സോണിയ പ്രധാനമന്ത്രിയാകുന്നതിനെ എതിര്‍ക്കും: സുഷമ
ദില്ലി: വിദേശവംശയായ സോണിയാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകരുതെന്ന നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുഷമാ സ്വരാജ്. 2004ല്‍ പ്രഖ്യാപിച്ച കാര്യത്തില്‍ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല. സോണിയ പ്രധാനമന്ത്രിയാവുകയാണെങ്കില്‍ തലമുണ്ഡനം ചെയ്യുക തന്നെ ചെയ്യും.
ഇന്ദിരാ ഗാന്ധിയുടെ മരുമകളായും രാജീവ് ഗാന്ധിയുടെ ഭാര്യയുമായാണ് സോണിയ ഇന്ത്യയിലെത്തിയത്. അക്കാര്യത്തില്‍ അവരോട് സ്‌നേഹവും വാത്സല്യവുമുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ എന്ന നിലയില്‍ അവരെ ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്ന കാര്യത്തില്‍, പറ്റില്ലെന്നു തന്നെയാണ് എന്റെ അഭിപ്രായം.

150 വര്‍ഷത്തോളം രാജ്യം വിദേശഭരണത്തിന്‍ കീഴിലായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി നിരവധി പേരുടെ ജീവന്‍ ബലികൊടുത്തിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം കഴിഞ്ഞിട്ടും രാജ്യം ഭരിയ്ക്കാന്‍ ഒരു വിദേശി വരുന്നത് അംഗീകരിക്കാനാവില്ല. ഇതിനര്‍ത്ഥം രാജ്യത്തെ 100 കോടി ജനങ്ങള്‍ കഴിവില്ലാത്തവരാണെന്നു തന്നെയാണ്. ഇത് ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന കാര്യമാണ്.












Click it and Unblock the Notifications