കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്കുപാലിച്ച് രാഹുല്‍ഗാന്ധി; കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കുന്ന ആദ്യ സംസ്ഥാനമായി ചത്തീസ്ഗഡ്

Google Oneindia Malayalam News

Recommended Video

cmsvideo
ആദിവാസികളുടെ മണ്ണുംകാടും അവര്‍ക്ക് തന്നെ | Oneindia Malayalam

ദില്ലി: കഴിഞ്ഞ വര്‍ഷാവസാനം നടന്ന അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയ സംസ്ഥാനമായിരുന്നു ഛത്തീസ്ഗഢ്. രാജസ്ഥാനിലും മധ്യപ്രദേശിലും അധികാരം പിടിക്കാന്‍ സാധിച്ചിരുന്നുവെങ്കിലും പാര്‍ട്ടിക്ക് തനിച്ച് കേവല ഭൂരിപക്ഷം ലഭ്യമായിരുന്നില്ല.

എന്നാല്‍ ഛത്തീസ്ഗഡില്‍ 90 സീറ്റില്‍ 68 ഉം നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയായിരുന്നു കോണ്‍ഗ്രസ് ബിജെപിയെ നിലംപരിശാക്കിയത്. അധികാരത്തിലെത്തിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കി ജനങ്ങളുടെ പ്രതീക്ഷയും വര്‍ധിപ്പിക്കുയാണ് ഭൂപേഷ് ഭാഗലിന്‍റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍..

ഛത്തീസ്ഗഡില്‍

ഛത്തീസ്ഗഡില്‍

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ ഭൂമിയേറ്റെടുക്കല്‍ ചട്ടം പ്രാബല്യത്തില്‍ വരുത്തെന്ന് തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ സംസ്ഥാനത്ത് എത്തിയ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു.

രാഹുലിന്‍റെ വാഗ്ദാനം

രാഹുലിന്‍റെ വാഗ്ദാനം

അധികാരത്തിലെത്തി രണ്ടുമാസം ആവുമ്പോഴേക്കും മറ്റു പല വാഗ്ദാനങ്ങള്‍ക്കൊപ്പം രാഹുലിന്‍റെ ഈ വാഗ്ദാനം കൂടി ചത്തീസ്ഗഡില് പാലിക്കപ്പെടുകയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്‍കാന്‍ രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് എത്തുകയും ചെയ്തു.

ആദിവാസികളുടെ മണ്ണുംകാടും

ആദിവാസികളുടെ മണ്ണുംകാടും

ആദിവാസികളുടെ മണ്ണുംകാടും അവര്‍ക്ക് തന്നെ ലഭിക്കുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും ഛത്തീസ്ഗഡിലെ ബസ്തറില്‍ നടന്ന ആദിവാസി കര്‍ഷക അവകാശ സമ്മേളനിത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കലിന്‍റെ തുടക്കമായിരുന്നു ആദിവാസി കര്‍ഷക സമ്മേളനം.

ബിജെപി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി

ബിജെപി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി

1707 ആദിവാസി-കര്‍ഷക കുടുംബങ്ങള്‍ക്ക് വനാവകാശ രേഖകളും കടമെഴുതിത്തള്ളല്‍ രേഖകളും രാഹുല്‍ ഗാന്ധി തന്നെ നേരിട്ട് കൈമാറി. 2008 ല്‍ ടാറ്റാ സ്റ്റീല്‍ പദ്ധതിക്കുവേണ്ടി എതിര്‍പ്പുകള്‍ വകവെക്കാതെ ബിജെപി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് ഇപ്പോള്‍ കൈമാറിയത്.

അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കില്ല

അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കില്ല

കര്‍ഷകരുടെ അനുമതിയില്ലാതെ ഇനി സര്‍ക്കാര് ഭൂമി ഏറ്റെടുക്കില്ല. അനുമതിയോടെ ഏറ്റെടുത്ത ഭൂമിയില്‍ 5 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് വിനിയോഗിച്ചിട്ടില്ലെങ്കില്‍ കര്‍ഷകര്‍ക്ക് ഭൂമി തിരിച്ചു നല്‍കും. കാര്‍ഷിക ലോണ്‍‌ എഴുതിത്തള്ളുന്ന നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ആദ്യമായി

രാജ്യത്ത് ആദ്യമായി

രാജ്യത്ത് ആദ്യമായി ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരികെ നല്‍കുന്ന സംസ്ഥാനമായി ഛത്തീസ്ഗഡ് മാറി. വ്യവസായികളുടെ കടം എഴുത്തിത്തള്ളുന്ന മോദി കര്‍ഷകരുടെ കടത്തെകുറിച്ച് മൗനം പാലിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാര്‍ തെളിയിച്ചു

കോണ്‍ഗ്രസ് സര്‍ക്കാര്‍ തെളിയിച്ചു

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കാന്‍ പണമില്ലെന്ന പറഞ്ഞ മുന്‍ ബിജെപി സര്‍ക്കാറിന്‍റെ നിലപാട് തെറ്റാണെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ തെളിയിച്ചു. ടാറ്റാ പദ്ധതിയുടെ ഭൂമി ആദിവാസികള്‍ക്ക് തിരികെ നല്‍കുമെന്ന വാഗ്ദാനം നിയമസഭാ തിരഞ്ഞെടുപ്പില്‍ ബസ്തര്‍ മേഖലയില്‍ പത്തിലേറെ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു.

ഭൂപേഷ് ബാഗല്‍

ഭൂപേഷ് ബാഗല്‍

രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാറുകള്‍ക്ക് പിന്നാലെ ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് സര്‍ക്കാര്‍ നേരത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളയിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയായിരുന്നു ഭൂപേഷ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താങ്ങുവില ക്വിന്റലിന് 1700 ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

പതിനാറ് ലക്ഷം വരെ

പതിനാറ് ലക്ഷം വരെ

പതിനാറ് ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളാനായിരുന്നു ഛത്തീസ്ഗഡ് സര്‍ക്കാര്‍ തീരുമാനം എടുത്തത്. വാഗ്ദാനങ്ങള്‍ നിറവേറ്റുകയും ജനങ്ങളുടെ ആഗ്രഹത്തിനും പ്രതീക്ഷകള്‍ക്കും ഒപ്പം നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാറായിരിക്കും ഛത്തീസ്ഗഢിലേതെന്ന് ഭൂപേഷ് ബാഗല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍

കര്‍ഷകര്‍ക്ക് അനുകൂലമായി തീരുമാനങ്ങള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടിങ് നിലയനുസരിച്ച് സംസ്ഥാനത്തെ 11 ലോക്സഭാ മണ്ഡലങ്ങില്‍ പത്തിടത്തും കോണ്‍ഗ്രസ് മേധാവിത്വം നേടിയിരുന്നു.

English summary
Will Not Take Land From Farmers Without Consent, Says Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X