കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമം മധ്യപ്രദേശിൽ നടപ്പിലാക്കില്ല, പ്രതിഷേധ റാലി നയിച്ച് കമൽനാഥ്

Google Oneindia Malayalam News

ഭോപ്പാൽ: കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ മധ്യപ്രദേശിൽ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കമൽ നാഥ്. നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ നടപ്പിലാക്കാൻ കോൺഗ്രസ് തയ്യാറാണെന്നും എന്നാൽ എൻആർസി നടപ്പിലാക്കില്ലെന്നും കമൽനാഥ് പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ആർത്തവ ദിവസങ്ങളിൽ വേതനം നഷ്ടമാകാതിരിക്കാൻ 30,000 സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്തു, മഹാരാഷ്ട്രയിൽ ആർത്തവ ദിവസങ്ങളിൽ വേതനം നഷ്ടമാകാതിരിക്കാൻ 30,000 സ്ത്രീകൾ ഗർഭാശയം നീക്കം ചെയ്തു, മഹാരാഷ്ട്രയിൽ

എൻപിആറിനും എൻസിആറിനും പിന്നിലുള്ള യഥാർത്ഥ ലക്ഷ്യങ്ങൾ മനസിലാകുന്നുണ്ട്. വിവാദ നിയമത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളേക്കാൾ അതിൽ എഴുതാത്ത കാര്യങ്ങളാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നതെന്നും കമൽനാഥ് പറഞ്ഞു.

kamalnath

എൻപിആർ നടപ്പിലാക്കണമെന്ന് കോൺഗ്രസും താൽപര്യപ്പെടുന്നു, എന്നാൽ ഇതിനോട് അനുബന്ധിച്ച് എൻആർസി നടപ്പിലാക്കാൻ അനുവദിക്കില്ല. ബിജെപി സർക്കാർ ഇവ രണ്ടും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു, ഇതിൽ നിന്നും അവരുടെ ഉദ്ദേശം വ്യക്തമാണെന്നും കമൽനാഥ് കുറ്റപ്പെടുത്തി. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും വഴിതിരിച്ചു വിടാനുള്ള നീക്കമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കഴിഞ്ഞ ദിവസം കമൽനാഥ് ആരോപിച്ചിരുന്നു.

''40 വർഷത്തെ എന്റെ പാർലമമെന്റ് ജീവിതത്തിന് ഇടയിൽ എൻആർസിയും സിഎഎയും പോലെ ഭരണഘടന വിരുദ്ധമായ ബില്ലുകൾ കണ്ടിട്ടില്ല. ഇതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നതിനേക്കാൾ എന്താണ് എഴുതാത്തത് എന്നതാണ് പ്രധാന്യം അർഹിക്കുന്നത്. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കമൽനാഥ് ആരോപിച്ചു.

English summary
Will not implement CAA in Madhyapradesh, says Kamalnath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X