കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫെബ്രുവരി 14 വാലന്റൈൻസ് ഡേ അല്ല;'പുൽവാമ ദിനം',കമിതാക്കളഉടെ തോന്ന്യാസം അനുവദിക്കില്ലെന്ന് ബജ്രംഗ്ദള്‍

Google Oneindia Malayalam News

ഹൈദരാബാദ്: ഫെബ്രുവരി 14 പ്രണയിതാക്കളുടെ ദിനമാണ്. പ്രണയ ദിനത്തിന്റെ മാസ്മരികതയിൽ ആഘോഷ രാവുകളെ സ്വപ്നം കണ്ട് കഴിയുന്നവരാണ് ഭൂരിപക്ഷമാളുകളും. പാർക്കിലും പബ്ബുകളിലുമായി പ്രണയിതാക്കൾ ആഘാഷിക്കാറുമുണ്ട്. ഇത്തരം ആഘോഷങ്ങൾ ഇനി വേണ്ടന്ന ഭീഷണിപ്പെടുത്തലുമായി ഒരു സംഘടന രംഗത്തെത്തിയിരിക്കുകയാണ്.

ഫെബ്രുവരി 14ന് രാജ്യത്തെ വാലന്റൈൻസ് ഡേ ആഘോഷിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയുമായി തെലുങ്കാന ബജ്റംഗ്ദളാണ് രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാന ബജ്റംഗ്ദൾ കൺവീനറാണ് ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിദേശ കമ്പനികളുടെ ലാഭത്തിനായി ഇന്ത്യൻ സംസ്ക്കാരത്തെ തകർക്കുന്ന ഒന്നും അനുവദിക്കില്ല. പാർക്കിലും പബിലും കറങ്ങുന്ന കമിതാക്കളെ തടയുമെന്നും സുഭാഷ് ചന്ദർ പറയുന്നു.

കമിതാക്കൾ തോന്ന്യാസം കാണിക്കരുത്

കമിതാക്കൾ തോന്ന്യാസം കാണിക്കരുത്


ഫെബ്രുവരി 14 പുൽവാമ ദിനമായി ആചരിക്കണം. അന്ന് രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള ദിനമായി വേണം കണക്കാക്കാൻ. അല്ലാതെ ആ ദിവസം കമിതാക്കൾ തോന്ന്യാസം കാണിക്കരുതെന്നും അദ്ദേഹം ആവശഅയപ്പെട്ടു. പ്രണയത്തിന്റെ പേരും പറഞ്ഞ് പാർക്കിലും പബിലും കറങ്ങി നടക്കുന്ന കമിതാക്കളെ തടയുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

സംസ്ക്കാരത്തിന് കളങ്കം വരുത്തുന്നു

സംസ്ക്കാരത്തിന് കളങ്കം വരുത്തുന്നു

ഇത്തരക്കാർ ഇന്ത്യൻ സംസ്ക്കാരത്തിന് കളങ്കം വരുത്തുകയാണ്. അങ്ങിനെ ചെയ്യുന്നത് വഴി മാതാപിതാക്കൾക്ക് നാണക്കേട് ഉണ്ടാകുന്നതിനൊപ്പം സ്വദേശി സംസ്ക്കാരത്തെയും തകർക്കുകയാണ്. നമ്മുടെ സംസ്ക്കാരത്തെ പറ്റി അവർ മനസിലാക്കണമെന്നും സുഭാഷ് ചന്ദർ പറഞ്ഞു. ഞങ്ങൾ അത് അവർക്ക് വിശദീകരിച്ച് നൽകുമെന്നും ബജ്രംഗ്ദൾ വ്യക്തമാക്കി.

കുത്തക കമ്പനികൾ

കുത്തക കമ്പനികൾ

കുത്തക കമ്പനികളാണ് വാലന്റൈൻസ് ഡെയെ പ്രോത്സാഹിപ്പിക്കുന്നത്. പ്രത്യേക ഓഫറുകൾ നൽകി കുത്തക കമ്പനികൾ യുവതീ യുവാക്കളെ വശത്താക്കി ഇന്ത്യൻ സംസ്ക്കാരത്തെ തകർക്കുകയാണെന്നും ബജ്രംഗ്ദൾ ആരോപിച്ചു. മാളുകളുടെ ഉടമസ്ഥരും ഇവന്റ് മാനേജർമാരരും യുവതീ യുവാക്കൾക്ക് പ്രത്യേക ഓഫറുകൾ‌ നൽകുകയാണ്.

പ്രണയത്തിന് എതിരല്ല... പക്ഷേ

പ്രണയത്തിന് എതിരല്ല... പക്ഷേ

ഞങ്ങൾ പ്രണയത്തിന് എതിരല്ല, എന്നാൽ വാലന്റൈൻസ് ഡേക്ക് എതിരാണെന്ന് ബജ്രംഗ്ദൾ തെലങ്കാന കൺവീനർ സുഭാഷ് ചന്ദർ വ്യക്തമാക്കി. വാലൻന്റൈൻസ് ഡേക്കെതിരെ നേരത്തെയും ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയിരുന്നു. കൊച്ചിയിൽ മറൈൻ ഡ്രൈവിൽ ഒന്നിച്ചിരിക്കുന്ന യുവതീ യുവാക്കളെ തല്ലിയോടിക്കുന്ന കാഴ്ച നാം കണ്ടതാണ്. സദാചാരം ആരോപിച്ച് ചൂരലുകൊണ്ട് ഓടിക്കുകയായിരുന്നു. രാജ്യത്തിന്റെ പലഭാഗത്തും ഹിന്ദു സംഘടനകൾ യുവതീ യുവാക്കൾക്കെതിരെ രംഗത്തെത്തിയിരുന്നു.

English summary
Will not tolerate indecent behaviour on Valentine's day, says Bajrang Dal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X