അമ്മ, രാഹുലിനും വേണ്ടിമാത്രം പ്രചാരണം,പ്രിയങ്ക
ദില്ലി: അമ്മയ്ക്കും സഹോദരനും വേണ്ടിമാത്രമേ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയുള്ളൂവെന്ന് പ്രിയങ്ക ഗാന്ധി. ദില്ലിയില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു പ്രിയങ്ക. അമ്മ സോണിയ ഗാന്ധിയും സഹോദരന്‍ രാഹുല്‍ ഗാന്ധിയും മത്സരിയ്ക്കുന്ന മണ്ഡലങ്ങളില്‍ മാത്രം പ്രചാരണം നടത്താനാണ് തന്റെ തീരുമാനമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
പ്രചാരണത്തെപ്പറ്റി കോണ്‍ഗ്രസ് നേതാക്കള്‍ തന്നോട് അഭിപ്രായം ആരാഞ്ഞെന്നും അമ്മയ്ക്കും സഹോദരനും വേണ്ടി മാത്രം പ്രചാരണത്തിനിറങ്ങുമെന്ന് താന്‍ വ്യക്തമാക്കിയതായും പ്രിയങ്ക ഗാന്ധി പറഞ്ഞു. രാജ്യയ്ത്ത് മോദിയ്ക്ക് അനുകൂലമായ തരംഗം ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയൊന്നും ഇല്ലെന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്‌ക്കൊപ്പമെത്തിയാണ് പ്രിയങ്ക വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് പ്രചാരണത്തിന് പ്രിയങ്കയെ ഇറക്കാന്‍ കോണ്‍ഗ്രസ് തീരുമെനിയ്ക്കുന്നെന്ന് സൂചനയുണ്ടായിരുന്നു. എന്തായാലും പ്രചാരണത്തെപ്പറ്റിയുള്ള തന്റെ നിലപാട് പ്രിയങ്ക വ്യക്തമാക്കി.
മോദിയ്‌ക്കെതിരെ വാരണാസിയില്‍ മത്സരിയ്ക്കുന്ന അജയ് റായ്, തനിയ്ക്ക് തിരഞ്ഞെടുപ്പില്‍ വേണ്ട സഹായങ്ങള്‍ ചെയ്യാമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പ് നല്‍കിയതായി പറഞ്ഞു. വഡോദരയില്‍ മോദിയ്‌ക്കെതിരെ മത്സരിയ്ക്കുന്ന മദുസൂധനന്‍ മിസ്ത്രിയ്ക്ക് പ്രിയങ്ക തനിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങണമെന്നാണ ആഗ്രഹം. എന്തായാലും കുടുംബക്കാര്‍ക്ക് വേണ്ടിയേ പ്രചാരണത്തിനിറങ്ങൂ എന്ന നയം പ്രിയങ്ക വ്യക്തമാക്കിക്കഴിഞ്ഞു.












Click it and Unblock the Notifications