കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയസായ മൃഗങ്ങളെ ഞങ്ങൾ എന്തു ചെയ്യണം!!! പോത്തുകളെ റോഡിലേക്ക് ഇറക്കി വിട്ട് കർഷകരുടെ പ്രതിഷേധം!!!

പ്രായമായ മൃഗങ്ങളെ തങ്ങൽ എന്തു ചെയ്യണം. ഇതല്ലാതെ തങ്ങളുടെ മുന്നിൽ മറ്റൊരു മാർഗമില്ല.

  • By Ankitha
Google Oneindia Malayalam News

ലഖ്നൗ: അറവ് നിരോധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി യുപിയിലെ കർഷകർ.കന്നുകാലി കശാപ്പ് വിലക്കി വിജ്ഞാപനമിറക്കിയതിനെത്തുടര്‍ന്ന് ദാരിദ്രത്തിലായ കർഷകർ പോത്തുകളെ റോഡിലേക്ക് ഇറക്കിവിടുമെന്നാണ് ഭീക്ഷണി.

കേന്ദ്രസര്‍ക്കാര്‍ മാട്ടിറച്ചി വിലക്കിയതിനെ തുടര്‍ന്ന് ഈ മേഖലയെ ആശ്രയിച്ചു കഴിയുന്ന കര്‍ഷകരുടെയും തൊഴിലാളികളുടെയും ജീവിതം പ്രതിസന്ധിയിലാണ്. ദൈനംദിന ചെലവുകൾക്കു പോലും നടക്കാത്ത സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നാണ് കർഷകർ പറയുന്നത്.
ഒരു ദിവസം 2000-3000 പോത്തുകളെയാണ് ചന്തകളിൽ വിറ്റു പോന്നിരുന്നത്. ഇതിൽ പ്രായമായതും മറ്റു ജോലികൾക്ക് പ്രയോജനപ്പെടാത്ത മൃഗങ്ങളാണ് അധികവും. ഇത്തരത്തിലുള്ള മൃഗങ്ങളെ തങ്ങൾ എന്താണ് ചെയ്യേണ്ടത്? കർഷകർ ചോദിക്കുന്നു?

animal

മൃഗങ്ങളുമായി കാലിച്ചന്തകളില്‍ എത്തിയാലും വില്‍പ്പന നടക്കുന്നില്ല. കേന്ദ്രവിജ്ഞാപനമിറങ്ങിയശേഷം കാലിക്കച്ചവടം മൂന്നിലൊന്നായി ചുരുങ്ങി. ആരെങ്കിലും കാലികളെ വാങ്ങാനായി എത്തിയാൽ ഗോരക്ഷാപ്രവര്‍ത്തകരുടെ നിരന്തരമായ ആക്രമണങ്ങള്‍ കാരണം ആളുകൾ തിരിച്ചു പോകുന്ന ഒരു അവസ്ഥയാണ് കണ്ടു വരുന്നതെന്നും പറയുന്നു.അതേസമയം, ഇത്തരം മൃഗങ്ങളെ കൊണ്ട് തങ്ങൾക്കാരു പ്രയോജനമില്ലെന്നും ഇവയെ റോഡിലേക്ക് ഇറക്കിവിടുകയല്ലാതെ മറ്റെരു വഴി തങ്ങളുടെ മുന്നിലില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.

English summary
About 22 km from Bulandshahr, a bustling town in western Uttar Pradesh,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X