കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ട് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ബിജെപി വിട്ടു! ഞെട്ടല്‍ മാറാതെ ദേശീയ നേതൃത്വം

  • By Aami Madhu
Google Oneindia Malayalam News

2019 ലാണ് ഒഡീഷയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഏത് വിധേനയും ഭരണം പിടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയതുമാണ്. ഇതുവരെ കാര്യമായ ചലനങ്ങളൊന്നും വരുത്താന്‍ കഴിയാതിരുന്ന സംസ്ഥാനത്ത് ബിജെപിക്ക് ഇപ്പോള്‍ അനുകൂല കാലാവസ്ഥയാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്.

എന്നാല്‍ ബിജെപിക്ക് കനത്ത പ്രഹരം ഏല്‍പ്പിച്ച് കൊണ്ട് രണ്ട് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചിരിക്കുന്നത്. ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ദിലീപ് റോയി, ബിജോയ് മഹാപാത്ര എന്നിവരാണ് രാജിവെച്ചത്.വിവരങ്ങള്‍ ഇങ്ങനെ

പാര്‍ട്ടി വിടുന്നവര്‍

പാര്‍ട്ടി വിടുന്നവര്‍

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ നേതാക്കളുടെ കൂടുമാറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ബിജെപി. രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമെല്ലാം എംഎല്‍എമാരും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലും മറ്റ് പാര്‍ട്ടികളിലേക്കും ചേക്കേറിയത്.

പ്രബലരായ രണ്ട് പേര്‍

പ്രബലരായ രണ്ട് പേര്‍

പാര്‍ട്ടിയുടെ വികലമായ നയങ്ങളും സേച്ഛ്വാധിപത്യ മനോഭാവവുമാണ് പാര്‍ട്ടി വിടാന്‍ ഉണ്ടായ കാര്യങ്ങളെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.സമാന സാഹചര്യമാണ് ഒഡീഷയിലും ബിജെപി അനുഭവിക്കുന്നത്. സംസ്ഥാന ബിജെപിയില്‍ നിന്ന് രണ്ട് പ്രബലന്‍മാരാണ് പാര്‍ട്ടിയെ തള്ളി പറഞ്ഞ് രാജിവെച്ചത്.

രാജിവെച്ചു

രാജിവെച്ചു

ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ ദിലീപ് റേ, ബിജോയ് മഹാപാത്ര എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരിക്കുന്നത്. റൂര്‍ക്കേല നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ് ദിലീപ് റായി. റേ നിയമസഭാ അംഗത്വം കൂടിയാണ് രാജിവെച്ചത്.

അമിത് ഷായ്ക്ക് കത്ത്

അമിത് ഷായ്ക്ക് കത്ത്

രാജിവെച്ചതായി അറിയിച്ചുകൊണ്ടുള്ള കത്ത് ഇരുവരും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് അയച്ചു. ഒഡീഷയില്‍ വര്‍ഷങ്ങളായി സേവനമനുഷ്ഠിക്കുന്ന ആത്മാഭിമാനമുള്ള രാഷ്ട്രീയക്കാരായ ഞങ്ങള്‍ ഇരുവരും ഇനി ഈ പാര്‍ട്ടിയുടെ ഭാഗമാകാന്‍ താത്പര്യപ്പെടുന്നില്ലെന്ന് അമിത് ഷായ്ക്ക് എഴുതിയ കത്തില്‍ ഇരുവരും കുറിച്ചു.

അടിയറവ് വെക്കില്ല

അടിയറവ് വെക്കില്ല

സംസ്ഥാനത്തിന്‍റെ താത്പര്യമാണ് തങ്ങള്‍ക്ക് വലുത്. ഏതെങ്കിലും പ്രത്യേക പധവിക്കോ അധികാരത്തിനോ വേണ്ടി ആ താത്പര്യം തങ്ങള്‍ അടിയറവ് വെച്ചിട്ടില്ല. വെയ്ക്കാനും തയ്യാറല്ല. പാര്‍ട്ടിയില്‍ സ്വാധീനമില്ലാത്ത ചില ആളുകള്‍ ചില സ്ഥാപിത താത്പര്യങ്ങളുടെ പുറത്ത് പല ഗിമ്മിക്കുകളും കളിക്കുന്നുണ്ട്.

ജനാധിപത്യത്തിന് വിപത്ത്

ജനാധിപത്യത്തിന് വിപത്ത്

ഇമേജ് വര്‍ധിപ്പിക്കാനുള്ള അവരുടെ നശിച്ച രാഷ്ട്രീയ കളിയില്‍ ഭാഗമാകാന്‍ തങ്ങള്‍ക്ക് താത്പര്യപ്പെടുന്നില്ല. തങ്ങള്‍ക്കെതിരെ വരെ അവര്‍ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു- ഇരുവരും കത്തില്‍ പറയുന്നു. ഈ സംഭവങ്ങളില്‍ നേതാക്കളുടെ മൗനം ജനാധിപത്യത്തിന് ചീത്ത സൂചനയാണെന്നും ഇരുവരും വ്യക്തമാക്കി.

കേന്ദ്രത്തിനെതിരെ

കേന്ദ്രത്തിനെതിരെ

റൂര്‍ക്കലയില്‍ നിന്നുള്ള എംഎല്‍എ ആയ റേ കേന്ദ്രത്തിനെതിരേയും ആഞ്ഞടിച്ചു. 2014 ല്‍ എംഎല്‍എ ആയത് മുതല്‍ താന്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ തന്‍റെ മണ്ഡലമായ റൂര്‍ക്കലയില്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ കേന്ദ്ര സഹായത്തോടെ ചെയ്യേണ്ട രണ്ട് പദ്ധതികള്‍ ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല.

സാധാരണക്കാര്‍ക്ക്

സാധാരണക്കാര്‍ക്ക്

ദീര്‍ഘ വീക്ഷണമുള്ള പ്രധാനമന്ത്രിയായ നരേന്ദ്രമോദി പല പദ്ധതികളും നടപ്പാക്കുന്നുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ സാധാരണക്കാര്‍ക്ക് അത് ഉപകാരപ്പെടാറില്ലെന്നും റേ പ്രതികരിച്ചു.

ഉപേക്ഷിക്കുന്നു

ഉപേക്ഷിക്കുന്നു

അങ്ങേയറ്റം ആശങ്കയോടെയാണ് എംഎല്‍എ സ്ഥാനവും ബിജെപി അംഗത്വവും ഉപേക്ഷിക്കുന്നതെന്നും റേ ട്വീറ്റ് ചെയ്തു. രാജിവെച്ച ഇരുവരും ബിജു ജനതാദളിന്‍റെ ഭാഗമാകുമോയെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്. അതേസമയം റേയെ കേന്ദ്രപാറ മണ്ഡലത്തില്‍ ബിജെഡി മത്സരിപ്പിച്ചേക്കാന്‍ സാധ്യത ഉണ്ടെന്നും ചര്‍ച്ചകള്‍ വരുന്നുണ്ട്.

പണിക്ക് മറുപണി

പണിക്ക് മറുപണി

കേന്ദ്രപാറ മണ്ഡലത്തില്‍ നിന്നുള്ള ജയന്ത്പാന്ത ബിജെഡി വിട്ട് ബിജെപിയില്‍ എത്തിയ നേതാവാണ്. ഇപ്പോള്‍ ബിജെഡിയുടെ ഒഡീഷ യൂണിറ്റ് പ്രസിഡന്‍റാണ് പാന്ത. പാന്തയെ കീഴ്പ്പെടുത്താന്‍ റേയെ ബിജെഡി ഉപയോഗിച്ചേക്കുമെന്നുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

ബാധിക്കില്ല

ബാധിക്കില്ല

അതേസമയം റേയുടെയും മഹാപാത്രയുടേയും രാജി ഒരു തരത്തിലും ബാധിക്കില്ലെന്ന് ബിജെപി ഒഡീഷ യൂണിറ്റ് പ്രസിഡന്റ് ബസന്ത് പാണ്ഡ പറഞ്ഞു. ‘ പാര്‍ട്ടിയില്‍ തുടരണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്, അവരുടെ രാജി പാര്‍ട്ടിക്ക് നഷ്ടമല്ലെന്നും പാന്തെ പറഞ്ഞു.

കനത്ത തിരിച്ചടി

കനത്ത തിരിച്ചടി

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റേയുടേയും മഹാപാത്രയുടേയും രാജി ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. 2014ല്‍ ബിജെപിക്ക് ലഭിച്ച ഏക ലോക്‌സഭാ സീറ്റായ സുന്ദര്‍ഗഢില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ റേയുടെ രാജി വലിയ തോതില്‍ ബാധിക്കുമെന്നും നിരീക്ഷകര്‍ പറയുന്നു.

English summary
Will no longer be showpieces’: BJP leaders Dilip Ray, Bijoy Mahapatra resign from party in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X