സോണിയാഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനത്തു നിന്നും പടിയിറങ്ങുന്നു,രാഹുല്‍ അടുത്ത അദ്ധ്യക്ഷന്‍...?
കഴിഞ്ഞ വര്‍ഷവും രാഹുല്‍ അദ്ധ്യക്ഷനാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു
ദില്ലി: സോണിയാ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തു നിന്നും പടിയിറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.അടുത്ത സംഘടനാ തിരഞ്ഞെടുപ്പു നടക്കുന്ന ഒക്ടോബര്‍ 15 വരെയേ സോണിയാ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തിരിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തും എന്നാണ് സൂചനകള്‍. 2013 ലാണ് രാഹുല്‍ പാര്‍ട്ടി ഉപാദ്ധ്യക്ഷനാകുന്നത്.
എന്നാല്‍ രാഹുലിനെ പുതിയ പ്രസിഡന്റാക്കുന്ന കാര്യം പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്‌തോ എന്ന ചോദ്യത്തോട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചില്ല. തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധിയെ അദ്ധ്യക്ഷനാക്കുന്ന കാര്യം പ്രത്യേകമായി ചര്‍ച്ച ചെയ്തില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.

ബൂത്ത് തലം മുതല്‍ എഐസിസി അദ്ധ്യക്ഷ പദവിയിലേക്ക് വരെ നടക്കുന്ന തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 30 നാണ് പൂര്‍ത്തിയാകുക. കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലും രാഹുല്‍ അദ്ധ്യക്ഷനാകണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. മന്‍മോഹന്‍സിങ്, എകെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഈ ആവശ്യത്തെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ധ്യക്ഷ പദവി ഏറ്റെടുക്കാന്‍ അന്ന് രാഹുല്‍ സമ്മതിച്ചിരുന്നില്ല.












Click it and Unblock the Notifications