കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

4ാം തവണയും നിതീഷ് തുടരുമോ? ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ജനവിധി 71 സീറ്റുകളിലേക്ക്

Google Oneindia Malayalam News

പാറ്റ്‌ന: മൂന്ന് ഘട്ടങ്ങളിലായി ബീഹാറില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ബീഹാറില്‍ ആരംഭിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ ആരംഭിച്ച തിരഞ്ഞെടുപ്പില്‍ 71 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ആകെ 243 സീറ്റുകളിലേക്ക് ബിജെപി-ജെഡിയും നേതൃചത്വത്തിലുള്ള എന്‍ഡിഎയും ആര്‍ജെഡി- കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസംഖ്യവുമാണ് പ്രധാന മുന്നണികള്‍.

bihar

കൊവിഡ് നിലനില്‍ക്കുമ്പോഴും വലിയ രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കാണ് ബീഹാര്‍ സാക്ഷ്യം വഹിച്ചത്. മഹാസംഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ തേജസ്വി യാദവ് പ്രചരണത്തിനിടെ രൂക്ഷവിമര്‍ശനങ്ങളാണ് നിതീഷ് കുമാറിനെതിരെ ഉന്നയിച്ചത്.

ബീഹാറിലെ യുവാക്കള്‍ക്ക് 10 ലക്ഷം തൊഴില്‍ അവസരങ്ങള്‍ പ്രചാരണത്തിനിടെ തേജസ്വി വാഗ്ദാനം ചെയ്തിരുന്നു. യുവാക്കളുടെ ഇടയില്‍ സ്വാധീനം ചെലുത്തുന്ന വോട്ടിംഗ് പ്രചരാണങ്ങള്‍ക്കാണ് തേജസ്വി നേതൃത്വം നല്‍കിയത്. അതുകൊണ്ട് തന്നെ നാലാം തവണയും നിതീഷ് കുമാര്‍ ബീഹാറില്‍ തുടരുമോ എന്ന കാര്യം കണ്ടറിയണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാര്‍ എന്നിങ്ങനെ നിരവധി പേരാണ് എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം ഏകദേശം 12ഓളം തിരഞ്ഞെടുപ്പ് റാലികളിലാണ് പങ്കെടുത്തത്. മഹാസംഖ്യത്തിനായി രാഹുല്‍ ഗാന്ധി അടക്കമുള്ള ദശേീയ നേതാക്കളും ബീഹാറില്‍ കളം നിറഞ്ഞ് നിന്നു. കേന്ദ്രസര്‍ക്കാരിനെതിരെയും എന്‍ഡിഎയ്‌ക്കെതിരെയും വിമര്‍ശനങ്ങളുമായാണ് കോണ്‍ഗ്രസിന്റെയും രാഹുലിന്റെയും പ്രചരണം.

Recommended Video

cmsvideo
Rahul Gandhi slaps BJP's Bihar election manifesto | Oneindia Malayalam

English summary
Will Nitish continue for the 4th time? In Bihar, the first phase of polling has begun at 7am
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X