ബീഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമോ? ബിജെപിയുടെ നേട്ടം ജെഡിയുവിന് ഉയര്‍ത്തുന്ന വെല്ലുവിളികള്‍
ഭോപ്പാല്‍: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയാണ് എന്‍ഡിഎ അധികാരത്തിലേറാന്‍ പോകുന്നത്. 243 അംഗ നിയമസഭയില്‍ 200 ലേറെ സീറ്റുകള്‍ ജെഡിയു-ബിജെപി സഖ്യം ഉറപ്പിച്ചു കഴിഞ്ഞു. ഈ സമയം വരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 82 സീറ്റുകളില്‍ ബിജെപി വിജയം ഉറപ്പിച്ചു കഴിഞ്ഞു. ജെഡിയു 75 സീറ്റുകളില്‍ വിജയിച്ചിരിക്കുന്നു. ഈ തിരഞ്ഞെടുപ്പ് കൊണ്ട് ഏറ്റവും കൂടുതല്‍ ഗുണം ഉണ്ടായത് ബിജെപിക്കാണ്.
എന്‍ഡിഎയിലെ രണ്ടു പ്രധാന കക്ഷികളായ ബിജെപിയുടെയും ജെഡിയുവിന്റെയും സീറ്റു നില പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്ന ചിത്രം ജെഡിയുവിന് ആശങ്കയേകുന്നതാണ്. ഇത്തവണ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാറിന് തന്നെ ലഭിക്കുമോ എന്നതാണ് ജെഡിയുവിനെ ആശങ്കപ്പെടുത്തുന്നത്.
ബിജെപിയും ജെഡിയുവും 101 സീറ്റുകളില്‍ വീതമാണ് മത്സരിക്കുന്നത്. അന്തിമ ഫലങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാല്‍ എന്‍ഡിഎ സഖ്യത്തിലെ രാഷ്ട്രീയ കാലാവസ്ഥ പ്രക്ഷുബ്ദമാവാന്‍ സാധ്യതയുണ്ട്. ഇത് ബിജെപിക്ക് അനുകൂലമായി വരും.

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയാല്‍ സ്വാഭാവികമായും അവര്‍ക്ക് വിലപേശാനുള്ള അധികാരം ലഭിക്കും. ഇത് ജെഡിയുവിനെ ആശങ്കപ്പെടുത്തുന്ന ഒരു ഘടകമാണ്. കാരണം ബിഹാറിലെ സഖ്യത്തിന്റെ മുഖം തന്നെ നിതീഷ് കുമാറായിരുന്നു. എന്നാല്‍ ജെഡിയുവിനെ ഒതുക്കി ബിജെപിയില്‍ നിന്നു തന്നെ ഒരു മുഖ്യമന്ത്രി ഉണ്ടാകുമോ എന്നത് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്. വരും തിരഞ്ഞെടുപ്പുകളില്‍ ജെഡിയുവിന്റെ പ്രാധാന്യം കുറച്ചുവരാനുള്ള ശ്രമങ്ങളും ബിജെപി നടത്തിയേക്കും. അതിന് ബിജെപിയെ സഹായിക്കുന്നതാണ് ഇപ്പോഴുള്ള ലീഡ് നില.
2020 ല്‍ സാഹചര്യങ്ങള്‍ ജെഡിയുവിന് അനുകൂലമായിരുന്നെങ്കില്‍ 2025-ല്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. 2020 ല്‍ ബിജെപി എത്ര സീറ്റുകള്‍ നേടിയാലും നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് എന്‍ഡിഎ വ്യക്തമാക്കിയിരുന്നു. ജെഡിയുവിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ബിജെപി നേടിയിട്ടു പോലും നിതീഷിനെ ബിജെപി പിന്തുണച്ചു. കാരണം അന്ന് ഒറ്റ ലക്ഷ്യമാണ് ഇരുകൂട്ടര്‍ക്കും ഉണ്ടായിരുന്നത്, തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള ആര്‍ജെഡിയെ പിന്നിലാക്കുക. 75 സീറ്റുകളുമായി ബീഹാറില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയര്‍ന്നുവന്നിട്ടും ആര്‍ജെഡിക്ക് അധികാരത്തില്‍ വരാന്‍ കഴിഞ്ഞില്ല.
ഇക്കുറിയും നിതീഷിന്റെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി നടത്തിയത്. നിതീഷിന്റെ നേതൃപരമായ കഴിവിനെ മോദി അടക്കമുള്ള ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന് ചോദിച്ചപ്പോഴെല്ലാം ബിജെപി നേതാക്കള്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് വിശദീകരിച്ചു. ഇത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നിതീഷിന്റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്ന സംശയം ഉയരുന്നുണ്ട്.
ഇക്കുറി നിതീഷിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് എന്നതിലുപരി ബിജെപി നയിക്കുന്ന തിരഞ്ഞെടുപ്പാക്കി മാറ്റുന്നതില്‍ പാര്‍ട്ടി വിജയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദി, കേന്ദ്ര മന്ത്രി അമിത് ഷാ, ജെപി നദ്ദ തുടങ്ങിയ ഉന്നത ബിജെപി നേതാക്കളുടെ സാന്നിധ്യം ബീഹാറില്‍ ബിജെപിക്ക് വ്യക്തമായ സ്വാധീനം നേടാന്‍ സഹായിച്ചിട്ടുണ്ട്. വയോധികനായ നിതീഷിന്റെ ആരോഗ്യ പ്രശ്നങ്ങളും ബിജെപിക്ക് അനുകൂല ഘടകമാണ്.
ബിജെപിയുടെ തീരുമാനങ്ങള്‍ പലപ്പോഴും പ്രവചനാതീതമാകുന്നത് മുന്‍പുള്ള തിരഞ്ഞെടുപ്പുകളിലും കണ്ടിട്ടുള്ളതാണ്. അന്തിമ ചിത്രം തെളിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications