അമേഠിയിൽ സ്മൃതി ഇറാനിക്കെതിരെ രാഹുലോ പ്രിയങ്കയോ?; തീരുമാനം ഇന്ന്..പക്ഷേ..
ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിച്ചേക്കും. വെള്ളിയാഴ്ചയാണ് രണ്ടിടങ്ങളിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും മത്സരിക്കണമെന്നതാണ് നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലുകാർജ്ജുൻ ഖാർഗയെ കഴിഞ്ഞ ദിവസം ചേർന്ന എ ഐ സി സി യോഗം ചുമതലപ്പെടുത്തിയിരുന്നു.
മത്സരിക്കാൻ രാഹുലിനോടും പ്രിയങ്കയോടും ഗാർഗെ ആവശ്യപ്പെട്ടെങ്കിലും രാഹുൽ ഇക്കാര്യത്തിൽ താത്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റായ്ബറേലിയിൽ നിന്നും രാഹുൽ മത്സരിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങൾ നേരത്തേ ഉണ്ടായിരുന്നു. രാഹുൽ താത്പര്യം പ്രകടിപ്പിച്ചെന്നായിരുന്നു വാർത്തകൾ. എന്നാൽ പിന്നീട് രാഹുൽ തീരുമാനത്തിൽ നിന്നും പിൻമാറി.

റായ്ബറേലിയിൽ നിന്നും മത്സരിക്കണമെന്ന് പ്രിയങ്ക ഗാന്ധിക്ക് താത്പര്യമുണ്ട്. പക്ഷേ പ്രിയങ്ക മത്സരിക്കുന്നതിൽ രാഹുൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കുടുംബാധിപത്യമാണെന്ന വിമർശനങ്ങൾക്ക് ഇത് വഴിവെയ്ക്കുമെന്നാണ് രാഹുൽ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോൾ ഇരു സീറ്റിൽ നിന്നും ഗാന്ധി കുടുംബാംഗങ്ങൾ മത്സരിക്കുന്നതിനോട് രാഹുൽ ഗാന്ധിക്ക് താത്പര്യമില്ലെന്നാണ് വിവരം. പത്രികാസമര്‍പ്പണത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാഹുലിന് പുണെയില്‍ പ്രചാരണപരിപാടി നിശ്ചയിച്ചിട്ടുണ്ട്.
അതിനിടെ അമേഠിയിൽ നിന്നും മത്സരിക്കാൻ രാഹുൽ സമാജ്വാദി പാർട്ടി തലവൻ അഖിലേഷ് യാദവിനോട് അഭിപ്രായം ആരാഞ്ഞിരുന്നുവെന്ന വാർത്തകളും വരുന്നുണ്ട്. കഴിഞ്ഞ മാസം കോൺഗ്രസ് റാലിയിൽ പങ്കെടുത്തപ്പോഴാണ് രാഹുൽ ഇത് സംബന്ധിച്ച് അഖിലേഷുമായി ചർച്ച നടത്തിയതെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്. എന്നാൽ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിക്കെതിരെ പരാജയപ്പെട്ടെങ്കിലും നിലവില്‍ രാഹുലിന് അനുകൂലമായ സാഹചര്യം മണ്ഡലത്തില്‍ ഉണ്ടെന്നാണ് രാഹുലിനെ അഖിലേഷ് ധരിപ്പിച്ചതെന്നാണ് വിവരം. ഇതോടെ ഇരു സീറ്റിലും കോൺഗ്രസ് കാത്തുവെച്ചിരിക്കുന്ന സസ്പെൻസ് എന്താണെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
രാഹുലും പ്രിയങ്കയും മത്സരിക്കാതെ മറ്റൊരു നേതാവിനെ അവസാന നിമിഷം കണ്ടെത്തുകയെന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും. അതേസമയം തന്നെ ഇരുവരും മത്സരിക്കുകയാണെങ്കിൽ അത് തിരഞ്ഞെടുപ്പ് ചിത്രം തന്നെ മാറ്റുമെന്നും കോൺഗ്രസിനും ഇന്ത്യ സഖ്യത്തിനും യുപിയിൽ ഗുണം ചെയ്യുമെന്നും പാർട്ടി നേതാക്കളിൽ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ബി ജെ പിയെ ഭയന്നോടിയെന്ന അധിക്ഷേപത്തിനുള്ള മറുപടിയാകും ഇതെന്നും നേതാക്കൾ പറയുന്നു.
അമേഠിയിൽ ഇത്തവണയും സ്മൃതി ഇറാനി തന്നെയാണ് മത്സരിക്കുന്നത്. എന്നാൽ റായ്ബറേലിയിൽ നിന്നുള്ള സ്ഥാനാർത്ഥിയെ ബി ജെ പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വരുൺ ഗാന്ധിയോട് മത്സരിക്കാൻ നരേന്ദ്ര മോദി നിർദ്ദേശിച്ചെങ്കിലും വരുൺ നിർദ്ദേശം തളളിയെന്ന് വാർത്തകൾ ഉണ്ടായിരുന്നു. കോൺഗ്രസ് ആരെ മത്സരിപ്പിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും റായ്ബറേലിയിൽ ബി ജെ പിയും തീരുമാനം പ്രഖ്യാപിച്ചേക്കുക.
നിലവിൽ യുപിയിൽ റായ്ബറേലി മാത്രമാണ് കോൺഗ്രസിന്റെ കൈയ്യിലുള്ളത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അമേഠിയിൽ സ്മൃതി ഇറാനിയോട് രാഹുൽ ദയനീയമായി പരാജയപ്പെടുകയായിരുന്നു. റായ്ബറേലിയിൽ സോണിയ ഗാന്ധി വിജയിക്കുകയും ചെയ്തു. സോണിയ ഗാന്ധി റായ്ബറേലി സീറ്റ് ഒഴിഞ്ഞ സാഹചര്യത്തിൽ ഇനി പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ വികാരം. പ്രിയങ്കയെ സംബന്ധിച്ച് ഇത് സുരക്ഷിത സീറ്റായിരിക്കുമെന്നും പ്രവർത്തകർ പറയുന്നു.
-
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications