കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനി ഇത്തവണ മത്സരിക്കുമോ? ബിജെപി കേന്ദ്ര നേതൃത്വത്തിന് മൗനം, വിട്ടുനിന്നേക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
അദ്വാനി ഇത്തവണ മത്സരിക്കുമോ? | Oneindia Malayalam

ദില്ലി: ബിജെപിയുടെ തലമുതിര്‍ന്ന നേതാക്കളിലൊരാളയ എല്‍കെ അദ്വാനി ഇത്തവണ മത്സരിക്കുമോ. ബിജെപിയില്‍ നിന്ന് തന്നെ ഈ ചോദ്യം ഉയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പാര്‍ട്ടിക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവഗണിക്കാനാവാത്തതാണെന്ന് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ട്. എന്നാല്‍ അദ്വാനിയുടെ പ്രായമാണ് ഇപ്പോള്‍ തടസ്സമായി മുന്നിലുള്ളത്. 75 വയസ്സ് പിന്നിട്ടവര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. അത് കണക്കിലെടുക്കുമ്പോള്‍ അദ്വാനി മത്സരിക്കുമോ എന്ന കാര്യത്തില്‍ സസ്‌പെന്‍സ് നിലനില്‍ക്കുകയാണ്.

1

അദ്വാനി മത്സരിക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സെക്രട്ടറി ദീപക് ചോപ്ര പറയുന്നു. അത്തരമൊരു വാഗ്ദാനം വന്നാല്‍ പരിഗണിക്കുമെന്നും ചോപ്ര വ്യക്തമാക്കി. അതേസമയം പ്രായപരിധിയല്ല, വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രധാന യോഗ്യതയെന്ന് ബിജെപി നേതൃത്വം പറയുന്നു. ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കണമെന്ന് ഇതുവരെ അദ്വാനിയോട് നേതൃത്വം ആവശ്യപ്പെട്ടിട്ടില്ല.

അദ്വാനി ഇത്തവണ മത്സരിക്കേണ്ടെന്ന് സ്വയം തീരുമാനിക്കുമെന്ന് ഗുജറാത്തിലെ നേതാക്കള്‍ പറയുന്നു. പ്രായപരിധി കഴിഞ്ഞവര്‍ മത്സരിക്കേണ്ടെന്ന് മുമ്പ് അദ്വാനി നിലപാടെടുത്തിരുന്നു. ഇത് തനിക്കും ബാധകമാണെന്ന് അദ്ദേഹം പറയുമെന്നാണ് സൂചന. ഗാന്ധി നഗര്‍ സീറ്റിനായി ഇതുവരെ അദ്വാനി അവകാശവാദമുന്നയിച്ചിട്ടില്ല. പാര്‍ട്ടിയുടെ പാര്‍ലമെന്ററി ബോര്‍ഡാണ് അദ്വാനിയുടെ സ്ഥാനാര്‍ത്ഥിത്വം തീരുമാനിക്കുകയെന്ന് ബിജെപി വക്താവ് ഭരത് പാണ്ഡ്യ പറഞ്ഞു.

ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടിയിലെ ഒരു നേതാവ് പോലും ഗാന്ധിനഗറില്‍ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ ഒരു വിഭാഗം അദ്വാനി തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. 1996 ഒഴികെയുള്ള വര്‍ഷങ്ങളില്‍ അദ്വാനി ഗാന്ധിനഗറില്‍ നിന്ന് വിജയിച്ചിരുന്നു. ഇത്തവണ അദ്വാനിക്ക് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാനുള്ള സാധ്യത വിരളമാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

പ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നമോ ടീഷർട്ട് ധരിച്ച് പെൺകുട്ടി, ആക്രോശിച്ച് പ്രവർത്തകർപ്രിയങ്കാ ഗാന്ധി പങ്കെടുത്ത പരിപാടിയിൽ നമോ ടീഷർട്ട് ധരിച്ച് പെൺകുട്ടി, ആക്രോശിച്ച് പ്രവർത്തകർ

English summary
will lk advani contest the 2019 ls elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X