പടിയിറക്കി വിട്ട ബംഗ്ലാവിലേക്ക് വീണ്ടും? ഔദ്യോഗിക വസതി രാഹുൽ ഗാന്ധിക്ക് തിരികെ കിട്ടുമോ?
ന്യൂ ഡല്‍ഹി: സുപ്രീം കോടതി അയോഗ്യത നീക്കിയതിന് പിന്നാലെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് തിരിച്ചെത്തിയത് കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും ചെറിയ ഊര്‍ജ്ജമല്ല നല്‍കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ ലഭിച്ച സ്വീകരണം വ്യക്തമാക്കുന്നത് അത് തന്നെയാണ്.
എംപി സ്ഥാനം തിരിച്ച് കിട്ടിയതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് തന്റെ ഔദ്യോഗിക ബംഗ്ലാവും തിരിച്ച് കിട്ടുമോ? 2019ലെ മോദി സര്‍നെയിം മാനനഷ്ടക്കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 24ന് ആണ് സൂറത്ത് കോടതി രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തി പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവ് വിധിക്കുന്നത്. ഇതോടെ രാഹുലിന് എംപി സ്ഥാനം നഷ്ടപ്പെട്ടു.

അയോഗ്യത കല്‍പ്പിക്കപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ചട്ടപ്രകാരം ഔദ്യോഗിക ബംഗ്ലാവ് ഒഴിയാനുളള പരമാവധി സമയം ഒരു മാസം മാത്രമാണ്. ഏപ്രില്‍ 22ന്, രാജ്യതലസ്ഥാനത്തുളള 12, തുഗ്ലക് ലൈന്‍ ബംഗ്ലാവില്‍ നിന്നും രാഹുല്‍ ഗാന്ധി പടിയിറങ്ങി. 2005 മുതല്‍ ഈ വസതിയില്‍ ആയിരുന്നു രാഹുല്‍ ഗാന്ധി താമസിച്ച് പോന്നിരുന്നത്. ഇവിടെ നിന്നും ഇറങ്ങിയ രാഹുല്‍ ഗാന്ധി താല്‍ക്കാലികമായി അമ്മ സോണിയാ ഗാന്ധിക്കൊപ്പം ജന്‍പഥ് റോഡിലെ വീട്ടിലാണ് താമസം.
സത്യം പറഞ്ഞതിന് കൊടുക്കേണ്ടി വന്ന വിലയാണ് ഇതെന്നും ഇനിയും എന്ത് വിലയും കൊടുക്കാന്‍ തയ്യാറാണ് എന്നുമായിരുന്നു അന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം നിരവധി പേര്‍ രാഹുല്‍ ഗാന്ധിക്ക് വീട് വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ മേരാ ഘര്‍ ആപ്കാ ഘര്‍ എന്ന ക്യാംപെയ്‌നും കോണ്‍ഗ്രസ് തുടക്കമിട്ടു.
എന്തായാലും എംപി സ്ഥാനത്ത് തിരിച്ച് എത്തിയതോടെ രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക ബംഗ്ലാവിലേക്ക് തിരികെ പോകാം. തുഗ്ലക് ലൈന്‍ ബംഗ്ലാവ് ഇതുവരെ മറ്റാര്‍ക്കും നല്‍കിയിട്ടില്ല. ബംഗ്ലാവ് ലഭിക്കുന്നതിന് വേണ്ടി പാര്‍ലമെന്ററി ഹൗസിംഗ് കമ്മിറ്റിക്ക് രാഹുല്‍ ഗാന്ധി അപേക്ഷ നല്‍കേണ്ടതുണ്ട്. അപേക്ഷ നല്‍കുന്നതോടെ അതേ ബംഗ്ലാവ് തന്നെ രാഹുല്‍ ഗാന്ധിക്ക് അനുവദിച്ച് നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക വസതിയുടെ വിഷയം ഹൗസിംഗ് കമ്മറ്റിക്ക് മുന്നില്‍ ഉന്നയിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്ക് വേണ്ടി വീടിന് അപേക്ഷ നല്‍കാന്‍ താന്‍ തയ്യാറാണ് എന്നാണ് അധിര്‍ രഞ്ജന്‍ ചൗധരി അറിയിച്ചത്. എന്നാല്‍ ചട്ടപ്രകാരം രാഹുല്‍ ഗാന്ധി സ്വയം വേണം അപേക്ഷ നല്‍കാന്‍ എന്നാണ് ലഭിച്ച മറുപടി എന്നാണ് വിവരം.












Click it and Unblock the Notifications