• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ധോണി ബിജെപിയിലേക്കെത്തുമോ? ജാർഖണ്ഡോ ലോക്സഭയോ? ഇതാണ് ആ 5 സാധ്യതകൾ!!

ദില്ലി; രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതായുള്ള ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ നായകൻ മഹേന്ദ്ര സിംഗ് ധോണിയുടെ പ്രഖ്യാപനം തികച്ചും അപ്രതീക്ഷമായിരുന്നു. ഒരു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഐപിഎല്ലിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്നതിനിടെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. ഇനി ധോണിയുടെ 'ഫ്യൂച്ചർ പ്ലാൻ' എന്താകുമെന്ന ചർച്ചകൾ സജീവമാണ്. ഇത് സംബന്ധിച്ച് മനസ് തുറക്കാൻ താരം ഇതുവരെ തയ്യാറായിട്ടില്ല.

ധോണി രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. അങ്ങനെയെങ്കിൽ ധോണി ബിജെപിയിലാകുമോ ചേക്കേറിയേക്കുക. മുന്നിലുള്ളത് ഈ 5 സാധ്യതകളാണ്.

വിരമിക്കലിന് ശേഷം

വിരമിക്കലിന് ശേഷം

ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം മഹേന്ദ്ര സിംഗ് ധോണി ബിജെപിയിൽ ചേരുമെന്നായിരുന്നു മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സഞ്ജയ് പസ്വാൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചത്. ധോണിയുടെ പാർട്ടി പ്രവേശനം സംബന്ധിച്ച് ദീർഘ നാളായി ചർച്ചകൾ നടന്നിരുന്നുവെന്നും ബിജെപിയിൽ എത്തിയാൽ അദ്ദേഹം ഏത് പദവി ഏറ്റെടുക്കുമെന്നാണ് ചർച്ചകൾ നടക്കുന്നതെന്നും പസ്വാൻ പറഞ്ഞിരുന്നു.

ബിജെപി സ്ഥാനാർത്ഥിയാകുമെന്ന്

ബിജെപി സ്ഥാനാർത്ഥിയാകുമെന്ന്

ഇതോടെ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിൽ നിന്ന് ധോണി ബിജെപി സ്ഥാനാർത്ഥിയാകുമെന്ന തരത്തിൽ അഭ്യൂഹം ശക്തമായി. 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് സമ്പര്‍ക്ക യഞ്ജത്തിന്റെ ഭാഗമായി അമിത് ഷാ ധോണിയെ സന്ദര്‍ശിച്ചതും ചേർത്ത് വായിച്ചുകൊണ്ടായിരുന്നു ചർച്ചകൾ കൊഴുത്തത്.

സ്വാമിയുടെ പ്രസ്താവന

സ്വാമിയുടെ പ്രസ്താവന

എന്നാൽ ധോണി ഇത്തരം വാർത്തകളോട് പ്രതികരിച്ചില്ല,മാത്രമല്ല അദ്ദേഹം 2019 ൽ വിരമിച്ചതുമില്ല. എന്നാൽ വിരമിച്ചതോടെ വീണ്ടും ഇതേ ചർച്ചകൾക്ക് ശക്തി പകർന്നിരിക്കുകയാണ്. മുൻ കേന്ദ്രമന്ത്രിയും രാജ്യസഭ എംപിയുമായി സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവന ചർച്ചകൾക്ക് ചൂടുപകരുകയും ചെയ്തു.

ലോക്സഭയിലേക്ക് മത്സരിക്കണം

ലോക്സഭയിലേക്ക് മത്സരിക്കണം

എംസ് ധോണി ക്രിക്കറ്റിൽ നേതൃപരവും പ്രചോദനപരവുമായി കഴിവുകൾ പ്രകടിപ്പിച്ച വ്യക്തിയാണ്. പൊതുജീവിതത്തിലിം അദ്ദേഹം ഈ കഴിവുകൾ ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നായിരുന്നു സ്വാമിയുടെ വാക്കുകൾ. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കണമെന്നും സ്വാമി പറഞ്ഞു.

ഐപിഎൽ മത്സരത്തിന്

ഐപിഎൽ മത്സരത്തിന്

ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പിലാണ് ധോണി നിലവില്‍. ഇതിനിടെയാണ് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സീസണിലും അടുത്ത സീസണിലും ടീമിനൊപ്പം തന്നെ ധോണി ഉണ്ടാകുമെന്നാണ് ടീം മാനേജ്മെൻറ് അറിയിച്ചിരിക്കുന്നത്. എന്നാൽ 2022 ന് ശേഷം അദ്ദേഹം തുടരാൻ സാധ്യത ഇല്ലെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.

ധോണിയെത്തുമോ?

ധോണിയെത്തുമോ?

അങ്ങനെയെങ്കിൽ ധോണി രാഷ്ട്രീയത്തിൽ സജീവമായേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷണകരും കണക്കാക്കുന്നത്. രാജ്യസഭയിൽ നിന്ന് എംപിയായ കെടിഎസ് തുളസിയുടെ കാലാവധി അവസാനിച്ചിരിക്കുകയാണ്. ഈ ഒഴിവിലേക്ക് ധോണിയെത്താനുള്ള സാധ്യത തള്ളികളയാനാകില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

രാജ്യസഭ ഒഴിവുകൾ

രാജ്യസഭ ഒഴിവുകൾ

2022 ൽ നോമിനേറ്റ് ചെയ്ത രാജ്യസഭാംഗങ്ങളുടെ നിരവധി ഒഴിവുകൾ വരാൻ ഇടയുണ്ട്. 2022 ഓടെ തന്നെയാകും ധോണി ഐപിഎല്ലിനോടും വിടപറയുക. അങ്ങനെയെങ്കിൽ ധോണിയെ ബിജെപി രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാനുള്ള സാധ്യതയും തള്ളികളയാനാകില്ല.

ഷായുടെ ആശംസ

ഷായുടെ ആശംസ

അമിത് ഷാ ധോണിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്.ലോക്സഭ തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹം ധോണിയെ കാണാൻ എത്തിയത് ഈ അടുപ്പം വ്യക്തമാക്കുന്നുണ്ട്. വിരമിക്കലിന് പിന്നാലെയും അമിത് ഷാ ധോണിയ്ക്ക് ആശംസ നേർന്ന് രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ വിലമതിക്കാനാകാത്ത സംഭാവനകള്‍ക്ക് അദ്ദേഹത്തെ അഭിനന്ദിക്കുന്ന ലക്ഷക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍ക്കൊപ്പം താനും പങ്കുചേരുന്നുവെന്നായിരുന്നു ഷാ പറഞ്ഞത്.

26 സീറ്റുകൾ നേടി

26 സീറ്റുകൾ നേടി

ജാർഖണ്ഡിൽ ഹേമന്ദ് സോറന്റെ ജാർഖണ്ഡ് മുക്തി മോർച്ചയുടെ ആധിപത്യം അവസാനിപ്പിക്കാൻ ബിജെപി കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഇക്കുറിയും നിയസഭ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപിക്ക് 26 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

മുഖ്യമന്ത്രിയാകുമോ?

മുഖ്യമന്ത്രിയാകുമോ?

അറ്റകൈയെന്ന നിലയിൽ ധോണിയെന്ന ട്രംപ് കാർഡ് ഇറക്കി ഹേമന്ദ് സോറന്റെ പാർട്ടിയെ തളയ്ക്കാൻ ബിജെപി തയ്യാറാകുമോയെന്ന് ഉറ്റുനോക്കുന്നവരും കുറവല്ല. 2024 ൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരെ ധോണിയെ ഉയർത്തിക്കാട്ടിയേക്കാമെന്നാണ് രാഷ്ട്രീയ-സ്പോർട്സ് നിരീക്ഷകരുടെ വിലയിരുത്തൽ.

ലാലപ്പൻ പരാമർശം; മാപ്പ് പറഞ്ഞ് ജോബിയും, ലാലേട്ടായെന്ന് വിളിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും ചീത്തവിളി

English summary
Will MS Dhoni join BJP? These Are The 5 Possibilities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X