Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലിം യുവാക്കളുടെ കൊല: സിബിഐ വരാതെ ഖബറടക്കില്ലെന്ന് കുടുംബം

ഹൈദരാബാദ്: വാറങ്കലില്‍ അഞ്ച് മുസ്ലിം യുവാക്കളെ പോലീസ് വെടിവെച്ച് കൊന്ന സംഭവം വിവാദമാകുന്നു. സംഭവത്തില്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാതെ കൊല്ലപ്പെട്ടവരുടെ മൃതശരീരം ഖബറടക്കില്ല എന്നാണ് വീട്ടുകാര്‍ പറയുന്നത്. വാറങ്കല്‍ ജയിലില്‍ നിന്നും വിചാരണ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയില്‍ വെച്ചാണ് അഞ്ച് പേരെ പോലീസ് വെടിവെച്ച് കൊന്നത്.

തങ്ങളുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടി വെച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത് എന്നും പോലീസ് പ്രതികാരക്കൊല നടത്തിയതാണ് എന്നും യുവാക്കളുടെ അഭിഭാഷകര്‍ ആരോപിക്കുന്നു. തെഹ്രീക്ക് ഇ ഗല്‍ബ ഇ ഇസ്ലാമി എന്ന സംഘടനയുടെ പ്രവര്‍ത്തരാണ് കൊല്ലപ്പെട്ട 5 പേരും. ഇവര്‍ പോലീസുകാര്‍ക്കെതിരെ ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

വാറങ്കല്‍, നല്‍ഗോണ്ട ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ജനഗണില്‍ വെച്ച് നടന്ന കൂട്ടക്കൊലയുടെ കൂടുതല്‍ വിവരങ്ങളിലേക്ക്.

വിവാദം ഇങ്ങനെ

വിവാദം ഇങ്ങനെ

മുന്‍നിശ്ചയിച്ച പദ്ധതി പ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ യുവാക്കളെ വെടിവെച്ച് കൊല്ലുകയായിരുന്നു എന്ന തരത്തിലാണ് വിവാദം പുകയുന്നത്.

വിഖറുദീന്‍ അഹമ്മദ്

വിഖറുദീന്‍ അഹമ്മദ്

പ്രതികാര കൊലപാതകമാണ് നടന്നത് എന്ന് ആരോപിച്ച് രംഗത്ത് വന്നവരില്‍ ഒരാള്‍ വിഖ്‌റുദീന്‍ അഹമ്മദിന്റെ പിതാവാണ്. വിഖ്‌റുദീന്‍ അഹമ്മദ് നേരത്തെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. തന്നെ ഹൈദരാബാദ് ജയിലിലേക്ക് അയക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

മുഹമ്മദ് ഹനീഫ്

മുഹമ്മദ് ഹനീഫ്

കൊല്ലപ്പെട്ടവരില്‍ മറ്റൊരാള്‍. ഭീകരസംഘടനയുണ്ടാക്കി പോലീസ് ഓഫീസര്‍മാര്‍ക്കു നേരെ ആക്രമണങ്ങള്‍ നടത്തി എന്ന് ആരോപിച്ച് 2010 ലാണ് പോലീസ് ഇവരെ അറസ്റ്റു ചെയ്തത്. ഹൈദരാബാദ് ജയിലില്‍ കഴിഞ്ഞിരുന്ന ഇവരെ എല്ലാവരെയും പിന്നീട് വാറങ്കല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.

അംജദ് അലി

അംജദ് അലി

പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ മൂന്നാമന്‍. ഒരു ഡസനോളം പോലീസുകാര്‍ ചേര്‍ന്നാണത്രെ ഇവരെ കോടതിയിലേക്ക് കൊണ്ടുപോയത്. പോലീസ് വാഹനത്തിനുള്ളില്‍ വിലങ്ങ് ധരിച്ച നിലയില്‍ കഴിയവേ ഇവര്‍ എങ്ങനെ തോക്ക് തട്ടിപ്പറിക്കാന്‍ ശ്രമിക്കും എന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്.

റിയാസ് ഖാന്‍

റിയാസ് ഖാന്‍

വെടിവെപ്പില്‍ കൊല്ലപ്പെട്ടവരില്‍ നാലാമന്‍. ജയിലില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇതിന് മുമ്പും വാഹനം നിര്‍ത്തിയ ശേഷം തങ്ങളുടെ കക്ഷികളോട് പോലീസ് ഓടാന്‍ പറഞ്ഞിരുന്നെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു. ഇതിന് തയ്യാറാകാതിരുന്നപ്പോള്‍ ഇവരെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നത്രെ.

ഇസ്ഹര്‍ ഖാന്‍

ഇസ്ഹര്‍ ഖാന്‍

കൊല്ലപ്പെട്ടവരില്‍ അഞ്ചാമനായ ഇസ്ഹര്‍ ഖാന്‍ ഉത്തര്‍ പ്രദേശ് സ്വദേശിയാണ്. കഴിഞ്ഞയാഴ്ച്ച നല്‍ഗോണ്ടയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിമി പ്രവര്‍ത്തകരും മൂന്ന് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരം തീര്‍ക്കുകയായിരുന്നു പോലീസ് എന്നാണ് അഭിഭാഷകര്‍ ആരോപിക്കുന്നത്.

സി ബി ഐ വേണം

സി ബി ഐ വേണം

സംഭവം സി ബി ഐ അന്വേഷിക്കണമെന്നാണ് കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നത്. സി ബി ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്‌കരിക്കില്ല. മുസ്ലിങ്ങളുടെ ഏറ്റവും വലിയ ശത്രുക്കള്‍ പോലീസാണെന്നും ഇവര്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+