കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീംകോടതി വഴി സര്‍ക്കാര്‍ വരുന്നു; അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍, സമിതിക്ക് മുമ്പില്‍ ഹാജരാകില്ല

Google Oneindia Malayalam News

ദില്ലി: വിവാദ കാര്‍ഷിക നിമയങ്ങള്‍ സംബന്ധിച്ച് പഠിക്കാനും കര്‍ഷകരുമായി ചര്‍ച്ച നടത്താനും സുപ്രീംകോടതി നിയോഗിച്ച സമിതിയെ തള്ളി കര്‍ഷകര്‍. സമരത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ട് പോകില്ലെന്ന് അവര്‍ അറിയിച്ചു. സുപ്രീംകോടതി നിയോഗിച്ച സമിതിയെ അംഗീകരിക്കില്ല. സമിതിക്ക് മുമ്പാകെ ഹാജരാകേണ്ടെന്നാണ് തീരുമാനം. സമരം തുടരുമെന്നും കര്‍ഷകര്‍ അറിയിച്ചു. സമിതി രൂപീകരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് കര്‍ഷരുടെ തീരുമാനം. സമിതിയെ അംഗീകരിക്കുകയോ അവരുമായി ചര്‍ച്ച നടത്തുകയോ ചെയ്യില്ല. കാര്‍ഷിക നിയമത്തെ അനുകൂലിക്കുന്നവര്‍ സമതിയിലുണ്ടെന്നും സമരക്കാര്‍ അറിയിച്ചു.

f

സര്‍ക്കാര്‍ അനുകൂലികളെയാണ് സമിതി അംഗങ്ങളായി ഉള്‍പ്പെടുത്തിയത്. നിയമത്തെ ന്യായീകരിക്കുന്നവരാണ് അവര്‍ എന്ന് പഞ്ചാബിലെ കര്‍ഷക യൂണിയന്‍ അറിയിച്ചു. പ്രക്ഷോഭം രാജ്യവ്യാപകമാക്കുമെന്നും സമരക്കാര്‍ അറിയിച്ചു. സുപ്രീംകോടതി വഴി സര്‍ക്കാര്‍ ഒരു സമിതി കൊണ്ടുവരികയാണ്. ശ്രദ്ധ തിരിക്കുകയാണ് ഈ സമിതിയുടെ ലക്ഷ്യം. ഇനി സമിതിയിലെ അംഗങ്ങളെ മാറ്റിയാലും ഞങ്ങള്‍ സഹകരിക്കില്ല. നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. നിമയം റദ്ദാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. അതല്ലാത്ത മറ്റൊരു തീരുമാനങ്ങളും അംഗീകരിക്കില്ല.

അമ്മ കാണിച്ചത് ക്രൂരത!! ഇടവേള ബാബുവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞത്... പാലാ തങ്കത്തെ അവഗണിച്ചുഅമ്മ കാണിച്ചത് ക്രൂരത!! ഇടവേള ബാബുവിന്റെ ഓഫീസില്‍ നിന്ന് വിളിച്ചുപറഞ്ഞത്... പാലാ തങ്കത്തെ അവഗണിച്ചു

ജനുവരി 26ന് ദില്ലിയില്‍ ട്രാക്ടര്‍ റാലി നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സമരക്കാര്‍ പറഞ്ഞു. സുപ്രീംകോടതിയുടെ ഇക്കാര്യത്തിലുള്ള നിര്‍ദേശം സമരക്കാര്‍ അംഗീകരിക്കില്ല. പ്രതിഷേധം സമാധാനപരമായിരിക്കും. ചെങ്കോട്ടയിലേക്കോ പാര്‍ലമെന്റിലേക്കോ സമരക്കാര്‍ വരുമെന്നത് കിംവദന്തികളാണ്. ജനുവരി 15ന് ശേഷം കര്‍ഷക മാര്‍ച്ചിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. ഒരിക്കലും അക്രമത്തിന്റെ പാത സ്വീകരിക്കില്ലെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു.

ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

അതേസമയം, പുതിയ സമിതിയുടെ ആദ്യ സിറ്റിങ് പത്ത് ദിവസത്തിനകം നടത്തണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചിരിക്കുന്നത്. സമിതിക്കെതിരെ കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. സമിതി അംഗങ്ങളെ നിര്‍ദേശിച്ചത് സര്‍ക്കാരാണോ എന്നാണ് കെസി വേണുഗോപാല്‍ ചോദിച്ചത്. ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ഭൂപീന്ദര്‍ സിങ് മന്‍, അന്താരാഷ്ട്ര നയരൂപീകരണ വിദഗ്ധന്‍ ഡോ. പ്രമോദ് കുമാര്‍ ജോഷി, കാര്‍ഷിക വിദഗ്ധന്‍ അശോക് ഗുലാത്തി, മഹാരാഷ്ട്രയിലെ അനില്‍ ധന്‍വാദ് എന്നിവരാണ് സമിതി അംഗങ്ങള്‍.

English summary
Will not Appear before supreme court appointed committee- Says Farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X