കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയില്ലെങ്കിൽ താനുമില്ല.. നരേന്ദ്ര മോദി രാഷ്ട്രീയം നിർത്തിയാൽ താനും നിർത്തുമെന്ന് സ്മൃതി ഇറാനി

Google Oneindia Malayalam News

Recommended Video

cmsvideo
മോദി ഇല്ലെങ്കിൽ ഞാനുമില്ല | Oneindia Malayalam

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാതോരാതെ പുകഴ്ത്തി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. നരേന്ദ്ര മോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്റെ ഭാഗ്യമായി കാണുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്ന ദിവസും താനും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും കേന്ദ്ര ടെക്‌സ്റ്റൈല്‍സ് വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനി വ്യക്തമാക്കി.

പൂനെയില്‍ വേര്‍ഡ് കൗണ്ട് ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി. സ്മൃതി ഇറാനിയെ എന്നാണ് പ്രധാനമന്ത്രിയായി കാണാന്‍ സാധിക്കുക എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

modi

തന്നെ ഒരിക്കലും പ്രധാനമന്ത്രി പദവിയില്‍ കാണാന്‍ സാധിക്കില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. താന്‍ രാഷ്ട്രീയത്തില്‍ എത്തിയത് നേതാവ് ആയിരിക്കാനല്ല. മറിച്ച് മികച്ച നേതാക്കളുടെ കീഴില്‍ ജോലി ചെയ്യാനാണ് എന്ന് മന്ത്രി പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയിയുടെ കീഴില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ച തനിക്കിപ്പോള്‍ നരേന്ദ്ര മോദിക്ക് കീഴില്‍ ജോലി ചെയ്യാനുളള അവസരവും ലഭിച്ചെന്ന് സ്മൃതി ഇറാനി പറഞ്ഞു.

മോദി പ്രധാനമന്ത്രി പദവിയില്‍ തുടരില്ലെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം ദീര്‍ഘകാലം പ്രധാനമന്ത്രിയായിരിക്കുമെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. അമേത്തിയില്‍ ഇത്തവണ രാഹുല്‍ ഗാന്ധിക്ക് എതിരെ മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ തീരുമാനിക്കും എന്നായിരുന്നു മറുപടി. 2014ല്‍ താന്‍ മത്സരിച്ചപ്പോള്‍ ആരാണ് സ്മൃതി ഇറാനി എന്നായിരുന്നു അവര്‍ ചോദിച്ചത്. 2019ല്‍ അവര്‍ അറിയും താന്‍ ആരാണ് എന്ന് എന്നും സ്മൃതി ഇറാനി പറഞ്ഞു.

English summary
Will Quit Politics the Day PM Modi Hangs His Boots, Says Smriti Irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X