കേരളത്തിനെന്ത് പറ്റിയാലെന്ത്... മുല്ലപ്പെരിയാറില്‍ 142 അടി തന്നെയെന്ന് തമിഴ്‌നാട്
ചെന്നൈ: കേരളത്തിന്റെ നിരന്തരമുള്ള ആവശ്യത്തെ തള്ളി തമിഴ്‌നാട് രംഗത്ത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വക കേരള മുഖ്യമന്ത്രിയ്ക്ക് കത്ത്.
ജലനിരപ്പ് താഴ്ത്താനില്ലെന്ന് വ്യക്താക്കുന്നതാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം ഉമ്മന്‍ ചാണ്ടിക്കെഴുതിയ കത്ത്. സുപ്രീം കോടതി വിധി മറക്കരുതെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ ജനങ്ങളുടെ ജീവനുള്ള ഭീഷണിയേക്കാള്‍ തമിഴകത്തെ കര്‍ഷകരുടെ പ്രശ്‌നത്തിനാണ് പനീര്‍ശെല്‍വം മുന്‍ഗണന നല്‍കുന്നത്. സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ കര്‍ഷകരെ പ്രതികൂലമായി ബാധിക്കും എന്ന ന്യായമാണ് പനീര്‍ശെല്‍വം ഉയര്‍ത്തുന്നത്.
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 141 അടി കവിഞ്ഞതോടെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. പ്രദേശത്തെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും നാട്ടുകാര്‍ അതിന് തയ്യാറായിട്ടില്ല. പ്രദേശത്ത് ഫയര്‍ ഫോഴ്‌സും പോലീസും സര്‍വ്വ സന്നാഹങ്ങളുമായി രംഗത്തുണ്ട്. ദുരന്ത നിവാരണ സേനയും പ്രതിസന്ധിയുണ്ടായാല്‍ രംഗത്തിറങ്ങാന്‍ സജ്ജുമായി നില്‍ക്കുകയാണ്.
ഇതിനിടെ വൃഷ്ടിപ്രദേശത്തെ മഴ കുറഞ്ഞതോടെ ജലനിരപ്പിലും നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. 141.2 അടിയായിരുന്നത് 141 അടിയായി കുറഞ്ഞു. ജലനിരപ്പ് 136 അടിയാക്കി താഴ്ത്തണം എന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയാണ് ഇനി കേരളത്തിന്റെ പ്രതീക്ഷ.












Click it and Unblock the Notifications