കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭയില്‍ മതപരമായ മുദ്രാവാക്യം വേണ്ടെന്ന് സ്പീക്കര്‍; ശക്തമായ നടപടിക്ക് ഓം ബിര്‍ള

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റില്‍ മതപരമായ മുദ്രാവാക്യങ്ങള്‍ വേണ്ടെന്ന് പുതിയ സ്പീക്കര്‍ ഓം ബിര്‍ള. ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യ ദിനങ്ങളില്‍ അംഗങ്ങളില്‍ ഭൂരിഭാഗം പേരും മതപരമായ മുദ്രാവാക്യം മുഴക്കിയത് സഭാ നടപടികളുടെ അച്ചടക്കം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് സ്പീക്കറുടെ പ്രതികരണം. മതപരമായ മുദ്രാവാക്യം വിളിക്കാനുള്ള സ്ഥലമല്ല പാര്‍ലമന്റെ് എന്ന് സ്പീക്കര്‍ പറഞ്ഞു. പ്ലക്കാര്‍ഡുകളും സഭയില്‍ ആവശ്യമില്ല. സമരം നടത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ റോഡിലേക്കിറങ്ങി വിളിക്കട്ടെ എന്നും സ്പീക്കര്‍ പറഞ്ഞു.

Om

അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കിടെയാണ് ഇതുവരെ ഉണ്ടായിട്ടില്ലാത്ത വിധം മുദ്രാവാക്യങ്ങള്‍ ലോക്‌സഭയില്‍ ഉയര്‍ന്നത്. ബഹളത്തില്‍ മുങ്ങുന്ന വേളകളിലെല്ലാം സഭാ അധ്യക്ഷന്‍ പലപ്പോഴും ഇടപെട്ടു. ബഹളം വയ്ക്കരുതെന്നും അച്ചടക്കം പാലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആരും മുഖവിലക്കെടുക്കാത്ത പോലെ വീണ്ടും മുദ്രാവാക്യം വിളി തുടര്‍ന്നു.

മുദ്രാവാക്യം വിളികള്‍ പലപ്പോഴും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി എംപിമാരും തമ്മിലുള്ള വാക്ക് പോരിന് ഇടയാക്കിയിരുന്നു. ബിജെപി എംപിമാരില്‍ മിക്കയാളുകളും സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം ജയ് ശ്രീറാം, ഭാരത് മാതാകീ ജയ് എന്നിങ്ങനെ വിളിച്ചാണ് തിരിച്ചു ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. പലരോടും ഒരുതവണ കൂടി വിളിക്കാമോ എന്ന് ചോദിച്ച് രാഹുല്‍ കളിയാക്കി. രാഹുല്‍ ഗാന്ധി ജയ് ഹിന്ദ് എന്ന് വിളിക്കുകയും ചെയ്തു.

രാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക്? കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു; ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി ബിജെപിരാജ്യം ഒറ്റ തിരഞ്ഞെടുപ്പിലേക്ക്? കോണ്‍ഗ്രസും ബഹിഷ്‌കരിച്ചു; ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കി ബിജെപി

എംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി ജയ് ഭീം, ജയ് ഭീം, അല്ലാഹു അക്ബര്‍, ജയ് ഹിന്ദ് എന്ന് പറഞ്ഞാണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചത്. എസ്പി നേതാവ് ഷഫീഖുര്‍റഹ്മാന്‍ ഭരണഘടന സിന്ദാബാദ് എന്ന് വിളിച്ചത് വ്യത്യസ്തമായി. വന്ദേമാതരം ചൊല്ലുന്നത് ഇസ്ലാമിന് എതിരാണെന്നു അദ്ദേഹം പറഞ്ഞപ്പോള്‍ ബിജെപി അംഗങ്ങള്‍ ബഹളം വച്ചു. ബിജെപി അംഗങ്ങളെല്ലാം ചേര്‍ന്ന് വന്ദേമാതരം വിളിച്ചു.

English summary
Will not Allow Religious slogan in House, Says Speaker Om Birla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X