കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങള്‍ക്ക് ബിജെപി സീറ്റ് നല്‍കില്ല; ഹിന്ദുക്കളിലെ ആര്‍ക്കും നല്‍കും- കര്‍ണാടക മന്ത്രി

Google Oneindia Malayalam News

ബെംഗളൂരു: വിവാദ പ്രസ്താവനയുമായി കര്‍ണടാകത്തിലെ മന്ത്രി കെഎസ് ഈശ്വരപ്പ. മുസ്ലിങ്ങളെ ബിജെപി സ്ഥാനാര്‍ഥിയാക്കില്ലെന്നും ഹിന്ദുക്കളിലെ ഏത് വിഭാഗത്തെയും സ്ഥാനാര്‍ഥിയാക്കാന്‍ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടക ഗ്രാമീണ വികസന മന്ത്രിയാണ് ഈശ്വരപ്പ. നേരത്തെയും ഇദ്ദേഹം ഇത്തരം വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. ബെലഗാവി ലോക്‌സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

k

ഹിന്ദുക്കളിലെ ഏത് വിഭാഗത്തില്‍പ്പെട്ടവരെയും സ്ഥാനാര്‍ഥിയാക്കിയേക്കാം. ലിംഗായത്ത്, വൊക്കലിഗ, ബ്രാഹ്മണര്‍ തുടങ്ങി ഏത് വിഭാഗക്കാരെയും പരിഗണിക്കും. എന്നാല്‍ മുസ്ലിങ്ങള്‍ക്ക് ടിക്കറ്റ് നല്‍കില്ല. ജനങ്ങളുടെ വിശ്വാസം നേടുന്നതില്‍ വിജയിക്കുന്ന വ്യക്തിയെ ആണ് സ്ഥാനാര്‍ഥിയാക്കുക. ബെലഗാവി ഹിന്ദുത്വ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ മുസ്ലിങ്ങള്‍ക്ക് ഒരിക്കലും സീറ്റ് നല്‍കില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്വൈക്കം വിജയലക്ഷ്മി ഇവിടെ സുഖമായിരിക്കുന്നു; അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്ന് പിതാവ്

റെയില്‍വേ സഹമന്ത്രി സുരേഷ് അങ്കാടിയുടെ മണ്ഡലമായിരുന്നു ബെലഗാവി. കൊറോണ ബാധിച്ച്് ചികില്‍സയിലായിരുന്ന അദ്ദേഹം അടുത്തിടെ മരിച്ചു. ഇതോടെയാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. അതിന് മുമ്പേ ബിജെപി ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മന്ത്രി ആരെയാണ് സ്ഥാനാര്‍ഥിയാക്കുക എന്ന വിഷയത്തില്‍ പ്രതികരിച്ചത്.

Recommended Video

cmsvideo
ഹൈദരാബാദിന് ഹിന്ദു പേര് നൽകാൻ വന്ന യോഗിയെ പറപ്പിച്ച് ഒവൈസി

നേരത്തെയും മുസ്ലിങ്ങള്‍ക്കെതിരായ പ്രസ്താവന നടത്തിയിരുന്നു കെഎസ് ഈശ്വരപ്പ. മുസ്ലിങ്ങള്‍ ബിജെപിയില്‍ വിശ്വസിക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ മുസ്ലിങ്ങളെ ബിജെപി സ്ഥാനാര്‍ഥികളാക്കില്ലെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞത്. ഇതിനെതിരെ പല കോണില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.

English summary
Will not give BJP ticket to Muslim candidate- Says Karnataka minister KS Eshwarappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X