Get Updates
Get notified of breaking news, exclusive insights, and must-see stories!

റാഫേലില്‍ രാഹുല്‍ ഗാന്ധി ഒരടി മുന്നോട്ട്..... കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അഴിമതി അന്വേഷിക്കും!

Recommended Video

cmsvideo
    റാഫേലില്‍ രാഹുല്‍ ഗാന്ധി ഒരടി മുന്നോട്ട് | Oneindia Malayalam

    ദില്ലി: റാഫേല്‍ അഴിമതിയില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ കേസില്‍ അന്വേഷണം പ്രഖ്യാപിക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചു. ക്രിമിനല്‍ കേസ് എടുക്കുമെന്നും കുറ്റാരോപിതരെ ശിക്ഷിക്കുമെന്നും രാഹുല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയിലേക്ക് പുതിയ വാഗ്ദാനമാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്. ബിജെപി നിരന്തരം റാഫേലില്‍ അഴിമതി ഇല്ലെന്ന് ആരോപിക്കുമ്പോഴാണ് രാഹുല്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. അതേസമയം റാഫേലില്‍ കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ മറുപടി നല്‍ക ണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

    1

    റാഫേല്‍ കരാറില്‍ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നോ ഫ്രാന്‍സിലെ കമ്പനികളില്‍ നിന്നോ ഉണ്ടായിരുന്നുവെന്ന് നിര്‍മലാ സീതാരാമന്‍ മറുപടി നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. പ്രധാനമന്ത്രിയുടെ നിലപാട് വ്യക്തമാക്കാന്‍ പ്രതിരോധ മന്ത്രി ആദ്യം സംസാരിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. നേരത്തെ മോദി പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. അതേസമയം വിമാനങ്ങളുടെ അടിസ്ഥാന വില ആരാണ് തീരുമാനിച്ചതെന്നും രാഹുല്‍ ചോദിച്ചു. സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി റാഫേല്‍ അഴിമതി അന്വേഷിക്കണമെന്ന ആവശ്യവും രാഹുല്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+