Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കും? ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്രം

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി (സിബിടി) നടത്താൻ കേന്ദ്രസർക്കാർ ആലോചന. ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ അറിയിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് ശേഷം സുപ്രീം കോടതിയിൽ സർക്കാർ ഫയൽ ചെയ്യുന്ന ആദ്യ സത്യവാങ്മൂലം കൂടിയാണിത്.

ജെഇഇ പരീക്ഷ മാതൃകയിൽ ഒരു ഘട്ടമായോ അല്ലെങ്കിൽ രണ്ട് ഘട്ടമായോ നീറ്റ് യുജി പരീക്ഷ മാറ്റുന്നത് പരിശോധിച്ചുവരികയാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. 'വിവിധ കാരണങ്ങളാൽ വളരെ അധികം പ്രത്യേകതയുള്ളതാണ് നീറ്റ്-യുജി പരീക്ഷ. 22 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പ്രതിവർഷം പരീക്ഷക്കായി രജിസ്റ്റർ ചെയ്യുന്നത്.ഗ്രാമീണ മേഖലയിൽ നിന്നുള്ള കുട്ടികൾ, അതിൽ തന്നെ വിദ്യാർത്ഥിനികളാണ് ഏറ്റവും കൂടുതലായി അപേക്ഷിക്കുന്നത്', മന്ത്രാലയം വ്യക്തമാക്കി.

neetmain-

ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനിയുടെ അധ്യക്ഷതയിൽ രൂപീകരിച്ച പുതിയ ഉന്നതാധികാര ടാസ്‌ക് ഫോഴ്‌സിന്റെ ശുപാർശകൾ കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തണമോയെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ആരോഗ്യ മന്ത്രാലയവുമായും നാഷണൽ മെഡിക്കൽ കമ്മീഷനും ഇക്കാര്യത്തിൽ വിശദമായ കൂടിയാലോചന നടത്തുമെന്നും സർക്കാർ പറഞ്ഞു.

പരീക്ഷയിൽ എന്ത് പുതിയ മാറ്റം നടപ്പാക്കുന്നതിന് മുൻപ് വിദ്യാർത്ഥികളെ ഇക്കാര്യം അറിയിക്കാൻ കേന്ദ്രസർക്കാർ പ്രതിബദ്ധമാണ്. മാനസിക സമ്മർദമില്ലാതെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ആകുന്ന തരത്തിലുള്ള മാറ്റങ്ങളായിരിക്കും ഏർപ്പെടുത്തുകയെന്നും സർക്കാർ വിശദീകരിച്ചു.

ഓരോ പൊതുപരീക്ഷകളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് സർക്കാർ മുൻപോട്ട് പോകുന്നത്. കൃത്യമായൊരു 'ഇൻസ്റ്റിറ്റ്യൂഷ്ണൽ മെമ്മറി ബാങ്ക് തന്നെ രൂപീകരിക്കുന്നുണ്ട്. പരീക്ഷ നടത്തിപ്പിൽ എന്തൊക്കെ വെല്ലുവിളികൾ നേരിട്ടു, എന്തൊക്കെ നടപടികൾ സ്വീകരിച്ചു, ഭാവിയിൽ എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് ഔദ്യോഗികമായി ഒരു ലേഖനവും സർക്കാർ തയ്യാറാക്കും', സർക്കാർ പറഞ്ഞു.

വിദഗ്ധ പരിശോധന ഉറപ്പാക്കുന്നതിനും, സൈക്കോമെട്രിക് , വിവരസാങ്കേതികവിദ്യ, സൈബർ സുരക്ഷ മറ്റ് പ്രവർത്തന വൈദഗ്ധ്യം എന്നിവ പൊതുപരീക്ഷകളിൽ തുടർച്ചയായി ഉറപ്പാക്കുന്നതിനായി വിവിധ പ്രവർത്തന മേഖലകളിലെ പത്ത് തസ്തികകളിൽ വിജ്ഞാപനം വിളിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+