കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കും

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ നിയമസഭ പ്രമേയം പാസാക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. നേരത്തെ കേരളവും പഞ്ചാബും പ്രമേയം പാസാക്കിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പ്രമേയം പാസാക്കാനുള്ള ശ്രമത്തിലാണ്. അതിനിടെയാണ് ബംഗാളും പ്രമേയവുമായി രംഗത്തുവരുന്നത്.

Mama

നാല് ദിവസത്തിനകം പ്രമേയം പാസാക്കുമെന്നാണ് മമതാ ബാനര്‍ജി പറഞ്ഞത്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കിയിട്ടും ബംഗാളില്‍ സമാനമായ നീക്കം നടത്താത്തതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. പൗരത്വ നിയമത്തിനും എന്‍പിആറിനുമെതിരെയാണ് പ്രമേയം അവതരിപ്പിക്കുക എന്നും മമത പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നും എന്‍പിആര്‍ നടപ്പാക്കരുതെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഇക്കാര്യത്തില്‍ ഐക്യത്തിലെത്തിയാല്‍ കൊല്‍ക്കത്തയില്‍ അവരുടെ യോഗം വിളിക്കാന്‍ താന്‍ തയ്യാറാണ്. എന്‍പിആര്‍ നടപ്പാക്കുന്നതിന് മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ നിയമം ശരിയായ രീതിയില്‍ പഠിക്കണം.

യോഗിയെ വിറപ്പിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് വീട്ടമ്മ; ആരാണ് കൗസര്‍ ഇമ്രാന്‍യോഗിയെ വിറപ്പിച്ച പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് വീട്ടമ്മ; ആരാണ് കൗസര്‍ ഇമ്രാന്‍

എന്‍ആര്‍സിയുമായും സിഎഎയുമായും പ്രത്യക്ഷ ബന്ധമുള്ളതാണ് എന്‍പിആര്‍. അതുകൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്‍പിആര്‍ തള്ളിക്കളയണം. ബിജെപി ഭരിക്കുന്ന ത്രിപുരയും അസമും ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണം. എന്‍പിആറിന്റെ ഭാഗമായുള്ള ചോദ്യങ്ങളില്‍ ഇത്തവണ ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നിട്ടുണ്ടെന്നും മമത പറഞ്ഞു. വിവാദമായ ഭാഗങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കുകയാണെങ്കില്‍ മാത്രമേ എന്‍പിആറുമായി സഹകരിക്കാന്‍ പാടുള്ളൂവെന്നും മമത പറഞ്ഞു.

English summary
Will pass resolution against CAA in Assembly, says Mamata Banerjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X