Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പ് 2017ല്‍ എഎപി വിജയിച്ചാല്‍ അരവിന്ദ് കെജ്രിവാള്‍ ഉറപ്പ് തരുന്നു, തലസ്ഥാനത്തെ ലണ്ടനാക്കും

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ദില്ലിയെ ലണ്ടനാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ദില്ലി; വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ദില്ലിയെ ലണ്ടനാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ശുചിത്വത്തിന്റെ കാര്യത്തില്‍ മോദി സര്‍ക്കാരിന് തലസ്ഥാന നഗരത്തില്‍ ഒരു മാറ്റവും കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ ആംആദ്മിയ്ക്ക് 67 സീറ്റ് നേടാന്‍ സാധിച്ചു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം ദില്ലിയെ ലണ്ടന് സമാനമാക്കി മാറ്റുമെന്നും കെജ്രിവാള്‍ പറഞ്ഞു. ഉത്തംനഗറില്‍ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക്കുകയായിരുന്നു കെജ്രിവാള്‍.

aravindkejriwal

ദില്ലിയില്‍ ശുചിത്വമില്ലാത്തതിന്റെ കാരണം ദില്ലി ഗവണ്‍മെന്റാണെന്ന തെറ്റായ ധാരണയുണ്ട്. എന്നാല്‍ മാലിന്യം യഥാര്‍ത്ഥ വിധത്തില്‍ സംസ്‌കരിക്കുക എന്നത് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ചുമതലായണ്. കഴിഞ്ഞ 20 വര്‍ഷമായി കോര്‍പ്പറേഷന്‍ ഭരിച്ച ബിജെപിയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.

അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പ് ആംആദ്മി പാര്‍ട്ടി പ്രചരണത്തിന്റെ ഭാഗമായി തലസ്ഥാനത്തെ ജനങ്ങളോട് വാഗ്ദാനം ചെയ്തതെല്ലാം പാര്‍ട്ടി പൂര്‍ത്തിയാക്കിയെന്നും കെജ്രിവാള്‍ പറഞ്ഞു. മധ്യപ്രദേശിലും ചത്തീസ്ഗണ്ഡിലും 10-15 വര്‍ഷം വരെ പൂര്‍ത്തിയാക്കിയ ബിജെപി നേരിട്ടത് പരാജയമായിരുന്നു. എന്നാല്‍ എഎപി ഭരിച്ച ഇക്കാലയളവില്ഡ വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്ക് പകുതിയാക്കി കുറച്ചുവെന്നും കെജ്രിവാള്‍ പറഞ്ഞു.

ദില്ലിയില്‍ ജനങ്ങള്‍ 400 യൂണിറ്റ് വൈദ്യുതിയ്ക്ക് 1370 രൂപയാണ് നല്‍കുന്നത്. അതേസമയം ഗുജറാത്തില്‍ 400 യൂണിറ്റ് വൈദ്യുതിയ്ക്ക് 2700 രൂപയും ഉത്തര്‍പ്രദേശില്‍ 2600 രൂപയും ഇതേ യൂണിറ്റ് വൈദ്യുതിയ്ക്ക് മുംബൈയില്‍ 4000 രൂപയുമാണെന്ന് കെജ്രിവാള്‍ കൂട്ടിചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+