കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്കും പിന്തുണ കൊടുക്കില്ല കെജ്രിവാള്‍

Google Oneindia Malayalam News

ദില്ലി:നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യം വന്നാല്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ പിന്തുണ കൊടുക്കേണ്ടെന്ന് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചു. കൂടാതെ ഭരണത്തിലെത്താന്‍ രണ്ടുകക്ഷികളുടെയും പിന്തുണ സ്വീകരിക്കില്ല. അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കും. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്തതിനുശേഷം മാത്രമേ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കൂ-പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടി ഭൂരിപക്ഷം നേടുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. ഡിസംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തെ കുറിച്ചും പാര്‍ട്ടി ഇപ്പോള്‍ തന്നെ ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസിനും ബിജെപിക്കുമെതിരേ ചിന്തിക്കുന്നവരാണ് പാര്‍ട്ടിക്ക് വോട്ടു ചെയ്യുന്നത്.

Kejriwal

അതുകൊണ്ടു തന്നെ അവരുടെ പിന്തുണ തേടുന്നതും അവരെ പിന്തുണയ്ക്കുന്നതും ജനങ്ങളോട് ചെയ്യുന്ന വഞ്ചനയായാണ് പാര്‍ട്ടി കാണുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് സംസ്ഥാനം ഭരിയ്ക്കട്ടെ. അതു സംഭവിച്ചില്ലെങ്കില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുക മാത്രമേ മാര്‍ഗ്ഗമുള്ളൂ.

അധികാരം കിട്ടിയാല്‍ ഒരു ജനകീയ സര്‍ക്കാറിന് എന്തു ചെയ്യാന്‍ കഴിയുമെന്ന് ഞങ്ങള്‍ കാണിച്ചു തരും. തീര്‍ച്ചയായും അത് രാജ്യത്തിനു മുഴുവന്‍ മാതൃകയാകുമെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുന്ന വോട്ടുകളെ അടിസ്ഥാനമാക്കിയാണ് ലോകസഭാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനമെടുക്കുക.

English summary
Won’t support BJP or Cong if Delhi poll is hung: Kejriwal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X