കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ആയുസ്സ് നീട്ടി കമല്‍നാഥ്, ഗവര്‍ണറെത്താന്‍ 48 മണിക്കൂര്‍, മാസ്റ്റര്‍ സ്ട്രോക്ക്!!

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശില്‍ വീണ്ടും രാഷ്ട്രീയ മാറ്റങ്ങള്‍. കമല്‍നാഥ് സര്‍ക്കാര്‍ ഇന്ന് വീഴുമെന്ന് കരുതിയെങ്കിലും 48 മണിക്കൂര്‍ നേരത്തേക്ക് ആയുസ്സ് നീട്ടിയിരിക്കുകയാണ്. ഗവര്‍ണറെത്താന്‍ വൈകുമെന്നാണ് സൂചന. അതേസമയം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ഇന്ന് ചേരില്ലെന്നും വ്യക്തമായിരിക്കുകയാണ്. കോണ്‍ഗ്രസ് ക്യാമ്പ് പ്രതിസന്ധിക്ക് തിരിച്ചടി നല്‍കാനുള്ള മാസ്റ്റര്‍ പ്ലാന്‍ ഒരുക്കുന്ന തിരക്കിലാണ്.

സംസ്ഥാനം ഇതുവരെ കാണാത്ത തരത്തിലുള്ള മാറ്റങ്ങള്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കാണാമെന്നാണ് സൂചനകള്‍. അതേസമയം ബിജെപി നേതാക്കളോട് ജാഗ്രതയോടെയിരിക്കാനും നിര്‍ദേശമുണ്ട്. ഇവര്‍ പാര്‍ട്ടി വിടുമോ എന്ന ഭയവും ശക്തമാണ്. കൂടുതല്‍ പേര്‍ പാര്‍ട്ടിയില്‍ നിന്ന് കൊഴിഞ്ഞുപോകാതിരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് എംഎല്‍എമാരെ ഒരുമിച്ച് ഒരു സ്ഥലത്ത് തന്നെ നിര്‍ത്താനുള്ള ശ്രമത്തിലാണ്.

ആയുസ്സ് നീട്ടി കമല്‍നാഥ്

ആയുസ്സ് നീട്ടി കമല്‍നാഥ്

48 മണിക്കൂറാണ് കമല്‍നാഥിന് മുന്നിലുള്ളത് അതിനുള്ളില്‍ എല്ലാം ശരിയാക്കി ബിജെപിയെ ഞെട്ടിക്കണം. ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍ മാര്‍ച്ച് 12നാണ് സംസ്ഥാനത്ത് തിരിച്ചെത്തുക. സര്‍ക്കാരുണ്ടാക്കാനായി ബിജെപിക്ക് സമീപിക്കാന്‍ ഇത്രയും നേരം വേണം. നിലവില്‍ ലഖ്‌നൗവിലാണ് അദ്ദേഹമുള്ളത്. ലീഗല്‍ അഡൈ്വസര്‍മാരുമായി അദ്ദേഹം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം തിരിച്ചെത്തിയാല്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടി ഭൂരിപക്ഷം തെളിയിക്കേണ്ടി വരും.

വെല്ലുവിളി ഇങ്ങനെ

വെല്ലുവിളി ഇങ്ങനെ

കമല്‍നാഥ് ബിജെപിയെ വീണ്ടും വെല്ലുവിളിച്ചിരിക്കുകയാണ്. തന്റെ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ അംഗങ്ങളുണ്ടെന്നും, അത് സഭയില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മന്ത്രി സജ്ജന്‍ വര്‍മയും മന്ത്രി രണ്ട് മന്ത്രിമാരും ഇന്ന് തന്നെ ബംഗളൂരുവിലെത്തും. ഇവിടെയെുള്ള എംഎല്‍എമാരെ തിരിച്ചെത്തിക്കാനാണ് തീവ്ര ശ്രമം നടത്തുന്നത്. ഇവര്‍ക്ക് വമ്പന്‍ ഓഫറുകളാണ് നല്‍കുന്നത്. അതേസമയം ജ്യോതിരാദിത്യ സിന്ധ്യയുടെ രാജ്യസഭാ പ്രവേശനത്തിന് വേണ്ടിയുള്ള സമ്മര്‍ദമാണെന്ന് കരുതിയാണ് പല എംഎല്‍എമാരും റിസോര്‍ട്ടില്‍ എത്തിയത്. എന്നാല്‍ അദ്ദേഹം പാര്‍ട്ടി വിടുമെന്ന് ആരും കരുതിയില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

മാസ്റ്റര്‍ സ്‌ട്രോക്ക് കാണാം

മാസ്റ്റര്‍ സ്‌ട്രോക്ക് കാണാം

കമല്‍നാഥ് സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് കോണ്‍ഗ്രസ് ക്യാമ്പ് പറയുന്നു. എന്നാല്‍ ബിജെപിയെ ഞെട്ടിക്കുന്ന മാസ്റ്റര്‍ സ്‌ട്രോക്കാണ് കമല്‍നാഥ് ഒരുക്കിയിരിക്കുന്നതെന്ന് 80ലധികം എംഎല്‍എമാര്‍ പറയുന്നു. മുഴുവന്‍ ചിത്രം നിങ്ങള്‍ കാണാന്‍ പോകുന്നതേയുള്ളൂ എന്നും ഇവര്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ സുരക്ഷിതമാണെന്ന് കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്‍മാന്‍ ശോഭ ഓജ പറഞ്ഞു. ബംഗളൂരുവിലുള്ള എല്ലാ എംഎല്‍എമാരും കമല്‍നാഥുമായി സംസാരിച്ചെന്നും ഇവര്‍ പറഞ്ഞു.

നീക്കം ഇങ്ങനെ

നീക്കം ഇങ്ങനെ

സിന്ധ്യ ക്യാമ്പിലെ ആറ് മന്ത്രിമാരെ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. അതേസമയം 13 എംഎല്‍എമാരുമായി കോണ്‍ഗ്രസ് സംസാരിച്ചെന്ന് മന്ത്രി പിസി ശര്‍മ വ്യക്തമാക്കി. ശിവരാജ് സിംഗ് ചൗഹാനെ ഇത്തവണ ശരിക്കും നാണം കെടുത്തുമെന്ന സൂചനയാണ് കോണ്‍ഗ്രസ് ക്യാമ്പ് നല്‍കുന്നത്. അതേസമയം ഈ എംഎല്‍എമാര്‍ സമര്‍പ്പിച്ച രാജിക്കത്ത് വ്യാജമാണ്. സിന്ധ്യ ഗ്രൂപ്പ് വ്യാജമായി തയ്യാറാക്കിയതാണ് ഇതെന്നും ശര്‍മ പറഞ്ഞു. 13 എംഎല്‍എമാരും വിശ്വാസ വോട്ടിന് സഭയില്‍ എത്തുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

എംഎല്‍എമാരെ മാറ്റും

എംഎല്‍എമാരെ മാറ്റും

കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തട്ടിക്കൊണ്ടുപോകുന്ന സാഹചര്യത്തില്‍ ഇവരെ മാറ്റിനിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ പ്ലാന്‍. ഇവരെ രാജസ്ഥാനിലേക്കോ ഛത്തീസ്ഗഡിലേക്കോ നാളെ തന്നെ മാറ്റും. എല്ലാ എംഎല്‍എമാരെയും ഒരുമിച്ച് നിര്‍ത്തണമെന്ന് ഇവര്‍ കമല്‍നാഥിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവര്‍ വിമത എംഎല്‍എമാരെ തിരികെ കൊണ്ടുവരാന്‍ മുന്നിലുണ്ട്. ബിജെപി ഈ നീക്കം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം സിന്ധ്യാ ക്യാമ്പിലുള്ള പലരും തീരുമാനം മാറ്റുമെന്ന സൂചനകളാണ് ലഭിക്കുന്നത്.

സിന്ധ്യയുടെ തീരുമാനം ഇങ്ങനെ

സിന്ധ്യയുടെ തീരുമാനം ഇങ്ങനെ

ജ്യോതിരാദിത്യ സിന്ധ്യ ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. സിന്ധ്യ. നാളെ ബിജെപിയില്‍ ചേരുമെന്നാണ് സൂചന. ബിജെപി നേതൃത്വം നാളെയാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ പട്ടികയും പുറത്തുവിടുന്നത്. ബിജെപിയുടെ പാര്‍ലമെന്ററി കമ്മിറ്റി സിന്ധ്യയുടെ കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. നാളെ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവേശനത്തിന് പിന്നാലെ ബിജെപി അദ്ദേഹത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും. അതിന് ശേഷം സിന്ധ്യ കേന്ദ്ര മന്ത്രിയുമാവും.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

കോണ്‍ഗ്രസിന് സഭയില്‍ 114 എംഎല്‍എമാരുണ്ടായിരുന്നു. ബിഎസ്പിയുടെയും എസ്പിയുടെയും ഓരോ അംഗങ്ങളും നാല് സ്വതന്ത്രരുടെയും പിന്തുണയുണ്ടായിരുന്നു. എന്നാല്‍ 22 പേര്‍ രാജിവെച്ചതോടെ കോണ്‍ഗ്രസിന്റെ കക്ഷി നില 92 ആയി കുറഞ്ഞു. ഇതോടെ സഭയുടെ ഭൂരിപക്ഷ നില 26 ആയി കുറഞ്ഞു. ഭൂരിപക്ഷത്തിന് അപ്പോള്‍ 104 സീറ്റ് മതി. ബിജെപിക്ക് 107 എംഎല്‍എമാരുണ്ട്. വളരെ എളുപ്പത്തില്‍ തന്നെ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കും. എന്നാല്‍ മിസിംഗായ എംഎല്‍എമാര്‍ തിരിച്ചെത്തിയാല്‍ കളി മാറും. ബിജെപിയുടെ മോഹം തകരുകയും ചെയ്യും.

സിന്ധ്യ ഇഫക്ട് രാജസ്ഥാനിലും... സച്ചിന്‍ പൈലറ്റ് ബിജെപിയിലെത്തുമോ? സോണിയ ഗെലോട്ടിനെ വിളിപ്പിച്ചു!!സിന്ധ്യ ഇഫക്ട് രാജസ്ഥാനിലും... സച്ചിന്‍ പൈലറ്റ് ബിജെപിയിലെത്തുമോ? സോണിയ ഗെലോട്ടിനെ വിളിപ്പിച്ചു!!

English summary
will prove our numbers in floor test says madhya pradesh congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X