കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ സര്‍ക്കാരുണ്ടാക്കില്ല.... രാജി ആഘോഷിക്കുന്നുമില്ല, തിരഞ്ഞെടുപ്പ് വേണമെന്ന് ഒമര്‍ അബ്ദുള്ള

കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ഒമര്‍ അബ്ദുള്ള

Google Oneindia Malayalam News

ശ്രീനഗര്‍: കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ആഗ്രഹമില്ലെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. മെഹബൂബൂ മുഫ്തിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെ വീണതില്‍ തനിക്ക് സന്തോഷമൊന്നുമല്ല. ആരെയും പ്രത്യേകം പിന്തുണയ്ക്കാനും ഉദ്ദേശമില്ലെന്നും ഒമര്‍ പറഞ്ഞു. ഗവര്‍ണര്‍ എന്‍എന്‍ വോറയെ താന്‍ സന്ദര്‍ശിച്ചിരുന്നു. 2014ലെ തിരഞ്ഞെടുപ്പില്‍ ജനഹിതം ഞങ്ങള്‍ക്കൊപ്പമായിരുന്നില്ല. അതിനാല്‍ ഇപ്പോള്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നത് കടുത്ത തെറ്റാണ്. അതിന് ശ്രമിക്കില്ലെന്നും ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. ഒരുപാര്‍ട്ടിയും പിന്തുണ നല്‍കാനായി തങ്ങളെ സമീപിച്ചിട്ടില്ലെന്ന് ഒമര്‍ വ്യക്തമാക്കി.

1

അതേസമയം കോണ്‍ഗ്രസും തങ്ങളുടെ നയം വ്യക്തമാക്കിയിട്ടുണ്ട്. ആരെയും പിന്തുണയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിട്ടുണ്ട്. കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെന്നും ഒമര്‍ പറയുന്നു. സര്‍ക്കാര്‍ വീണതില്‍ താന്‍ ആഘോഷിക്കുന്നില്ല. പക്ഷേ ഇവിടെ ജനാധിപത്യം തകര്‍ന്നതില്‍ വിഷമിക്കുന്നുണ്ട്. കാലുവാരി വീഴുന്നതിനേക്കാള്‍ അഭിമാനത്തോടെ മെഹബൂബ രാജിവെക്കുമെന്നായിരുന്നു കരുതിയതെന്നും ഒമര്‍ പറഞ്ഞു. അതേസമയം എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തുന്നതാണ് കശ്മീരിന് നല്ലതെന്നും ഒമര്‍ വ്യക്തമാക്കി.

അതേസമയം ഗവര്‍ണര്‍ ഭരണം തന്നെയാണ് ഇവിടെ വരാന്‍ പോകുന്നതെന്ന് ഉറപ്പായിരിക്കുകയാണ്. ബിജെപി ഇതിനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ശക്തിപ്രകടനം ഒരിക്കലും കശ്മീരില്‍ നടക്കാന്‍ പോകുന്നില്ലെന്ന് മെഹബൂബ ബിജെപിയോട് പറഞ്ഞു. പരമാവധി സന്ധി സംഭാഷണത്തിന്റെ പാതയാണ് തന്റെ സര്‍ക്കാര്‍ നടത്തിയത്. അക്രമത്തിന്റെ വഴി സ്വീകരിക്കാതിരുന്നത് അതുകൊണ്ടാണെന്നും മെഹബൂബ വ്യക്തമാക്കി. ബിജെപിയുമായുള്ള ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും എന്നാല്‍ അത് ഫലം കണ്ടില്ലെന്നും മെഹബൂബ കൂട്ടിച്ചേര്‍ത്തു.

വിജയ് മല്യ വായ്പാ തുക ഐപിഎല്ലിലും ഫോര്‍മുല വണ്ണിലും ഉപയോഗിച്ചു, കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ്വിജയ് മല്യ വായ്പാ തുക ഐപിഎല്ലിലും ഫോര്‍മുല വണ്ണിലും ഉപയോഗിച്ചു, കുറ്റപത്രവുമായി എന്‍ഫോഴ്‌സ്‌മെന്റ്

കശ്മീരില്‍ കടുത്ത പ്രതിസന്ധി.... മെഹബൂബ ദില്ലിയിലേക്ക് പോകാനിരിക്കെ ബിജെപി കാലുവാരി, രാഷ്ട്രീയ നാടകംകശ്മീരില്‍ കടുത്ത പ്രതിസന്ധി.... മെഹബൂബ ദില്ലിയിലേക്ക് പോകാനിരിക്കെ ബിജെപി കാലുവാരി, രാഷ്ട്രീയ നാടകം

English summary
won't form government with any party in JK: Omar Abdullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X