കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാരാട്ടിന്റേയും പിണറായിയുടേയും തലയുരുളുമോ?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: സിപിഎം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ നേതൃമാറ്റത്തിന് സാധ്യത തെളിയുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സ്ഥാനചലനം ഉണ്ടായേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യുമ്പോള്‍ നേതൃമാറ്റവും ചര്‍ച്ച ചെയ്യുമെന്നാണ് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള ഇക്കാര്യം പിന്നീട് മാറ്റിപ്പറഞ്ഞു.

Karat Pinarayi

രഷ്ട്രീയവും സംഘടനാപരവുമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് രാമചന്ദ്രന്‍ പിള്ള പറഞ്ഞത്. പാര്‍ട്ടിക്ക് എല്ലാ കാര്യങ്ങളിലും കൂട്ടുത്തരവാദിത്തമാണുള്ളതെന്നും രാമചന്ദ്രന്‍ പിള്ള പറയുന്നു.

എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് സൂചനകള്‍. ദേശീയ തലത്തില്‍ പ്രകാശ് കാരാട്ടും സംസ്ഥാന തലത്തില്‍ പിണറായി വിജയനും സെക്രട്ടറിയായിരുന്ന കാലം പാര്‍ട്ടിയെ സംബന്ധിച്ച് പുരോഗതി ഉണ്ടാക്കിയില്ലെന്ന് വ്യാപകമായ പ്രചാരണമുണ്ട്. 2004 ല്‍ പാര്‍ട്ടി ഉണ്ടാക്കിയ മുന്നേറ്റം തുടര്‍ന്ന് കൊണ്ടുപോകുന്നതില്‍ ദയനീയ പരാജയമാണ് നേരിട്ടത്.

ജൂണ്‍ ആദ്യവാരത്തില്‍ പോളിറ്റ് ബ്യൂറോ വീണ്ടും യോഗം ചേരും. അതിന് ശേഷം കേന്ദ്ര കമ്മിറ്റി യോഗം നടക്കും. ഈ യോഗത്തില്‍ ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യും.

English summary
Will Karat and Pinarayi lose their posts in CPM?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X