കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ സിപിഎം കോണ്‍ഗ്രസിനെ കൂട്ട് പിടിച്ചത് സിപിഐ അറിയാതെ?

  • By Muralidharan
Google Oneindia Malayalam News

കൊല്‍ക്കത്ത: ഏത് വിധേനയും പശ്ചിമ ബംഗാളില്‍ ഭരണം തിരിച്ചുപിടിക്കണമെന്ന സ്ഥിതിയിലാണ് സി പി എം. തൃണമൂല്‍ കോണ്‍ഗ്രസിനെ തറപറ്റിക്കാനായി കോണ്‍ഗ്രസെങ്കില്‍ കോണ്‍ഗ്രസ് എന്ന് പാര്‍ട്ടി തീരുമാനിച്ചതും അതുകൊണ്ടാണ്. കോണ്‍ഗ്രസും സി പി എമ്മും തമ്മില്‍ ധാരണയുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എത്ര സീറ്റില്‍ സി പി എം, എത്ര സീറ്റില്‍ കോണ്‍ഗ്രസ് എന്നത് മാത്രമേ ഇനി അറിയാനുള്ളൂ.

പശ്ചിമ ബംഗാളില്‍ സി പി എം - കോണ്‍ഗ്രസ് സഖ്യവാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കൈപ്പത്തിയും അരിവാളും ഒരുമിച്ച് ചിഹ്നങ്ങളും പ്രത്യക്ഷപ്പെട്ടു. കേരളത്തിലും സി പി എമ്മിനും കോണ്‍ഗ്രസിനും ഒന്നിച്ച് മത്സരിച്ചുകൂടെ എന്ന് മമതാ ബാനര്‍ജി തന്നെ കളിയാക്കി. പക്ഷേ സി പി എമ്മിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായ സി പി ഐ ഇതൊന്നും അറിഞ്ഞിട്ടില്ല എന്നതാണ് ഏറെ രസകരം.

കോണ്‍ഗ്രസുമായി സഖ്യമോ. ഞങ്ങളില്ല. ഞങ്ങള്‍ക്കവരുടെ വോട്ട് വേണ്ട എന്നാണ് സി പി ഐ പറയുന്നത്. സി പി ഐ അറിയാതെ കോണ്‍ഗ്രസുമായി കൂട്ടുകൂടിയ സി പി എം വെള്ളം കുടിക്കുമോ. കുടിക്കുന്ന ലക്ഷണങ്ങളാണ്. അതിങ്ങനെ...

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല

കോണ്‍ഗ്രസുമായി സഖ്യത്തിനില്ല

അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഖ്യത്തിനും നീക്കുപോക്കിനും തങ്ങളില്ല എന്നാണ് സി പി ഐയുടെ നിലപാട്. ഇടതുപക്ഷത്തില്‍ തങ്ങളുണ്ട്. പക്ഷേ കോണ്‍ഗ്രസുമായി സഖ്യത്തിന് ഇല്ല.

ചര്‍ച്ച പോലും ഇല്ല

ചര്‍ച്ച പോലും ഇല്ല

ഞങ്ങളെ സംബന്ധിച്ചിടത്തോളം കോണ്‍ഗ്രസുമായി സഖ്യം എന്നൊരു കാര്യമേ ഉദിക്കുന്നില്ല. ഇത്തരത്തിലുളള ഒരു ചര്‍ച്ചയും ഇടതുപക്ഷം നടത്തിയിട്ടില്ല - സി പി ഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു.

കോണ്‍ഗ്രസിന്റെ വോട്ട് വേണ്ട

കോണ്‍ഗ്രസിന്റെ വോട്ട് വേണ്ട

ലെഫ്റ്റ് ഫ്രണ്ടിന്റെ ഭാഗമായിട്ടാണ് സി പി ഐ മത്സരിക്കുന്നത്. പക്ഷേ ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി ഒരു ബന്ധവും ഇല്ല. ഒരു സീറ്റിലും ഞങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണക്കില്ല. കോണ്‍ഗ്രസിന്റെ പിന്തുണ തങ്ങള്‍ പ്രതീക്ഷിക്കുന്നുമില്ല. - സി പി എം - കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ റെഡ്ഡിയുടെ മറുപടി ഇതായിരുന്നു

ആദ്യമായിട്ടല്ല

ആദ്യമായിട്ടല്ല

ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള ബന്ധത്തെ സി പി ഐ തള്ളിപ്പറയുന്നത് ഇതാദ്യമായിട്ടല്ല. കോണ്‍ഗ്രസുമായി ഇപ്പോഴോ ഭാവിയിലോ സഖ്യമുണ്ടാക്കുന്ന പ്രശ്‌നമേ ഇല്ലെന്ന് സി പി ഐ ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍ നേരത്തെ പറഞ്ഞിരുന്നു.

16 സീറ്റില്‍ മത്സരിക്കും

16 സീറ്റില്‍ മത്സരിക്കും

294 സീറ്റുകളാണ് ബംഗാളില്‍ ആകെയുള്ളത്. ഇതില്‍ 16 സീറ്റില്‍ സി പി ഐ മത്സരിക്കുമെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു. ഏപ്രില്‍ 4 മുതല്‍ ആറ് ഘട്ടങ്ങളിലായാണ് ബംഗാളില്‍ വോട്ടെടുപ്പ്.

കേരളത്തിലും തയ്യാര്‍

കേരളത്തിലും തയ്യാര്‍

കേരളത്തില്‍ 29 അല്ലെങ്കില്‍ 30 സീറ്റുകളിലായിരിക്കും സി പി ഐ മത്സരിക്കുക. എല്‍ ഡി എഫിലെ സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതേയുള്ളൂ

തമിഴ്‌നാട്ടില്‍ ചര്‍ച്ചയാകാം

തമിഴ്‌നാട്ടില്‍ ചര്‍ച്ചയാകാം

65 സീറ്റുകള്‍ തമിഴ്‌നാട്ടില്‍ പാര്‍ട്ടി കണ്ടുവെച്ചിട്ടുണ്ട്. എന്നാല്‍ മുന്നണി താല്‍പര്യം പരിഗണിച്ച് വിട്ടുവീഴ്ചകളാകാം എന്ന നിലപാടിലാണ് ഇവിടെ പാര്‍ട്ടി.

English summary
Throwing a spanner to the proposed alliance of the Left and Congress in West Bengal Assembly election, CPI leaders said there would be no such tie-up in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X