മുസ്ലിങ്ങള്‍ക്ക് ബിജെപി സീറ്റ് നല്‍കില്ല; ഹിന്ദുക്കളിലെ ആര്‍ക്കും നല്‍കും- കര്‍ണാടക മന്ത്രി
ബെംഗളൂരു: വിവാദ പ്രസ്താവനയുമായി കര്‍ണടാകത്തിലെ മന്ത്രി കെഎസ് ഈശ്വരപ്പ. മുസ്ലിങ്ങളെ ബിജെപി സ്ഥാനാര്‍ഥിയാക്കില്ലെന്നും ഹിന്ദുക്കളിലെ ഏത് വിഭാഗത്തെയും സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഗ്രാമീണ വികസന മന്ത്രിയാണ് ഈശ്വരപ്പ. നേരത്തെയും ഇദ്ദേഹം ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ബെലഗാവി ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ഹിന്ദുക്കളിലെ ഏത് വിഭാഗത്തില്‍പ്പെട്ടവരെയും സ്ഥാനാര്ഥിയാക്കിയേക്കാം. ലിംഗായത്ത്, വൊക്കലിഗ, ബ്രാഹ്മണര്‍ തുടങ്ങി ഏത് വിഭാഗക്കാരെയും പരിഗണിക്കും. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ടിക്കറ്റ് നല്‍കില്ല. ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ വിജയിക്കുന്ന വ്യക്തിയെ ആണ് സ്ഥാനാര്‍ഥിയാക്കുക. ബെലഗാവി ഹിന്ദുത്വ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ മുസ്ലിങ്ങള്‍ക്ക് ഒരിക്കലും സീറ്റ് നല്‍കില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കാടിയുടെ മണ്ഡലമായിരുന്നു ബെലഗാവി. കൊറോണ ബാധിച്ച്് ചികില്‍സയിലായിരുന്ന അദ്ദേഹം അടുത്തിടെ മരിച്ചു. ഇതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അതിന് മുമ്പേ ബിജെപി ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി ആരെയാണ് സ്ഥാനാര്‍ഥിയാക്കുക എന്ന വിഷയത്തില്‍ പ്രതികരിച്ചത്.
നേരത്തെയും മുസ്ലിങ്ങള്‍ക്കെതിരായ പ്രസ്താവന നടത്തിയിരുന്നു കെഎസ് ഈശ്വരപ്പ. മുസ്ലിങ്ങള്‍ ബിജെപിയില്‍ വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ മുസ്ലിങ്ങളെ ബിജെപി സ്ഥാനാര്ഥികളാക്കില്ലെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞത്. ഇതിനെതിരെ പല കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.
Recommended Video
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications