കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധി റായ്ബറേലിയിലോ അമേഠിയിലോ മത്സരിക്കുമോ? പ്രതീക്ഷ കൈവിടാതെ പ്രവർത്തകർ

Google Oneindia Malayalam News

ദില്ലി; ദേശീയ രാഷ്ട്രീയത്തിന്റെ ഗതി തന്നെ നിർണയിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇനി മാസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. എന്തുവിലകൊടുത്തും സംസ്ഥാനത്ത് ഇക്കുറി മുന്നേറ്റം ഉണ്ടാക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വെറും 7 സീറ്റുകൾ മാത്രം നേടിയ പാർട്ടിക്ക് ഇത്തവണ തനിച്ച് അധികാരം പിടിക്കാമെന്ന പ്രതീക്ഷയൊന്നുമില്ല. എങ്കിലും സമാജ്വാദി പാർട്ടിയേയും ബി എസ് പിയേയും തള്ളി പ്രധാന പ്രതിപക്ഷമാകാൻ സാധിച്ചാൽ അത് നേട്ടമാകുമെന്ന് കോൺഗ്രസ് കരുതുന്നു. ഇതിനായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് തന്ത്രങ്ങൾ മെനയുകയാണ്.

അതേസമയം ഇപ്പോൾ പ്രധാനമായും ഉയരുന്ന ചോദ്യം പ്രിയങ്ക ഗാന്ധി സംസ്ഥാന കോൺഗ്രസിനെ നയിക്കുമോയെന്നതാണ്.പ്രിയങ്ക നയിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നുണ്ടെങ്കിലും പ്രിയങ്ക ഗാന്ധിയോ ഹൈക്കമാന്റോ ഇക്കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല. എന്നാൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രിയങ്ക ഗാന്ധി നൽകിയ മറുപടിയോടെ അവർ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് തന്നെയാണ് കോൺഗ്രസ് വൃത്തങ്ങൾ ആവർത്തിക്കുന്നത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ

തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ

കഴിഞ്ഞ ദിവസം റായ്ബറേലിയിൽ നിന്നോ അമേഠിയിൽ നിന്നോ പ്രിയങ്ക തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യത്തിന് ഒരു ദിവസം നിങ്ങൾ മത്സരിക്കേണ്ടി വരും. എന്നാൽ ഇതുവരെ ഇത് സംബന്ധിച്ച് തിരുമാനമെടുത്തിട്ടില്ല. ഇപ്പോൾ ഇക്കാര്യത്തിൽ മറുപടിയില്ല, ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാകുമ്പോൾ മറുപടി നൽകാം എന്നായിരുന്നു പ്രിയങ്ക പ്രതികരിച്ചത്.

ക്യൂട്ട് ആന്‍ഡ് സിമ്പിള്‍ ലുക്കില്‍ മൃദുല വിജയ്: ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍

പ്രതീക്ഷയോടെ പ്രവർത്തകർ

എന്നിരുന്നാലും പ്രിയങ്ക ഈ ഇരു മണ്ഡലങ്ങളിൽ ഒന്നിൽ നിന്നും മത്സരിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച ഏക സീറ്റ് കൂടിയായിരുന്നു റായ്ബറേലി. നേരത്തേ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച അനിത സിംഗ് ആണ് ഇവിടെ നിന്നുള്ള എംഎൽഎ. പിന്നീട് അവർ കോൺഗ്രസുമായി ഇടഞ്ഞ് പാർട്ടി വിട്ടു.

യാദവ,മുസ്ലീം വോട്ടുകൾ

അതിഥി സിംഗിന്റെ പിതാവായ അഖിലേഷ് സിംഗ് ആയിരുന്നു 1993 മുതൽ 2007 വരെ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ. 2017 ൽ അഖിലേഷിന്റെ മകളായ അതിഥിയ്ക്ക് കോൺഗ്രസ് ടിക്കറ്റ് നൽകുകയായിരുന്നു. യാദവ സമുദായത്തിനും മുസ്ലീം സമുദായത്തിനും ഒരു പോലെ സ്വാധീനമുള്ള മണ്ഡലങ്ങളാണ് റായ്ബറേലി.

കോൺഗ്രസിന്റെ പഴയ കോട്ട

പാർട്ടിയുടെ പഴയ കോട്ടയാണ് അമേഠി. 2004 ൽ അമേഠി ലോക്സഭ മണ്ഡലത്തിൽ നിന്നായിരുന്നു രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ ആദ്യമായി മത്സരിച്ചത്. സോണിയ റായ്ബറേലിയിലേക്ക് മാറിയപ്പോഴായിരുന്നു ഇത്. അമേഠിയിൽ നിന്നും മൂന്ന് തവണ വിജയിച്ച രാഹുൽ 2019 ൽ മണ്ഡലത്തിൽ കനത്ത പരാജയം രുചിച്ചിരുന്നു. ബിജെപി നേതാവ് സ്മൃതി ഇറാനിയോടായിരുന്നു രാഹുൽ പരാജയപ്പെട്ടത്.

 ബിജെപിയുടെ സീറ്റ്

നിലവിൽ ബിജെപിയിൽ നിന്നുള്ള ഗരിമ സിംഗ് ആണ് അമേഠിയിൽ നിന്നുള്ള എംഎൽഎ. 2017 ൽ സമാജ്വാദി പാർട്ടി നേതാവായ ഗായത്രി പ്രസാദ് പ്രജാപതിയെ പരാജയപ്പെടുത്തിയായിരുന്നു ബി ജെ പി മണ്ഡലം പിടിച്ചെടുത്തത്. എന്തായാലും ഈ മണ്ഡലങ്ങളിൽ നിന്ന് പ്രിയങ്ക മത്സരിക്കുമോ എന്നത് സംബന്ധിച്ച് വൈകാതെ തന്നെ ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കുമെന്നാണ് പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

വനിതാ സ്ഥാനാർത്ഥികൾ

അതേസമയം സംസ്ഥാനത്ത് ഇക്കുറി 40 ശതമാനം വനിതാ സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങുമെന്ന് പ്രിയങ്ക ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്ത്രീകൾ തന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കണം. രാജ്യത്തെ വിദ്വേഷ രാഷ്ട്രീയം അവസാനിപ്പിക്കാൻ സ്ത്രീകൾക്ക് മാത്രമേ കഴിയൂവെന്നും അവർ പറഞ്ഞിരുന്നു.

Recommended Video

cmsvideo
പ്രിയങ്കയുടെ തീ തുപ്പുന്ന പ്രസംഗം..കോരിത്തരിച്ച് ജനങ്ങൾ..വിറച്ച് മോദിയും യോഗയും

English summary
Will Priyanka gandhi Contest from amethi or rae bareli, this is what her reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X