കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി-പിഡിപി സഖ്യം; മെഹ്ബൂബ മുഫ്തി 'ഭാരത് മാതാ കീ ജയ്' വിളിക്കുമോ എന്ന് ശിവസേന

Google Oneindia Malayalam News

മുംബൈ: പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി ഇനി 'ഭാരത് മാതാ കീ ജയ്' വിളിക്കുമോ എന്ന് ബിജെപി-പിഡിപി സഖ്യത്തോട് ശിവസേന ചോദിച്ചു. ശിവസേന മുഖ പത്രമായ സാമ്‌നയില്‍ വന്ന ലേഖനത്തിലാണ് ഈത്തരം പരാമര്‍ശം വന്നിരിക്കുന്നത്.

മെഹ്ബൂബയ്ക്ക് കശ്മീരിലെ വിഘടവാദികളുമായുള്ള ബന്ധം എന്നും തര്‍ക്കവിഷയമായി നിലനില്‍ക്കുമെന്നും പറയുന്നു. പിഡിപി നേതാവിന് ദേശ വിരുദ്ധ ഘടകങ്ങളോട് അനുകമ്പയുണ്ടെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി മെഹബൂബ മുസ്തി അധികാരമേല്‍ക്കാനിരിക്കെയാണ് ശിവസേനയുടെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.

Mehbooba Mufti

മെഹബൂബയുടെ ദേശ വിരുദ്ധ പ്രസ്താവനകള്‍, വിഘടനവാദികളുമായുള്ള ബന്ധം എന്നിവ എപ്പോഴും വിവാദ വിഷയമായിരുക്കുമെന്ന ആശങ്കയും സാമ്‌നയില്‍ പങ്കുവെക്കുന്നുണ്ട്. കശ്മീരില്‍ ദേശവിരുദ്ധ മുദ്രാവാക്യം ഉയര്‍ത്തിയവരോട് അവര്‍ക്ക് അനുകമ്പയാണെന്നും ശിവസേന പറയുന്നു.

ബിജെപിയുടെ പിന്തുണയോടെ മെഹബൂബ മുഖ്യമന്ത്രിയാകുന്നത് ബിജെപിക്ക് സന്തോഷമായിരിക്കും എന്നാല്‍ രാജ്യത്തിന് അതില്‍ ദു:ഖമാണെന്നും ദേശീയതയെ കുറിച്ച് തര്‍ക്കങ്ങള്‍ നടക്കുമ്പോള്‍ മുഫ്തി 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുമോ എന്നും സാമ്‌നയില്‍ ചോദ്യങ്ങള്‍ ഉയരുന്നു. കശ്മീര്‍ താഴ്വരയില്‍ സാമാധാനം നിലനില്‍ക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. ജന്മ നാട്ടില്‍ നിന്നും ഭീകരത മൂലം കുടിയിറക്കപെട്ട കശ്മീരി പണ്ഡിറ്റുകള്‍ക്ക് നീതിലഭിക്കുമെന്ന് കരുതുന്നതായും സാമ്‌നയില്‍ പറയുന്നു.

English summary
BJP's ally Shiv Sena today asked if Jammu and Kashmir chief minister designate Mehbooba Mufti will ever chant Bharat Mata Ki Jai, the contentious nationalist slogan being aggressively promoted by the BJP and its ideological mentor, the Rashtriya Swayamsevak Sangh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X