കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാപ്പ് പറയാതെ ഇനി ഖട്ടറിനോട് സംസാരിക്കില്ല; ദൃഢനിശ്ചയവുമായി അമരീന്ദര്‍ സിങ്

Google Oneindia Malayalam News

ചണ്ഡീഗഡ്: കര്‍ഷക പ്രക്ഷോഭ വിഷയത്തില്‍ ഹരിയാന സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുമായി പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അമരീന്ദര്‍ സിങ്. കര്‍ഷകരെ ഹരിയാന പോലീസ് തടയുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അമരീന്ദര്‍ സിങ് നിലപാട് കടുപ്പിച്ചത്.

p

തന്റെ കര്‍ഷകരെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പോലീസ് നേരിട്ടത് ക്രൂരമായിട്ടാണ്. കണ്ണീര്‍ വാതകവും ജലപീരങ്കയും പ്രയോഗിച്ചു. കര്‍ഷകരോട് മാപ്പ് പറയാതെ ഇനി ഖട്ടറുമായി സംസാരിക്കില്ല. കര്‍ഷകര്‍ക്ക് വേണ്ടി നിലകൊള്ളേണ്ടത് എന്റെ ചുമതലയാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. സമാധാനപരമായ പ്രതിഷേധമാണ് ഞാന്‍ അവരോട് ആവശ്യപ്പെട്ടത്. ഡിസംബര്‍ മൂന്നിന് മുമ്പ് തന്നെ കേന്ദ്രസര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ വലിയ ദുരന്തം ഇതാണ്... തുറന്നടിച്ച് പിടി തോമസ് എംഎല്‍എനടി ആക്രമിക്കപ്പെട്ട കേസിലെ വലിയ ദുരന്തം ഇതാണ്... തുറന്നടിച്ച് പിടി തോമസ് എംഎല്‍എ

കര്‍ഷകരുടെ വിഷയത്തില്‍ ഞാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുന്നുണ്ട്. കൃഷി മന്ത്രിയുമായും സംസാരിച്ചു. പ്രക്ഷോഭത്തെ സമാധാനപരമായി നേരിടുന്നതില്‍ ഖട്ടര്‍ പരാജയപ്പെട്ടു. ഇപ്പോള്‍ എന്നെ കുറ്റപ്പെടുത്തുകയാണ് അദ്ദേഹം. കര്‍ഷകരുടെ പ്രക്ഷോഭത്തില്‍ ഖലിസ്താനികള്‍ ഇടപെട്ടു എന്നാണ് ഖട്ടറിന്റെ ആരോപണം. അമരീന്ദര്‍ ഖലിസ്താനിയാണോ. അവര്‍ക്ക് വിഷയം പരിഹരിക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുകയാണ്. ഖലിസ്താനി ഇടപെടലുണ്ടെന്ന ആരോപണം തെറ്റാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

ഹരിയാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാകുന്നില്ല. കര്‍ഷകരുടെ മാര്‍ച്ച് ദില്ലിയിലേക്കാണ്. ദില്ലി സര്‍ക്കാര്‍ അവരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. പക്ഷേ എന്തിനാണ് ഹരിയാന സര്‍ക്കാര്‍ തടഞ്ഞത്. 50000 കര്‍ഷകര്‍ വരെ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. തീവണ്ടികള്‍ തടഞ്ഞുകൊണ്ടാണ് കര്‍ഷകര്‍ അവരുടെ സമരം ആരംഭിച്ചത്. സമരം അവസാനിപ്പിക്കണമെന്ന് അവരോട് ഞാന്‍ അഭ്യര്‍ഥിച്ചു. സമരം നിര്‍ത്തിയ ശേഷം ദില്ലിയിലേക്ക് മാര്‍ച്ച് നടത്താന്‍ കര്‍ഷകര്‍ തീരുമാനിക്കുകയായിരുന്നു.

യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്

Recommended Video

cmsvideo
Delhi mosques distributes food for farmers | Oneindia Malayalam

അവരുടെ ഭൂമിയും വിപണിയും എല്ലാം നഷ്ടമാകുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു. പുതിയ നിയമ പ്രകാരം വ്യവസായികള്‍ എങ്ങനെ ഇടപെടുമെന്ന് അവര്‍ക്ക് യാതൊരു ധാരണയുമില്ല. ന്യായ വില അവസാനിപ്പിച്ചിട്ടില്ല എന്ന് കേന്ദ്രം പറയുന്നു. കര്‍ഷകര്‍ക്ക് ഇക്കാര്യത്തില്‍ വാക്കാലുള്ള ഉറപ്പല്ല വേണ്ടത്. നിയമപരമായ ഉറപ്പാണ്. അതിന് വേണ്ടിയാണ് സമരമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

English summary
Will Not Speak to Haryana CM Till He Apologizes to Farmers, Says Amarinder Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X