Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോൾ വില എന്ന് കുറയും? മറുപടി പറയുന്നത് 'ധർമ സങ്കടമെന്ന്' നിർമല സീതാരാമൻ

ദില്ലി; രാജ്യത്ത് പെട്രോൾ വില എന്ന് കുറയുമെന്ന ചോദ്യത്തിന് ഉത്തരം പറയാനാകില്ലെന്ന മറുപടിയുമായി ധനമന്ത്രി നിർമല സീതാരാൻ. അതൊരു ധർമ സങ്കടമാണെന്നായിരുന്നു മന്ത്രി പറഞ്ഞത്. അഹമ്മദാബാദിൽ ഒരു ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

എപ്പോൾ വിലകുറയുമെന്ന് തനിക്ക് പറയാനാകില്ല. അത് ശരിക്കും ധർമ്മ സങ്കടമാണ്,മന്ത്രി പറഞ്ഞു. ഇത് സെസ്സ് മാത്രമല്ല. കേന്ദ്രം എക്സൈസ് തീരുവ ഈടാക്കുമ്പോൾ സംസ്ഥാനങ്ങൾ വാറ്റ് ഈടാക്കും. അതുകൊണ്ട് തന്നെ അവിടെ വരുമാനമുണ്ടെന്ന വസ്തുത മറച്ചുവെക്കാനാവില്ല. ഇത് ഞാൻ പറയുന്നതല്ല, നിങ്ങൾ ഏതെങ്കിലും സംസ്ഥാനത്തോട് ചോദിക്കു, അവിടെയും വരുമാനം ഉണ്ട്, ധനമന്ത്രി പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തിയാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കൂവെന്നും അവർ കൂട്ടിച്ചേർത്തു.

nirmala-sitharama

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം

രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിന് തടയിടാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരോക്ഷ നികുതി കുറയ്ക്കണമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതും പരോക്ഷ നികുതികളുമാണ് ഇന്ധനവിലക്കയറ്റത്തിന് കാരണമാകുന്നത്. വില വർധനവ് തടയാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+