കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് കിഷോറിന്റെ കോൺഗ്രസ് പ്രവേശനം എന്ന്? നിലപാട് വ്യക്തമാക്കി വീരപ്പ മൊയ്ലി

Google Oneindia Malayalam News

ദില്ലി;തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും കോൺഗ്രസ് നേതാക്കളോ പ്രശാന്ത് കിഷോറോ ഇത് സംബന്ധിച്ച് ഇതുവരെ മനസ ്തുറന്നിട്ടില്ല. അടുത്ത വർഷം 5 സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പ്രശാന്ത് ഉടൻ കോൺഗ്രസിൽ ഔദ്യോഗികമായി ചേരുമെന്നും കോൺഗ്രസിന് വേണ്ടി തന്ത്രം മെനയുമെന്നുമാണ് കണക്കാക്കപ്പെടുന്നത്.എന്നിരുന്നാലും പാർട്ടിയിലെ ചില നേതാക്കളുടെ എതിർപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ തിരുമാനം എന്താകും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

1

ഉത്തർപ്രദേശ്, ഗോവ,ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ് എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങൾ 2022 ആദ്യമാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ദേശീയ തലത്തില് തിരിച്ച് വരവിന് തയ്യാറെടുക്കുന്ന കോൺഗ്രസിനെ സംബന്ധിച്ച് ഈ സംസ്ഥാനങ്ങളിലെല്ലാം തന്നെ ഏറെ നിർണായകമാണ്. ഈ സാഹചര്യത്തിലാണ് പ്രശാന്ത് കിഷോറിനെ പാർട്ടിയിൽ ഉൾപ്പെടുത്തി കൊണ്ട് തന്ത്രം മെനയാനുള്ള നീക്കങ്ങൾ കോൺഗ്രസ് ആരംഭിച്ചതായി അഭ്യൂഹങ്ങൾ ശക്തമായത്.

2

പാർട്ടിയിൽ എടുക്കുന്നതിനോട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ കോൺഗ്രസിലെ മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന വിമത കൂട്ടായ്മയായ ജി-23 പ്രശാന്തിന്റെ വരവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഇപ്പോഴിതാ ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ വീരപ്പ മൊയ്ലി. പ്രശാന്തിനെ കോൺഗ്രസിലെടുക്കാനുള്ള തീരുമാനത്തോട് തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് വീരപ്പ മൊയ്ലി പറഞ്ഞു.

3

99 ശതമാനം വിജയം കൈവരിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ ഞങ്ങളുമായി സഹകരിക്കാൻ സ്വയം സന്നദ്ധനായി.അദ്ദേഹത്തെ പാർട്ടിയിൽ ഉൾപ്പെടുതത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്, മൊയ്ലി വ്യക്തമാക്കി.പ്രശാന്ത് കിഷോറുമായി താൻ നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്നും മൊയ്ലി പറഞ്ഞു. അതേസമയം പ്രശാന്തിന്റെ വരവ് സംബന്ധിച്ച് നേതാക്കൾക്കിടയിൽ സമവായം ഉണ്ടാക്കാത്ത സാഹചര്യത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് പ്രശാന്തിന്റെ കോൺഗ്രസ് പ്രവേശനം ഉണ്ടായേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്.

4

അതേസമയം കോൺഗ്രസിലെ ഇപ്പോഴത്തെ എതിർപ്പുകൾക്ക് പിന്നിൽ പ്രശാന്തിന്റെ ചില നിർദ്ദേശങ്ങളും കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കോൺഗ്രസിന്റെ സമ്പൂർണ അഴിച്ചുപണിയാണ് പ്രശാന്ത് കിഷോർ ലക്ഷ്യം വെയ്ക്കുന്നത്. രാഹുൽ ഗാന്ധി പാർലമെന്ററി ബോർഡ് തലവനാകണമെന്നതാണ് പികെയുടെ നിർദ്ദേശം. മാത്രമല്ല തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും നടപ്പാക്കുന്നതിനും പ്രത്യേക സമിതി വേണമെന്ും പ്രശാന്ത് നിർദ്ദേശിക്കുന്നുണ്ട്.

5

എന്നാൽ ഇത്തരം നിർദ്ദേശങ്ങളെ്ലാം നടപ്പായാൽ പാർട്ടി മുൻ നിരയിൽ നിന്നും തങ്ങൾ പുറത്താകുമെന്ന ആശങ്കയാണ് മുതിർന്ന നേതാക്കൾക്ക്. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുക്കണമെന്ന പ്രശാന്തിന്റെ നിർദ്ദേശവും നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. പാർട്ടിയിൽ സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന നിലപാടിലാണ് പ്രശാന്ത്. ഇതും മുതിർന്ന നേതാക്കൾ അംഗീകരിക്കാൻ തയ്യാറായേക്കില്ല. എഐസിസി ജനറൽ സെക്രട്ടറിയാക്കി പ്രശാന്തിനെ നിയമിക്കണമെന്നതാണ് രാഹുൽ അടക്കം പ്രശാന്തിന ്‍റെ വരവിനെ അനുകൂലിക്കുന്നവരുടെ നിലപാട്. എന്നാൽ പാർട്ടിയിൽ യാതൊരു പ്രവർത്തന പാരമ്പര്യവുമില്ലാത്ത ആളെ എഐസിസിയിൽ ഉൾപ്പെടുത്തിനോടും നേതാക്കളിൽ ചിലർ കടുത്ത എതിർപ്പുയർത്തുന്നുണ്ട്.

6

അതേസമയം നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് രാഹുൽ ഗാന്ധി പാർട്ടി ദേശീയ അധ്യക്ഷ പദം ഏറ്റെടുക്കുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. രാഹുൽ അധ്യക്ഷനാകണമെന്ന ആവശ്യം പാർട്ടിയിലെ വലിയൊരു വിഭാഗം നേതാക്കൾ ശക്തമാക്കിയിരിക്കുകയാണ്. അധ്യക്ഷ പദം ഏറ്റെടുക്കാൻ രാഹുൽ തയ്യാറാവുമെങ്കിൽ അത് എത്രയും പെട്ടെന്ന് വേണമെന്നായിരുന്നു കഴിഞ്ഞ ദിവസം എംപിയും മുതി്ർന്ന നേതാവുമായ ശശി തരൂർ പറഞ്ഞത്. എന്നാൽ ഇപ്പോഴും ഇക്കാര്യത്തിൽ രാഹുൽ മൗനം തുടരുകയാണ്.

നിങ്ങള്‍ ട്വിന്‍ സിസ്റ്റേഴ്‌സ് ആണോ; രമ്യയോടും ഭാവനയോടും ആരാധകരുടെ ചോദ്യം, വൈറല്‍ ചിത്രങ്ങള്‍

Recommended Video

cmsvideo
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങാന്‍ രാഹുല്‍..നീക്കങ്ങൾ ഇങ്ങനെ | Oneindia Malayalam

English summary
Will Prasant kishor join congress; this is what veerapa moily replies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X