പ്രതിപക്ഷ ഐക്യസമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് ബിഎസ്പി;അതൃപ്തി അറിയിച്ച് ജിതിൻ റാം മാഞ്ജിയും
ഡൽഹി: പാട്നയിൽ നടക്കുന്ന പ്രതിപക്ഷപാർട്ടികളുടെ ഐക്യസമ്മേളനത്തിൽ നിന്നും മായാവതിയുടെ ബി എസ് പി വിട്ട് നിൽക്കും. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിനെ തനിച്ച് നേരിടാണ് തങ്ങളുടെ തീരുമാനമെന്ന് ബി എസ് പി നേതൃത്വം വ്യക്തമാക്കി. ബി ജെ പിക്കെതിരെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരാകാണമെന്നത് സംബന്ധിച്ച് പോലും പാർട്ടികൾക്കിടയിൽ ഇതുവരേയും സമവായം ഉണ്ടായിട്ടില്ലെന്നും ബി എസ് പി നേതൃത്വം പരിഹസിച്ചു.
പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാൻ മായാവതിയെ ക്ഷണിച്ചിട്ടില്ലെന്ന് ജെഡിയു നേതാവ് കെസി ത്യാഗി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ സഖ്യത്തിന്റെ ഭാഗമാകാൻ തങ്ങൾക്കും താത്പര്യമില്ലെന്നായിരുന്നു ബി എസ് പി വ്യക്തമാക്കിയത്. നിരവധി തവണ പ്രതിപക്ഷ നേതാക്കൾ കൂടിക്കാഴ്ചയും ചർച്ചകളും നടത്തിയിട്ടും ബി ജെ പിക്കെതിരായ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ആരെ ഉയർത്തിക്കാണിക്കണമെന്നത് സംബന്ധിച്ച് പോലും പാർട്ടികൾക്കിടയിൽ തീരുമാനം ഉണ്ടായിട്ടില്ലെന്നും ബി എസ് പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി മായാവതിയായിരിക്കുമെന്നും നേതൃത്വം പറഞ്ഞു.

അതിനിടെ പ്രതിപക്ഷ യോഗത്തിന് ക്ഷണം ലഭിക്കാത്തതിൽ ഹിന്ദുസ്ഥാനി അവാം മോർച്ച തലവൻ ജിതിൻ റാം മാഞ്ജിയും കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി രേഖപ്പെടുത്തി. എന്നാൽ ജെ ഡി യു തലവൻ നിതീഷ് കുമാറിനൊപ്പം താൻ ഉറച്ച് നിൽക്കുമെന്നും മാഞ്ജി പറഞ്ഞു. കഴിഞ്ഞ ദിവസം നീതീഷ് കുമാറിൻറെ വസതിയിലെത്തി എച്ച്എഎം എംഎൽമാർ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് അഞ്ച് സീറ്റുകൾ വേണമെന്ന് എംഎൽഎമാർ നിതീഷിനെ അറിയിച്ചു. എന്നാൽ പ്രതിപക്ഷകക്ഷി നേതാക്കൾ യോജിച്ചായിരിക്കും സീറ്റ് വിഭജന കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയെന്നായിരുന്നു നിതീഷ് അറിയിച്ചത്.
ജൂൺ 23 നാണ് പാട്നയിൽ വെച്ച് പ്രതിപക്ഷ നേതൃയോഗം ചേരുന്നത്.
20 പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും. കോൺഗ്രസ് നേതാക്കളായ മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, തൃണമൂൽ നേതാവ് മമത ബാനർജി, ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാൾ, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും.
450 ലോക്‌സഭാ സീറ്റുകളില്‍ ബി ജെ പിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ഥികളെ മാത്രം മത്സരിപ്പിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് യോഗം ചർച്ച ചെയ്യും. ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കുകയാണ് പ്രധാന ലക്ഷ്യം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications