Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജമ്മു കാശ്മീരിൽ വാഗ്ദാനങ്ങളെല്ലാം പാലിക്കും; സംസ്ഥാന പദവി തിരികെ കൊണ്ടുവരാൻ പോരാടും'; ആന്റോ ആന്റണി

ജമ്മു കാശ്മീരിൽ കോൺഗ്രസ് പല വിട്ടുവീഴ്ചകൾക്കും തയ്യാറായെന്നും ബി ജെ പിയെ ഏത് വിധേനയും പരാജയപ്പെടുത്തുകയെന്നത് മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി അംഗവും പത്തനംതിട്ട എംപിയുമായ ആന്റോ ആന്റണി. സംഘടന ശക്തിക്ക് ആനുപാതികമായ സീറ്റിലായിരുന്നില്ല കോൺഗ്രസ് മത്സരിച്ചത്. മഹത്തായൊരു ലക്ഷ്യത്തിന് വേണ്ടി എല്ലാവരേയും കൂട്ടിയോജിപ്പിച്ച് പോകുന്നതിനായിരുന്നു കോൺഗ്രസ് പ്രാമുഖ്യം നൽകിയത്. ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് കാശ്മീരിലെ ജനങ്ങൾ ജനാധിപത്യത്തെ കൈവിടില്ലെന്നും ഏകാധിപത്യത്തെ അംഗീകരിക്കില്ലെന്നുമുള്ളതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം വൺ ഇന്ത്യ മലയാളത്തോട് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ജമ്മു കാശ്മീരിലെ തിരഞ്ഞെടുപ്പ് വിജയത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്? പ്രതീക്ഷക്കൊത്ത ഫലമാണോ?

ജമ്മു കാശ്മീർ തിരഞ്ഞെടുപ്പിനെ നോക്കിക്കാണേണ്ടത് ഒരു സാധാരണ തിരഞ്ഞെടുപ്പായിട്ടല്ല. എല്ലാ തിരഞ്ഞെടുപ്പ് ചട്ടങ്ങളേയും അട്ടിമറിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗിച്ചും അധികാര ദുർവിനിയോഗം നടത്തിയും എല്ലാവരേയും ഭയത്തിന്റെ മുൾമുനയിൽ നിർത്തിയും ജനാധിപത്യത്തെ ഒരു പ്രഹേളികയാക്കിയാണ് ബി ജെ പി തിരഞ്ഞെടുപ്പ് നടത്തുന്നത്. അത്തരമൊരു തിരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഉജ്വല വിജയം നേടിയെന്നത് അഭിമാനിക്കാൻ ഏറെയുള്ള ഒന്നാണ്. ഇന്ത്യയിലെ ജനങ്ങൾ, പ്രത്യേകിച്ച് കാശ്മീരിലെ ജനങ്ങൾ ജനാധിപത്യത്തെ കൈവിടില്ലെന്നും ഏകാധിപത്യത്തെ അംഗീകരിക്കില്ലെന്നുമുള്ളതിന്റെ ഒരു ഉദാഹരണം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയം.

ja-

2014 ൽ കോൺഗ്രസിന് 12 സീറ്റുകൾ ലഭിച്ചു. ഇത്തവണ കോൺഗ്രസിന് പകുതി സീറ്റുകൾ നഷ്ടപ്പെട്ടിരിക്കുകയാണ്?

കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ഒട്ടേറെ വിട്ടുവീഴ്ചകൾക്ക് തയ്യാറായിരുന്നു. ബിജെപിയെ പരാജയപ്പെടുത്തുതയെന്നത് മാത്രമായിരുന്നു ലക്ഷ്യം. സംഘടന ശക്തിക്ക് ആനുപാതികമായ സീറ്റിലായിരുന്നില്ല കോൺഗ്രസ് മത്സരിച്ചത്. മഹത്തായൊരു ലക്ഷ്യമായിരുന്നു മുന്നിൽ ഉണ്ടായിരുന്നത്. എല്ലാവരേയും കൂട്ടിയോജിപ്പിച്ച് പോകുകയെന്നതായിരുന്നു കോൺഗ്രസ് ലക്ഷ്യം.

കോൺഗ്രസസ് ഭരിച്ചിരുന്ന സംസ്ഥാനമാണ് ജമ്മുകാശ്മീർ. ഗുലാം നബി ആസാദിനെ പോലുള്ള പ്രബല നേതാക്കൾ പാർട്ടി വിട്ടത് തിരിച്ചടിയായോ?

ഗുലം നബി ആസാദിനെ പോലുള്ളവർ പാർട്ടി വിട്ട് പോയത് തിരിച്ചടിയായിരുന്നെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യ സഖ്യം വിജയിക്കില്ലല്ലോ. കോൺഗ്രസ് വ്യക്തികളിൽ അധിക്ഷഠിതമല്ല. കോൺഗ്രസ് എന്നതൊരു ആശയമാണ്. കോൺഗ്രസ് എന്നാൽ ഇന്ത്യ തന്നെയാണ്. ഇതിനോട് യോജിക്കുന്ന ആളുകൾ കോൺഗ്രസിനൊപ്പം തന്നെ നിൽക്കും.

സംസ്ഥാന പദവി തിരിച്ചുകൊണ്ടുവരും എന്നുൾപ്പെടെയുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസ് മുന്നോട്ട് വെച്ചത്?

സംസ്ഥാന പദവി തിരികെ നൽകുമെന്ന വാഗ്ദാനത്തിൽ പാർട്ടി ഉറച്ച് നിൽക്കും. അതിനുള്ള പോരാട്ടത്തിന് കോൺഗ്രസ് മുന്നിൽ തന്നെയുണ്ടാകും

പി ഡി പിയെ ഒപ്പം കൂട്ടിയിരുന്നെങ്കിൽ ജമ്മു കാശ്മീരിൽ കുറച്ചുകൂടി തിളക്കമാർന്ന വിജയം നേടാനാകുമായിരുന്നോ?

പ്രതിപക്ഷ വിശാല മുന്നണി ഉണ്ടാകാതിരിക്കാനുള്ള ശ്രമങ്ങളാമ് ബി ജെ പി നടത്തന്നത്. എല്ലാ പ്രതിപക്ഷ പാർട്ടികളേയും ഭയത്തിൽ നിർത്തി കോൺഗ്രസുമായി സഖ്യം ഉണ്ടാക്കരുതെന്ന ലക്ഷ്മണ രേഖ വെയ്ക്കുകയാണ്. ജയിലിൽ പോകുമെന്ന ഭീഷണി മുഴക്കുകയാണ്. ആ ഭീഷണിക്ക് വഴങ്ങുന്നവർ വഴങ്ങി മാറി നിൽക്കും. ആ ഭീഷണിയെ നേരിടാൻ തയ്യാറുള്ളവർ ഒന്നിച്ച് നിൽക്കും.

ഹരിയാനയിലെ നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിൽ ഇ വി എം അട്ടിമറി സാധ്യതയാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ജമ്മു കാശ്മീരിൽ അത്തരം വീഴ്ചകൾ ഉണ്ടായാതായി സംശയിക്കുന്നുണ്ടോ?

ബി ജെ പിയുടെ കീഴിൽ നീതിയും ന്യായവുമുള്ള തിരഞ്ഞെടുപ്പ് നടക്കില്ല. അവർ നടത്തുന്ന എല്ലാ അട്ടിമറികളും അതിജീവിച്ചുള്ള ജനവികാരം ഉണ്ടെങ്കിൽ മാത്രമേ വിജയം നേടാനാകു. അത്തരമൊരു വിജയമാണ് ജമ്മു കാശ്മീരിൽ നേടിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+