മോഡിയും പ്രധാനമന്ത്രിയും നേര്‍ക്കു നേര്
ദില്ലി: ദീപാവലിയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. രാഷ്ട്രീയത്തിലും വലിയൊരു അമിട്ട് പൊട്ടാനുള്ള സാധ്യതയുണ്ടെന്ന് ചില നിരീക്ഷകര്‍ പറയുന്നു.എന്താണെന്നോ കാരണം പ്രധാനമന്ത്രി മന്മോഹന്സിങും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയും ഒരേ വേദി പങ്കിടുന്നു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരില്‍ അഹമ്മദാബാദില്‍ തുറക്കുന്ന മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് മോഡിയും മന്മോഹന് സിങും ഒരേ വേദിയില്‍ എത്തുക. ഒക്ടോബര്‍ 29 ചൊവ്വാഴ്ചയാണ് ചടങ്ങ് നടക്കുന്നത്. പരസ്പരം നന്നായി വിമര്‍ശിയ്ക്കുന്ന ഈ നേതാക്കള്‍ ഒരേ വേദിയില്‍ എത്തുന്പോള്‍ ഒരു പൊട്ടിത്തെറി പ്രതീക്ഷിയ്ക്കാവുന്നതല്ലേ.
നേതാക്കള്‍ എങ്ങനെയായിരിയ്ക്കും ഈ അവസരത്തെ വിനിയോഗിയ്ക്കുക എന്നറിയാനാണ് എല്ലാവര്ക്കും താത്പര്യം. ചടങ്ങില്‍ മോഡിയെപ്പറ്റി പരാമര്ശിയ്ക്കാതിരിയ്ക്കാന് പ്രധാമന്ത്രിയ്ക്കാവില്ല. ഇന്ത്യയുടെ ഉരുക്ക് മനുഷ്യനെന്ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ ലോകമെങ്ങും പ്രകീര്‍ത്തിയ്ക്കുമ്പോള്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രി എങ്ങനെ വിശേഷിപ്പിയ്ക്കുമെന്ന് അറിയാന്‍ കഴിയില്ല.

ഇന്ത്യയിലെ ഏറ്റവും ദുര്‍ബലനും കഴിവുകെട്ട പ്രധാനമന്ത്രിയുമാണ് മന്മോഹന് സിങെന്ന് പല അവസരത്തിലും നരേന്ദ്ര മോഡി പറഞ്ഞിട്ടുണ്ട്. പൊതുവേ മൗനിയായ മന്മോഹന് സിങും കഴിഞ്ഞ കുറച്ച് മാസങ്ങളായി മോഡിയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മോഡിയെപ്പോലുള്ള നേതാക്കള്‍ക്കെതിരെ മതേതരവാദികള്‍ ഒരുമിയ്ക്കുമെന്നും മോഡിയെ ജനങ്ങള്‍ തിരിച്ചറിയുമെന്നും മന്മോഹന് സിങ് പറഞ്ഞിരുന്നു. നേതാക്കള്‍ പരസ്പരം നടത്തിയെ ഈ പരാമര്‍ശങ്ങള്‍ ഒരേ വേദിയില്‍ എത്തുമ്പോള്‍ എങ്ങനെയായി തീരുമെന്ന് കാത്തിരുന്നു കാണാം.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത!












Click it and Unblock the Notifications