാമചന്ദ്രന് പിള്ള പറഞ്ഞത്. പാര്‍ട്ടിക്ക് എല്ലാ കാര്യങ്ങളിലും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും രാമചന്ദ്രന് പിള്ള പറയുന്നു.
എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് സൂചനകള്‍. ദേശീയ തലത്തില്‍ പ്രകാശ് കാരാട്ടും സംസ്ഥാന തലത്തില്‍ പിണറായി വിജയനും സെക്രട്ടറിയായിരുന്ന കാലം പാര്‍ട്ടിയെ സംബന്ധിച്ച് പുരോഗതി ഉണ്ടാക്കിയില്ലെന്ന് വ്യാപകമായ പ്രചാരണമുണ്ട്. 2004 ല്‍ പാര്‍ട്ടി ഉണ്ടാക്കിയ മുന്നേറ്റം തുടര്‍ന്ന് കൊണ്ടുപോകുന്നതില്‍ ദയനീയ പരാജയമാണ് നേരിട്ടത്.
ജൂണ്‍ ആദ്യവാരത്തില്‍ പോളിറ്റ് ബ്യൂറോ വീണ്ടും യോഗം ചേരും. അതിന് ശേഷം കേന്ദ്ര കമ്മിറ്റി യോഗം നടക്കും. ഈ യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യും.
-
സുധാകരന്റെ തീരുമാനം നാളെ; പ്രതിരോധത്തിനൊരുങ്ങി സിപിഎം, പിന്തുണക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തിയും -
മുകേഷ് സീനിലില്ല; കൊല്ലത്ത് എസ് ജയമോഹനുവേണ്ടി ചുവരെഴുത്ത് തുടങ്ങി -
സുധാകരൻ അടഞ്ഞ അധ്യായമോ? അനുനയനീക്കം ഉപേക്ഷിച്ച് സിപിഎം, പകരം ‘നിരീക്ഷണം’ -
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം











Click it and Unblock the Notifications