കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചത്താലും ഇനി ബിജെപിക്കൊപ്പമില്ല.. ഇപ്പോഴുള്ളവര്‍ അഹങ്കാരികള്‍; ആഞ്ഞടിച്ച് നിതീഷ് കുമാര്‍

വാജ്‌പേയിയും അദ്വാനിയും നല്ലവരായിരുന്നു. ഇപ്പോഴുള്ളവര്‍ അഹങ്കാരികള്‍

Google Oneindia Malayalam News
nitish

പാട്‌ന: ഈ ജന്മം ഇനി ബി ജെ പിയുമായി കൂട്ടുകൂടില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍. ജീവനൊടുക്കിയാല്‍ പോലും ഇനി ബി ജെ പിക്കൊപ്പം പോകില്ല എന്നാണ് നിതീഷ് കുമാര്‍ പറഞ്ഞത്. ബി ജെ പിക്ക് പോകുക, മരിക്കുക എന്ന രണ്ട് ഓപ്ഷന്‍ മുന്നില്‍ വന്നാല്‍ താന്‍ മരണം സ്വീകരിക്കും എന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

തനിക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമില്ലായിരുന്നു. എന്നാല്‍ ബി ജെ പി തന്നെ ബലമായി മുഖ്യമന്ത്രിയാക്കുകയായിരുന്നു എന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നടക്കട്ടെ എന്നും അപ്പോള്‍ അറിയാം ആര്‍ക്ക് എത്ര സീറ്റ് ലഭിക്കും എന്ന് എന്നും നിതീഷ് കുമാര്‍ പറഞ്ഞു.

'ഭയമില്ലാതെ ജീവിക്കാനാണ് എന്നെ പഠിപ്പിച്ചത്,കാശ്മീരിലൂടെ നടക്കാൻ ബിജെപി നേതാക്കൾ ഭയക്കും'; രാഹുൽ ഗാന്ധി'ഭയമില്ലാതെ ജീവിക്കാനാണ് എന്നെ പഠിപ്പിച്ചത്,കാശ്മീരിലൂടെ നടക്കാൻ ബിജെപി നേതാക്കൾ ഭയക്കും'; രാഹുൽ ഗാന്ധി

ബി ജെ പിയുടെ നിലവിലെ നേതൃത്വത്തിലുള്ളവര്‍ അഹങ്കാരികളാണ് എന്നും നിതീഷ് കുമാര്‍ പറഞ്ഞു. അടല്‍ ബിഹാരി വാജ്പേയിയുടെയും ലാല്‍ കൃഷ്ണ അദ്വാനിയുടെയും കാലഘട്ടം മികച്ചതായിരുന്നു.

'ഇത് രാഹുലിന്റെ രണ്ടാം ജൻമം, ഇന്ത്യ പുതിയൊരു രാഹുൽ ഗാന്ധിയെ കണ്ടെത്തി'; എകെ ആന്റണി'ഇത് രാഹുലിന്റെ രണ്ടാം ജൻമം, ഇന്ത്യ പുതിയൊരു രാഹുൽ ഗാന്ധിയെ കണ്ടെത്തി'; എകെ ആന്റണി

തങ്ങള്‍ അടല്‍ ബിഹാരി വാജ്പേയിയെയും എല്‍ കെ അദ്വാനിയെയും ഏറെ ബഹുമാനിച്ചിരുന്നു എന്നും അതിനാല്‍ അവര്‍ക്ക് എപ്പോഴും അനുകൂലമായിരുന്നു തങ്ങളുടെ നിലപാട് എന്നും നിതീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ബി ജെ പി സഖ്യം ഉപേക്ഷിച്ച് ജെ ഡി യു, ആര്‍ ജെ ഡി നയിക്കുന്ന മഹാഗത്ബന്ധന്റെ ഭാഗമായത്. ഇതിന് പിന്നാലെ ബി ജെ പിക്ക് എതിരെ നിരന്തരം നിതീഷ് കുമാര്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.

nitish

തന്റെ ഇനിയുള്ള ജീവിതത്തിലുടനീളം ഒരു തരത്തിലും ഈ ആളുകള്‍ക്കൊപ്പം പോകില്ല എന്നും തങ്ങള്‍ സോഷ്യലിസ്റ്റുകളാണ് എന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. ഇനി ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും. ബിഹാറിലും രാജ്യത്തും പുരോഗതി കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കും എന്നും നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. അതേസമയം നിതീഷ് കുമാറിന് എതിരെ സംസ്ഥാനത്തെ ബി ജെ പി നേതൃത്വം രംഗത്തെത്തി.

സ്വന്തമായി 40 ലേറെ വാഹനങ്ങള്‍, ക്ഷേത്രത്തിന് ഒരുകോടിയുടെ സ്വര്‍ണം..; ആരാണ് നബ കിഷോര്‍ ദാസ്?സ്വന്തമായി 40 ലേറെ വാഹനങ്ങള്‍, ക്ഷേത്രത്തിന് ഒരുകോടിയുടെ സ്വര്‍ണം..; ആരാണ് നബ കിഷോര്‍ ദാസ്?

ജനപ്രീതിയില്ലാത്ത മുഖ്യമന്ത്രിയാണ് നിതീഷ് കുമാര്‍ അന്നും അവരുമായി ഇനി പുനരേകീകരണത്തിന്റെ പ്രശ്നമുദിക്കുന്നില്ലെന്നും ബിഹാര്‍ ബി ജെ പി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ പറഞ്ഞിരുന്നു. നിതീഷ് കുമാറിന് അത്ര ജനപ്രീതി നേടാനായിട്ടില്ല. നിതീഷ് കുമാറിന് ജനസമ്മതിയില്ലാത്തതിനാലാണ് 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ ഡി യുവിന് നിരവധി സീറ്റുകള്‍ നഷ്ടമാകാന്‍ കാരണം എന്നും എന്നാല്‍ ബി ജെ പി മികച്ച പ്രകടനം കാഴ്ചവെച്ചു എന്നും അദ്ദേഹം പറഞ്ഞു.

English summary
will no longer associate with BJP says Bihar Chief Minister and JDU leader Nitish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X