ദില്ലിയിലെ വാഹന നിയന്ത്രണം 15 വരെ തുടരാമെന്ന് ഹൈക്കോടതി
ദില്ലി: ദില്ലിയില്‍ വാഹന നിയന്ത്രണത്തിനായി ദില്ലി സര്‍ക്കാര്‍ നടപ്പിലാക്കിയ ഒറ്റ- ഇരട്ട അക്ക നമ്പര്‍ നിയമത്തില്‍ ഇടപെടാനാകില്ലെന്ന് ദില്ലി ഹൈക്കോടതി.
ആദ്യം തീരുമാനിച്ചിരുന്നത് പോലെ ജനുവരി 15 വരെ നിയന്ത്രണം തുടരാമെന്നും വാഹന നിയന്ത്രണത്തിന് എതിരെയുള്ള ഹര്‍ജികള്‍ അതിന് ശേഷം പരിഗണിക്കാമെന്നും ദില്ലി ഹൈക്കോടതി വ്യക്തമാക്കി.
വാഹന നിയന്ത്രണം സംബദ്ധിച്ച പരാതികള്‍ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. എന്നാല്‍ പരാതികാരുടെ ചില ആവശ്യങ്ങള്‍ ദില്ലി സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

എന്നാല്‍ വാഹനനിയന്ത്രണത്തിന്റെ ആദ്യഘട്ടം വന്‍ വിജയമാണെന്നും വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം 50 ശതമാനം കുറഞ്ഞതായും ദില്ലി സര്‍ക്കാര്‍ അറിയിച്ചു. വാഹന നിയന്ത്രണം വഴി ട്രാഫ്ക് ജാമിലും കുറവ് വന്നിട്ടുണ്ടെന്നും ദില്ലി സര്‍ക്കാര്‍ പറയുന്നു.












Click it and Unblock the Notifications