കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കില്ല; ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന

Google Oneindia Malayalam News

ദില്ലി; അതിർത്തി സംഘർഷങ്ങൾ പരിഹരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യ-ചൈന സംയുക്ത പ്രസ്താവന. തിങ്കളാഴ്ച 14 മണിക്കൂർ നീണ്ട് നിന്ന കോർ കമാന്റർ തല ചർച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കിയത്. കിഴക്കൻ ലഡാക്കിലേക്ക് കൂടുതൽ സൈനികരെ അയയ്ക്കുന്നത് നിർത്താൻ ഇരു രാജ്യങ്ങളും തീരുമാനിച്ചതായി പ്രസ്താവനയിൽ വ്യക്തമാക്കി.

തെറ്റിദ്ധാരണകൾ ഒഴിവാക്കാൻ ഇരുവിഭാഗവും ആശയവിനിമയം മെച്ചപ്പെടുത്തുമെന്നും ഈ മാസം ആദ്യം മോസ്കോയിൽ നടന്ന എസ്‌സി‌ഒ ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രിമാരായ എസ്. ജയ്‌ശങ്കറും വാങ് യിയും ചേർന്ന് ധാരണയിലെത്തിയ 5 ഇന കർമ്മ പരിപാടിയുമായി മുന്നോട്ട് പോകുമെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

 india-china-fl

സപ്തംബർ 21 നാണ് ഇന്ത്യയും ചൈനയും തമ്മിൽ ആറാം ഘട്ട കമാന്‍ഡര്‍തലത്തില്‍ ചര്‍ച്ചകള്‍ നടത്തിയത്. ഇരു രാജ്യങ്ങളും തമ്മിൽ എത്തിച്ചേർന്ന ധാരണ വീഴ്ച വരുത്താതെ നടപ്പാക്കാൻ യോഗത്തിൽ ധാരണയായി. ആയശവിനിമയം ശക്തിപ്പെടുത്താനും അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുന്നത് നിർത്താനും ഏകപക്ഷീയമായി തത്സ്ഥിതി മാറ്റില്ലെന്നും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും ധാരണയായതായി സംയുക്ത പ്രസ്താവനയിൽ പറയുന്നു.

സംഘർഷങ്ങൾ പൂർണമായും ഒഴിവാക്കുന്നതിന് ഉടൻ തന്നെ ഏഴാം വട്ട കമാന്റർ തല ചർച്ചകൾ നടത്താനും തിരുമാനമായതായി ഇരു രാജ്യങ്ങളും ത്മിലുള്ള സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. പ്രശ്നങ്ങൾ ശരിയായി പരിഹരിക്കുന്നതിന് പ്രായോഗിക നടപടികൾ കൈക്കൊള്ളുമെന്നും അതിർത്തി പ്രദേശത്തെ ശാന്തിയും സമാധാനവും പുനസ്ഥാപിക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്നും ഇരുവിഭാഗവും പ്രസ്താവനയിൽ അറിയിച്ചു.

തെക്കൻ ലെബനിൽ ഹിസ്ബുള്ള ശക്തികേന്ദ്രത്തിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്തെക്കൻ ലെബനിൽ ഹിസ്ബുള്ള ശക്തികേന്ദ്രത്തിൽ വൻ സ്ഫോടനം; നിരവധി പേർക്ക് പരിക്ക്

മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ സമ്മർദ്ദത്തിലാക്കാൻ കോൺഗ്രസ്; പ്രചരണത്തിനെത്തുക ടീം രാഹുൽമധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയെ സമ്മർദ്ദത്തിലാക്കാൻ കോൺഗ്രസ്; പ്രചരണത്തിനെത്തുക ടീം രാഹുൽ

പഴഞ്ചൊല്ലുകൾ കൊണ്ട് രാഷ്ട്രീയംപ്രതിരോധം തീർത്ത മറ്റൊരു സർക്കാരില്ല; പിണറായിക്കെതിരെ മാധ്യമപ്രവർത്തകപഴഞ്ചൊല്ലുകൾ കൊണ്ട് രാഷ്ട്രീയംപ്രതിരോധം തീർത്ത മറ്റൊരു സർക്കാരില്ല; പിണറായിക്കെതിരെ മാധ്യമപ്രവർത്തക

'മുഖ്യമന്ത്രിയും മന്ത്രിയും എത്ര ചങ്കുറപ്പോടെയാണ് മധ്യമങ്ങളെ നേരിടുന്നത്'; ഗീവര്‍ഗീസ് മാർ കൂറിലോസ്'മുഖ്യമന്ത്രിയും മന്ത്രിയും എത്ര ചങ്കുറപ്പോടെയാണ് മധ്യമങ്ങളെ നേരിടുന്നത്'; ഗീവര്‍ഗീസ് മാർ കൂറിലോസ്

English summary
Will not send more troops to the border; Indo-China Joint Statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X